Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
solar time | സൗരസമയം. | ഭൂമിയുടെ ചലനത്തെ സൂര്യനെ ആധാരമാക്കി നിരീക്ഷിച്ച് നിര്‍ണയിക്കപ്പെടുന്ന സമയം. മാധ്യസൂര്യനെ (ഒരു വര്‍ഷത്തെ ചലനം നിരീക്ഷിച്ച് നിര്‍ണയിക്കപ്പെടുന്ന മാധ്യസ്ഥാനത്തുള്ള സൂര്യനെ) ആധാരമാക്കിയാണെങ്കില്‍ മാധ്യസൗരസമയം ( mean solar time) എന്നും സൂര്യന്റെ അപ്പപ്പോള്‍ കാണുന്ന സ്ഥാനത്തെ ആധാരമാക്കിയുള്ളതാണെങ്കില്‍ പ്രകടസൗരസമയം ( apparant solar time) എന്നും പറയുന്നു. |
solar wind | സൗരവാതം. | സൂര്യനില്‍നിന്നുള്ള ചാര്‍ജിത കണപ്രവാഹം. മുഖ്യമായും പ്രാട്ടോണും ഇലക്ട്രാണുമാണ്. |
solder | സോള്‍ഡര്‍. | സോള്ഡറിങ്ങിനുപയോഗിക്കുന്ന ഒരു ലോഹസങ്കരം. മൂന്നു വിധത്തിലുണ്ട്. 1. സോഫ്റ്റ് സോള്‍ഡര്‍ - ടിന്നും ലെഡും ചേര്‍ന്ന ലോഹസങ്കരം-ഉരുകല്‍ നില 2000C-3000C. 2. ഹാര്‍ഡ് സോള്‍ഡര്‍-ലെഡ്, ടിന്, സില്‍വര്‍ ഇവ മൂന്നും ചേര്‍ത്തുണ്ടാക്കിയത്. ഉരുകല്‍ നില 8000C വരെ. Silver solder എന്നും പറയും. 3. ബ്രസിംഗ് സോള്‍ഡര്‍-കോപ്പര്‍, സിങ്ക് ഇവയുടെ ലോഹസങ്കരമാണ്. ഉരുകല്‍ നില 8000C ന് മുകളില്‍. |
solenocytes | ജ്വാലാകോശങ്ങള്‍. | ആംഫിയോക്സസിലും ചില അനലിഡുകളിലും കാണുന്ന പ്രത്യേക തരം കോശങ്ങള്‍. flame cells നോക്കുക. |
solenoid | സോളിനോയിഡ് | കമ്പിച്ചുരുള്‍. ഹെലിക്കലാകൃതിയില് ചുറ്റിയിരിക്കുന്ന ഒരു നീണ്ട കമ്പിച്ചുരുള്‍. അയസ്കാന്തിക കോറില്‍ ചുറ്റിയോ അല്ലാതെയോ ഇതിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഒരു വിദ്യുത് കാന്തമായി മാറുന്നു. |
solid | ഖരം. | പദാര്‍ത്ഥത്തിന്റെ 4 അടിസ്ഥാന അവസ്ഥകളില്‍ ഒന്ന്. രൂപത്തിലും വ്യാപ്തത്തിലും മാറ്റത്തെ പ്രതിരോധിക്കുന്ന സ്വഭാവം ഇവയുടെ സവിശേഷതയാണ്. ക്രിസ്റ്റല്‍ ഘടനയുള്ള ഖരപദാര്‍ഥങ്ങളും (ഉദാ: ലോഹങ്ങള്‍) നിയത ഘടനയില്ലാത്തവയും (ഉദാ: ഗ്ലാസ്) ഉണ്ട്. |
solid angle | ഘന കോണ്‍. | കോണിന്റെ ദ്വിമാന രൂപം. ഒരു പ്രതലം ഒരു ബിന്ദുവില്‍ സമ്മുഖമാക്കുന്ന ( subtend) കോണ്‍. ഏകകം സ്റ്റെറേഡിയന്‍. steradian നോക്കുക. |
solid solution | ഖരലായനി. | രണ്ടോ അതിലധികമോ ഘടകങ്ങള്‍ ചേര്‍ന്ന ക്രിസ്റ്റലീയാവസ്ഥയിലുള്ള ഏകാത്മക മിശ്രിതം. ലോഹസങ്കരങ്ങള്‍ പലതും ഇതിനുദാഹരണങ്ങളാണ്. |
solstices | അയനാന്തങ്ങള്‍. | ഒരു വര്‍ഷത്തിലെ രണ്ടു ദിവസങ്ങള്‍ (യഥാര്‍ഥത്തില്‍, നിമിഷങ്ങള്‍). സൂര്യന്റെ ഉത്തരായന ചലനത്തില്‍ സൂര്യന് ഏറ്റവും വടക്കായിരിക്കുന്ന സമയത്തെ (ജൂണ്‍ 21) ഉത്തരായനാന്തമെന്നും ( summer solstice) ദക്ഷിണായനത്തില്‍ ഏറ്റവും തെക്കായിരിക്കുന്ന സമയത്ത് (ഡിസംബര്‍ 22) ദക്ഷിണായനാന്തമെന്നും ( winter solstice) എന്നും പറയുന്നു. ഇവയെ യഥാക്രമം ഗ്രീഷ്മ അയനാന്തമെന്നും ഹേമന്ത അയനാന്തമെന്നും വിളിക്കാറുണ്ട്. എന്നാല്‍ ഇതിന് ഭൂമിയുടെ വടക്കേ അര്‍ധഗോളത്തില്‍ മാത്രമേ പ്രസക്തിയുള്ളൂ. |
solubility | ലേയത്വം. | ഒരു ലേയത്തിന് (ഖരം, ദ്രാവകം, വാതകം) ലായകത്തില്‍ ലയിച്ച് ലായനി ആവുന്നതിനുള്ള ശേഷി. ഒരു വസ്തുവിന്റെ ലേയത്വം താപനില, മര്‍ദം, pH എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. |
solubility product | വിലേയതാ ഗുണനഫലം. | ലയിക്കാതെ കിടക്കുന്ന ഖര ഇലക്ട്രാലൈറ്റ് ഉള്ള ഒരു പൂരിത ലായനിയിലെ അയോണുകളും അധികമുള്ള ഖരവും സംതുലിതാവസ്ഥയിലാണ്. BxAy xB++yA⎯- സന്തുലിത സ്ഥിരാങ്കം നടപ്പനുസരിച്ച് |
solute | ലേയം. | ലയിക്കുന്ന വസ്തു. ഉദാ: ഉപ്പ് ലായനിയില്‍ ഉപ്പ് ലേയമാണ്. |
solute potential (S) | ലായക പൊട്ടന്‍ഷ്യല്‍. | ജല പൊട്ടന്‍ഷ്യലില്‍ ലായക തന്മാത്രകളുടെ സാന്നിധ്യത്തിന്റെ സംഭാവന. ഏത് വ്യവസ്ഥയിലും ജലപൊട്ടന്ഷ്യലിന്റെ അളവ് ലായകതന്മാത്രകള് കുറയ്ക്കും. |
solution | ലായനി | 1.(math) നിര്‍ധാരണ മൂല്യം. 2. ( chem). ലായനി , 1. സമവാക്യങ്ങള്‍ ശരിയാകുന്ന രീതിയില്‍ ചരങ്ങളുടെ മൂല്യങ്ങള്‍ കണ്ടുപിടിക്കല്. 2. അങ്ങനെ ലഭിക്കുന്ന മൂല്യം. |
solution set | മൂല്യഗണം. | സമവാക്യത്തിനോ സമതയ്ക്കോ ശരിയാകും വിധം അതിലുള്ള അജ്ഞാത രാശിയുടെ വിവിധ മൂല്യങ്ങളുടെ ഗണം. സത്യഗണം എന്നും പറയുന്നു. x2-7x+12=0 എന്ന സമീകരണത്തിന്റെ മൂല്യഗണം (3,4) ആണ്. |
solvation | വിലായക സങ്കരണം. | ഒരു ലായനിയില്‍ ലീന കണികകള്‍ക്കു ചുറ്റും ലായകതന്മാത്രകള് പൊതിയുന്ന പരസ്പര പ്രവര്‍ത്തനം. ഒരു ജലീയ ലായനിയിലെ ഈ പ്രവര്‍ത്തനമാണ് ഹൈഡ്രഷന്‍. |
solvent | ലായകം. | ലയിപ്പിക്കുന്ന മാധ്യമം. ഉദാ: ഉപ്പ് ലായനിയില്‍ ജലം ലായകമാണ്. |
solvent extraction | ലായക നിഷ്കര്‍ഷണം. | ഒരു ലായകത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള ഒരു പദാര്‍ത്ഥത്തെ ലായകവുമായി മിശ്രണീയമല്ലാത്ത മറ്റൊരു ലായകം ഉപയോഗിച്ച് വേര്‍തിരിക്കുന്ന പ്രക്രിയ. |
solvolysis | ലായക വിശ്ലേഷണം. | ലായകവും ലേയവും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് ഒരു പുതിയ സംയുക്തം ഉണ്ടാകുന്ന അഭിക്രിയ. |
somaclones | സോമക്ലോണുകള്. | ഒറ്റ കോശത്തില്‍ നിന്ന് ക്ലോണ്‍ ചെയ്തെടുത്ത സസ്യം. |