Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
perigee | ഭൂ സമീപകം. | ഭൂമിയെ ദീര്ഘവൃത്തത്തില് പരിക്രമണം ചെയ്യുന്ന വസ്തു ഭൂകേന്ദ്രത്തോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനം. cf. apogee |
perigynous | സമതലജനീയം. | ജനിപുടവും മറ്റ് പുഷ്പമണ്ഡലങ്ങളും ഒരേ തലത്തില്‍ തന്നെ വിന്യസിച്ചിരിക്കുന്ന അവസ്ഥ. ഉദാ: പയര്‍. |
perihelion | സൗരസമീപകം. | സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം, ധൂമകേതു മുതലായ വസ്തുക്കള്‍ക്ക് സൂര്യനില്‍ നിന്നുള്ള ദൂരം ഏറ്റവും കുറവായിരിക്കുന്ന സ്ഥാനം. cf. aphelion |
perilymph | പെരിലിംഫ്. | കശേരുകികളുടെ ആന്തരകര്‍ണം സ്ഥിതി ചെയ്യുന്ന ഗഹ്വരത്തിലെ ദ്രാവകം. |
perimeter | ചുറ്റളവ്. | ഒരു സംവൃതവക്രത്തിന്റെ പരിധിയുടെ ദൈര്‍ഘ്യം. ഉദാ: ചതുരത്തിന്റെ ചുറ്റളവ്, അതിന്റെ നീളവും വീതിയും കൂട്ടിയ ഫലത്തിന്റെ ഇരട്ടിയാണ്. |
period | പീരിയഡ് | 1. (geol) പീരിയഡ്. ഭൂവിജ്ഞാനീയ കാലഗണനത്തിലെ പ്രധാന വിഭാഗങ്ങള്‍. ഇവ കല്പങ്ങളുടെ വിഭാഗങ്ങളാണ്. ഉദാ: ക്രംബ്രിയന്, ഓര്‍ഡോവിഷ്യന്‍. 2. ( maths). ആവര്‍ത്തനാങ്കം. Periodic function നോക്കുക. 3. (Phy) ആവര്‍ത്തന കാലം. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസത്തിന്റെ രണ്ട് ആവര്‍ത്തനങ്ങള്‍ക്കിടയിലെ സമയാന്തരാളം. ആവൃത്തിയും ( f) പീരിയഡും (T) f=1/T എന്ന സമവാക്യത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഉദാ: ഭൂമി സ്വന്തം അക്ഷത്തില്‍ കറങ്ങുന്നതിന്റെ ആവര്‍ത്തന കാലം 23 മണിക്കൂര്‍ 56 മിനിറ്റ് ആണ്. |
periodic classification | ആവര്‍ത്തക വര്‍ഗീകരണം. | മൂലകങ്ങളുടെ ആവര്‍ത്തന സ്വഭാവം ആധാരമാക്കിയുള്ള വര്‍ഗീകരണം. അറ്റോമിക സംഖ്യയെയും ഇലക്ട്രാണ്‍ വിന്യാസത്തെയും ആസ്പദമാക്കിയാണ് ആധുനിക ആവര്‍ത്തന പട്ടിക തയ്യാറാക്കിയിരിക്കുന്നത്. |
periodic function | ആവര്‍ത്തക ഏകദം. | ചരത്തിന്റെ മൂല്യത്തിന്റെ ക്രമ ഇടവേളകളില്‍ ഒരേ മുല്യം ആവര്‍ത്തിക്കുന്ന ഏകദം. f(x+t)=f(x) എങ്കില്‍, f(x) ഒരു ആവര്‍ത്തക ഏകദമാണ്. t യുടെ ഏറ്റവും ചെറിയ മൂല്യത്തെ ഏകദത്തിന്റെ ആവര്‍ത്തനാങ്കം ( period) എന്നുപറയുന്നു. |
periodic group | ആവര്‍ത്തക ഗ്രൂപ്പ്. | ആവര്‍ത്തന പട്ടികയില്‍ മൂലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന ലംബനിര. ഒരേ ഗ്രൂപ്പിലെ മൂലകങ്ങളുടെ ബാഹ്യ ഷെല്‍ ഇലക്ട്രാണ്‍ വിന്യാസത്തില്‍ സാദൃശ്യമുണ്ടായിരിക്കും. ഇക്കാരണത്താല്‍ അവയുടെ രാസഗുണങ്ങളിലും സാദൃശ്യം ഉണ്ടാകും. ഒന്നാം ഗ്രൂപ്പ് മൂലകങ്ങള്‍ |
periodic motion | ആവര്‍ത്തിത ചലനം. | ക്രമമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏതുതരം ചലനവും. ഉദാ: പെന്‍ഡുലം. ഈ ചലനത്തെ ഒരു ശുദ്ധ സൈന്‍/കൊസൈന്‍ ഫലനം കൊണ്ട് സൂചിപ്പിക്കാമെങ്കില്‍ ഇത് സരളഹാര്‍മോണിക ചലനമാണ്. ഒന്നോ അതിലേറെയോ സൈന്ഫലനങ്ങള്കൊണ്ട് ഈ ചലനത്തെ സൂചിപ്പിക്കാമെങ്കില്‍ അത് ഹാര്‍മോണിക ചലനമാണ്. |
periosteum | പെരിഅസ്ഥികം. | അസ്ഥികളെ ആവരണം ചെയ്യുന്ന സംയോജക കലകളാല്‍ നിര്‍മ്മിതമായ സ്തരം. ഇതില്‍ കാണുന്ന ഓസ്റ്റിയോ ബ്ലാസ്റ്റുകള്‍ എന്ന അസ്ഥികാരക കോശങ്ങള്‍ക്ക്, അസ്ഥിപൊട്ടുകയോ, കേടുവരികയോ ചെയ്യുമ്പോള്‍ കേടു തീര്‍ക്കുന്നതില്‍ പങ്കുണ്ട്. |
peripheral nervous system | പരിധീയ നാഡീവ്യൂഹം. | കേന്ദ്രനാഡീവ്യൂഹത്തിന് പുറത്തായി സ്ഥിതി ചെയ്യുന്ന നാഡീവ്യൂഹം. ഉദാ: സ്പൈനല്‍ നാഡികളും കപാല നാഡികളും. |
perisperm | പെരിസ്പേം. | ചിലയിനം വിത്തുകളില്‍ ഭ്രൂണസഞ്ചിയുടെ പുറത്തായി കാണുന്ന ന്യൂസിലസ് കലയുടെ ഭാഗം. ഉദാ: ജാതിക്കയിലെ ജാതിപത്രി. |
peristalsis | പെരിസ്റ്റാള്‍സിസ്. | ജന്തുക്കളുടെ അന്നപഥത്തിലും മറ്റുമുണ്ടാകുന്ന പേശീസങ്കോചങ്ങളുടെ പരമ്പര. ഇത് ഒരു തരംഗം പോലെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് സഞ്ചരിക്കുന്നതിനാല്‍, നാളിയുടെ അകത്തുള്ള പദാര്‍ത്ഥങ്ങളെ മിശ്രണം ചെയ്ത് മുന്നോട്ട് നയിക്കുന്നു. |
peristome | പരിമുഖം. | മോസ്സുകളുടെ സമ്പുടങ്ങളില്‍ അവ തുറക്കുന്ന ഭാഗത്ത് കാണുന്ന പല്ലുപോലുള്ള ഒരു നിര കോശങ്ങള്‍. |
perithecium | സംവൃതചഷകം. | ചില ആസ്കോ മെസീറ്റ്സ് ഫംഗസുകളിലും ലൈക്കനുകളിലും കണ്ടുവരുന്ന ഉരുണ്ടതോ, ഫ്ളാസ്കിന്റെ ആകൃതിയിലുള്ളതോ ആയ ഫലനം. ഇതിന് ഒരു അഗ്ര സുഷിരമുണ്ട്. |
peritoneal cavity | പെരിട്ടോണീയ ദരം. | സസ്തനികളുടെ വയറിനകത്തുള്ള ദരം. ഇതിനകത്താണ് കരള്‍, കുടല് മുതലായ ആന്തരാവയവങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മറ്റു കശേരുകികളുടെ ശരീരത്തെ കുറിക്കുവാനും ഈ പദം ഉപയോഗിക്കാറുണ്ട്. |
peritoneum | പെരിട്ടോണിയം. | ശരീരദരത്തെ ആവരണം ചെയ്യുന്ന സ്തരം. മീസോഡേമില്‍ നിന്നാണിതുണ്ടാവുന്നത്. കുടല് മുതലായ അവയവങ്ങള്‍ തൂക്കിയിടപ്പെട്ടിരിക്കുന്ന മിസെന്റികളും ഈ സ്തരം കൊണ്ടുണ്ടാക്കിയതാണ്. ഹൃദയവും ഇതുകൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. |
permafrost | പെര്മാഫ്രാസ്റ്റ്. | ധ്രുവപ്രദേശങ്ങളിലെ തണുത്തുറഞ്ഞ അടിമണ്ണും അടിപ്പാറയും. |
permalloys | പ്രവേശ്യലോഹസങ്കരങ്ങള്. | കാന്തിക കൂട്ടുലോഹങ്ങള്‍. ഇരുമ്പ്, നിക്കല്‍ (20:80) ഇവയുടെ ലോഹസങ്കരം. സാധാരണയായി മോളിബ്ഡിനം, ചെമ്പ്, ക്രാമിയം, ടങ്സ്റ്റണ്‍ തുടങ്ങിയവയും ചെറിയ അളവില്‍ ഉണ്ടായിരിക്കും. കാന്തിക പ്രാവേശ്യത വളരെ കൂടുതല്‍ ആണ്. അതുകൊണ്ട് ഇലക്ട്രിക് ഉപകരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. |