Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
lambda particle | ലാംഡാകണം. | ഹൈപ്പറോണ്‍ ഗ്രൂപ്പില്‍ പെട്ട ഒരിനം മൗലികകണം. elementary particles നോക്കുക. |
lambda point | ലാംഡ ബിന്ദു. | ഹീലിയം -4 അതിദ്രവം ( super fluid) ആയി മാറുന്ന 2.186 K താപനിലയെ സൂചിപ്പിക്കുന്നു. സൂചകം λ. |
lamellar | സ്‌തരിതം. | കനം കുറഞ്ഞ പാളികള്‍ ചേര്‍ന്ന രൂപം. |
Lamellibranchia | ലാമെല്ലിബ്രാങ്കിയ. | ഫൈലം മൊളസ്‌കയുടെ ഒരു ക്ലാസ്. രണ്ടു വാല്‍വുകള്‍ അടങ്ങിയ ഷെല്ലുള്ള കക്ക വര്‍ഗത്തില്‍പ്പെട്ട ജന്തുക്കളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. |
lamination (geo) | ലാമിനേഷന്‍. | സ്‌തരിത ശിലകളില്‍ നേര്‍ത്ത പാളികള്‍ (ഒരു മില്ലീമീറ്ററോ അതില്‍ താഴെയോ) രൂപം കൊള്ളല്‍. ഷെയ്‌ല്‍, മണല്‍ക്കല്ല് എന്നിവയില്‍ ഇത് സ്‌പഷ്‌ടമാണ്. |
lampbrush chromosome | ലാംപ്‌ബ്രഷ് ക്രാമസോം. | ചിലതരം അണ്‌ഡജങ്ങളില്‍ ഊനഭംഗ സമയത്ത് കാണുന്ന ഭീമന്‍ ക്രാമസോമുകള്‍. ഇവയുടെ കേന്ദ്ര അക്ഷത്തില്‍ നിന്ന് ബ്രഷ് നാരുകള്‍പോലെയുള്ള വളയങ്ങള്‍ ഇരുവശങ്ങളിലേക്കും നീണ്ടുനില്‍ക്കും. |
lander | ലാന്‍ഡര്‍. | ഒരു ഗ്രഹത്തിന്റെയോ ഉപഗ്രഹത്തിന്റെയോ ഉപരിതലത്തിലിറങ്ങി അവിടെനിന്നും ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറുന്ന ബഹിരാകാശ വാഹനം. |
landscape | ഭൂദൃശ്യം | സ്ഥലദൃശ്യം, ഉദാ: ചൊവ്വയിലെ സ്ഥലദൃശ്യം. |
landslide | മണ്ണിടിച്ചില്‍ | ഉരുള്‍പൊട്ടല്‍. 1. ഭാരം കൊണ്ട് ഉണങ്ങിയ മണ്ണോ പാറയോ, രണ്ടും കൂടിയോ ഉയര്‍ന്ന പ്രദേശത്തുനിന്ന് ഭൂഗുരുത്വാകര്‍ഷണത്തിന് വിധേയമായി താഴേക്ക് നിരങ്ങി നീങ്ങുകയോ പതിക്കുകയോ ചെയ്യുന്നത്. ഭൂകമ്പം ചക്രവാതം തുടങ്ങിയ പ്രകൃതിദത്ത കാരണങ്ങളാലോ, അമിതമായ മണ്ണെടുപ്പ്, വനനശീകരണം തുടങ്ങിയ മനുഷ്യനിര്‍മിത കാരണങ്ങളാലോ ആകാം. 2. വെള്ളം കടത്തിവിടാത്ത കളിമണ്‍ ഷെയ്‌ല്‍ തുടങ്ങിയ ശിലകള്‍ക്കുമേല്‍ നിക്ഷേപിക്കപ്പെട്ട ശിലാവശിഷ്‌ടങ്ങള്‍ വര്‍ഷകാലത്ത് തെന്നിമാറി മണ്ണിടിച്ചിലിന് കാരണമാകുന്നത് landslipഎന്നും പറയാറുണ്ട്. |
langmuir probe | ലാംഗ്‌മ്യൂര്‍ പ്രാബ്. | പ്ലാസ്‌മധാര അളക്കുവാന്‍ പ്ലാസ്‌മയിലേക്കു വയ്‌ക്കുന്ന ഒരു ചെറിയ ലോഹചാലകം. |
lanthanides | ലാന്‍താനൈഡുകള്‍. | f-block elements നോക്കുക. |
laparoscopy | ലാപറോസ്‌ക്കോപ്പി. | ഉദരത്തിലെ അവയവങ്ങള്‍ പരിശോധിക്കുന്ന ഒരു രീതി. ലാപറോസ്‌കോപ്പ് എന്ന ഉപകരണത്തിന്റെ അഗ്രം ഉദരാശയത്തിലുണ്ടാക്കിയ ഒരു ദ്വാരത്തിലൂടെ കടത്തിയാണ് പരിശോധന നടത്തുന്നത്. |
lapse rate | ലാപ്‌സ് റേറ്റ്. | പതനത്തോത്. ഉയരം കൂടും തോറും അളവിലുണ്ടാകുന്ന കുറവിന്റെ നിരക്ക്. താപം, മര്‍ദം എന്നിവ ഭമോപരിതലത്തില്‍ നിന്ന് ഉയരം കൂടും തോറും കുറയും. അതിന്റെ നിരക്കാണ് ലാപ്‌സ് റേറ്റ്. |
Larmor orbit | ലാര്‍മര്‍ പഥം. | ഒരു ചാര്‍ജിതകണം ഏകസമാനകാന്തികമണ്‌ഡലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സ്വീകരിക്കുന്ന ചലനപാത. |
Larmor precession | ലാര്‍മര്‍ ആഘൂര്‍ണം. | കാന്തിക ആഘൂര്‍ണമുള്ള ഒരു വസ്‌തു ഒരു കാന്തിക ക്ഷേത്രത്തില്‍ വെച്ചാല്‍ അതിനുണ്ടാകുന്ന ആഘൂര്‍ണ ചലനം. |
larva | ലാര്‍വ. | ചില ജന്തുക്കളുടെ ജീവിതചക്രത്തില്‍ മുട്ടവിരിഞ്ഞ് പ്യൂപ്പയാകുന്നതുവരെയോ (ഉദാ: ഷഡ്‌പദങ്ങള്‍) പ്രായപൂര്‍ത്തിയാകുന്നതുവരെയോ (ഉദാ: ഉഭയജീവികള്‍) ഉള്ള ഘട്ടം. രൂപത്തിലും ഘടനയിലും ജീവിതരീതിയിലും പ്രായപൂര്‍ത്തിയായ ജീവികളില്‍നിന്ന് വ്യത്യസ്‌തമായിരിക്കും. ആന്തരികവും ബാഹ്യവുമായ നിരവധി മാറ്റങ്ങള്‍ക്കുശേഷമാണ് അടുത്ത ഘട്ടത്തിലേക്കെത്തുന്നത്. |
larvicide | ലാര്‍വനാശിനി. | കീടങ്ങളുടെ മുട്ടകളെയും ലാര്‍വകളെയും നശിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന രാസികം. |
larynx | കൃകം | ലാറിങ്സ്, നാല്‍ക്കാലി കശേരുകികളുടെ ശ്വാസനാളത്തിന്റെ മുകള്‍ഭാഗത്തെ വിസ്‌തൃതമായ ഭാഗം. ഉപാസ്ഥികള്‍ ഇതിന്റെ ഭിത്തിക്ക് ബലം നല്‍കുന്നു. സ്വനതന്തുക്കള്‍ ഇതിനകത്താണുള്ളത്. |
laser | ലേസര്‍. | Light Amplification by Stimulated Emission of Radiation എന്നതിന്റെ ചുരുക്കം.ലേസര്‍ സാധാരണ പ്രകാശം തന്നെയാണ്. എന്നാല്‍ ഒരു ലേസര്‍ പുഞ്‌ജത്തിലെ എല്ലാ തരംഗങ്ങളും ഒരേ ആവൃത്തിയിലുള്ളവയാണ്. കൂടാതെ ഇവയെല്ലാം ഒരേ ഫേസിലും ആയിരിക്കും. തന്മൂലം ലെന്‍സ് ഉപയോഗിച്ച് ഫോക്കസ് ചെയ്‌താല്‍ തരംഗങ്ങള്‍ എല്ലാം സമ്പുഷ്‌ട വ്യതികരണം നടത്തുന്നതുമൂലം അത്യധികം ഊര്‍ജം കേന്ദ്രീകരിക്കപ്പെടുന്നു. |
lasurite | വൈഡൂര്യം | കടും നീലനിറമുള്ള വിലകൂടിയ രത്‌നം. സള്‍ഫേറ്റ്, സള്‍ഫര്‍ ക്ലോറൈഡ് ഇവ അടങ്ങിയ ടെക്‌റ്റോ സിലിക്കേറ്റ് ക്രിസ്റ്റല്‍. |