മണ്ണിടിച്ചില്‍
ഉരുള്‍പൊട്ടല്‍. 1. ഭാരം കൊണ്ട് ഉണങ്ങിയ മണ്ണോ പാറയോ, രണ്ടും കൂടിയോ ഉയര്‍ന്ന പ്രദേശത്തുനിന്ന് ഭൂഗുരുത്വാകര്‍ഷണത്തിന് വിധേയമായി താഴേക്ക് നിരങ്ങി നീങ്ങുകയോ പതിക്കുകയോ ചെയ്യുന്നത്. ഭൂകമ്പം ചക്രവാതം തുടങ്ങിയ പ്രകൃതിദത്ത കാരണങ്ങളാലോ, അമിതമായ മണ്ണെടുപ്പ്, വനനശീകരണം തുടങ്ങിയ മനുഷ്യനിര്‍മിത കാരണങ്ങളാലോ ആകാം. 2. വെള്ളം കടത്തിവിടാത്ത കളിമണ്‍ ഷെയ്‌ല്‍ തുടങ്ങിയ ശിലകള്‍ക്കുമേല്‍ നിക്ഷേപിക്കപ്പെട്ട ശിലാവശിഷ്‌ടങ്ങള്‍ വര്‍ഷകാലത്ത് തെന്നിമാറി മണ്ണിടിച്ചിലിന് കാരണമാകുന്നത് landslipഎന്നും പറയാറുണ്ട്.