ശാസ്ത്രകലണ്ടർ
Events in March 2021
-
ലോക അങ്ങാടിക്കുരുവിദിനം
ലോക അങ്ങാടിക്കുരുവിദിനം
All day
March 20, 2021അങ്ങാടിക്കുരുവികൾക്കായി നാട്ടുചന്തകളിൽ ചെറുകൂടുകൾ സ്ഥാപിച്ചും, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ചും ഇത്തവണത്തെ ലോക അങ്ങാടിക്കുരുവിദിനം നമുക്കും ആചരിക്കാം. ഒപ്പം കുട്ടികളേയും കൂടെകൂട്ടി അടുത്തുള്ള ചന്തയിലോ പട്ടണത്തിലോ ഉള്ള അങ്ങാടിക്കുരുവികളുടെ കണക്കെടുപ്പും നടത്താം.
-
ലോക ക്ഷയരോഗദിനം
ലോക ക്ഷയരോഗദിനം
All day
March 24, 2021എല്ലാ വർഷവും മാർച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കപ്പെട്ടുവരുന്നു. 1882 ൽ ഡോ. റോബർട്ട് കോക് ക്ഷയരോഗത്തിനു കാരണമായ ബാക്റ്റീരിയത്തിനെ കണ്ടുപിടിച്ച ദിവസമാണ് മാർച്ച് 24. ആ കണ്ടുപിടിത്തമാണ് ക്ഷയരോഗ നിർണയത്തിന്റെയും ചികിത്സയുടെയും നാഴികക്കല്ലായി മാറിയത് . അതിനാൽത്തന്നെ ഈ ദിനം ക്ഷയം അല്ലെങ്കിൽ ട്യൂബെർക്കുലോസിസ്(TB ) എന്ന മഹാമാരിയുടെ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പരിണത ഫലങ്ങളെക്കുറിച്ചുള്ള പൊതുബോധം ഉണ്ടാക്കുക അതോടൊപ്പം ഈ മഹാമാരിയെ തുടച്ചു നീക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുക എന്നീ ഉദ്ദേശങ്ങളോടെ ലോക ക്ഷയരോഗ ദിനമായി ആചരിക്കപ്പെടാൻ തുടങ്ങി .
-
ഡോക്യുമെന്റ് ഫ്രീഡം ഡേ
ഡോക്യുമെന്റ് ഫ്രീഡം ഡേ
All day
March 25, 2021വിവരശേഖരണത്തിനും വിനിമയത്തിനും ആശയപ്രകാശത്തിനുമൊക്കെയായി നാം ഉപയോഗിക്കുന്ന എല്ലാത്തരം പ്രമാണങ്ങളും സ്വതന്ത്രമാകണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ‘ഡോക്യുമെന്റ് ഫ്രീഡം ദിനം’ മാര്‍ച്ച് 25 ന്.
-
വില്യം റോൺജൻ ജന്മദിനം
വില്യം റോൺജൻ ജന്മദിനം
All day
March 27, 2021എക്സ്-റേ കണ്ടെത്തിയ വില്യം റോൺജന്റെ ജന്മദിനമാണ് മാർച്ച് 27