Read Time:6 Minute

പഴയകാലം സുന്ദരമായി തോന്നുന്നത് എന്തുകൊണ്ട് ?

പണ്ടത്തെ ഓണം, പണ്ടത്തെ ആഘോഷങ്ങൾ, പണ്ടത്തെ കുട്ടിക്കാലം അങ്ങനെ നീണ്ടു പോകുന്ന കുളിരോർമ്മകൾ കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ സാഹിത്യത്തിലും സിനിമയിലും നിത്യ ജീവിതത്തിലും ഒക്കെ കാണുന്ന ഇത്തരം മധുരമുള്ള ഓർമ്മകളുടെ വലിയ ഒരു ഭാഗം നമ്മുടെ തലച്ചോർ തന്നെ ചേർക്കുന്ന ‘കൃത്രിമ മധുരം’ ആണെന്നതാണ് വാസ്തവം.

ഡോ.ചിഞ്ചുവിന്റെ മനസ്സ്, മനശ്ശാസ്ത്രം, മലയാളം പോഡ്കാസ്റ്റ്

കേൾക്കാം


നമ്മുടെ ഓർമ്മ എന്നത് നേരത്തെ റെക്കോർഡ് ചെയ്ത ഒരു സിഡി/കാസറ്റ് പ്ലേ ചെയ്യുന്നതുപോലെയുള്ള ഒരു പരിപാടിയല്ല, മറിച്ച് ഓരോ തവണയും പുതുതായി നടക്കുന്ന ഒരു തട്ടിക്കൂട്ടി എടുക്കൽ (reconstructive process) ആണെന്നത് ഇന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന കാര്യമാണ്. ഈ പ്രക്രിയയിൽ ധാരാളം കൂട്ടിച്ചേർക്കലും വിട്ടുപോകലും ഒക്കെ ഉണ്ടാവാം. അത്തരത്തിലുള്ള ഒരു ചിന്താ വൈകല്യം (Cognitive Bias) ആണ് Rosy Retrospection അഥവാ പഴയ സംഭവങ്ങളെ അവ യഥാർത്ഥത്തിൽ ആയിരുന്നതിനേക്കാൾ കൂടുതൽ സുന്ദരമാക്കി ഓർത്തെടുക്കാനുള്ള പ്രവണത. Nostalgia അഥവാ ഗൃഹാതുരത്വം ഇങ്ങനെ biased reconstruction ആവണമെന്നില്ല എന്നതാണ് ഇവ തമ്മിലുള്ള വ്യത്യാസം.

ഇത്തരം മാറ്റിമാറ്റിക്കലുകൾ ദീർഘകാല ഓർമ്മയെ (long term memory) സഹായിക്കുന്നതായും ആത്മാഭിമാനം/സ്വയം മതിപ്പ് (Self-esteem) നിലനിർത്താൻ സഹായിക്കുന്നതായും കാണപ്പെടുന്നു. മനുഷ്യരെ വിഷാദത്തിൽ നിന്ന് സംരക്ഷിച്ചു നിർത്താനും ഇവ സഹായിക്കാം. ഒരു സംഭവത്തിന്റെ ഏറ്റവും ഉയർന്ന വൈകാരിക അനുഭവവും (Peak) അതിന്റെ അവസാന ഭാഗവും (End) ആണ് നമ്മുടെ ഓർമ്മയിൽ കൂടുതൽ തങ്ങി നിൽക്കുന്നത്. ആ സംഭവത്തെ പറ്റിയുള്ള നമ്മുടെ വിലയിരുത്തൽ (whether it was overall positive or negative) ഇവ രണ്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും Peak-End rule എന്നാൽ ഈ പ്രതിഭാസവും Rosy Retrospection-മായി ചേർന്ന് നിൽക്കുന്നതാണ്.

പ്രായം കൂടിയവരിൽ ആണ് Rosy Retrospection കൂടുതലായി കാണപ്പെടുന്നത്. 10 മുതൽ 30 വയസ്സിന് ഇടയിലുള്ള കാര്യങ്ങളാണ് വാർധക്യത്തിൽ ഏറ്റവും നന്നായി ഓർത്തെടുക്കാൻ കഴിയുന്നത് എന്നതും, positive ആയ കാര്യങ്ങളാണ് കൂടുതൽ ഓർമ്മയിൽ തങ്ങിനിൽക്കുക എന്നതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Declinism അഥവാ സമൂഹം മൊത്തത്തിൽ മോശം അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് എന്ന ചിന്തയുമായി ചേർന്ന് നിൽക്കുമ്പോൾ Rosy Retrospection ധാരാളം രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉള്ള ഒന്നായി മാറുന്നു. ‘Make America Great Again’ എന്ന മുദ്രാവാക്യമുയർത്തി വെള്ളക്കാരായ മധ്യവയസ്കരുടെ വോട്ടുകൾ കൂട്ടത്തോടെ നേടാൻ ഡൊണാൾഡ് ട്രംപിന് കഴിഞ്ഞത് ഒരു ഉദാഹരണമാണ്.

നമ്മുടെ തീരുമാനങ്ങളെയും ആലോചനകളെയും കാര്യമായി സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നതുകൊണ്ടും, പഴയ അബദ്ധങ്ങൾ ആവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കാം എന്നതുകൊണ്ടും, നിലവിലുള്ള ജീവിതാവസ്ഥയുടെ ചില മെച്ചങ്ങൾ നാം കാണാതെ പോകാൻ കാരണമാകാം എന്നതുകൊണ്ടും ഓർമ്മകളിൽ ആവശ്യത്തിൽ കൂടുതൽ മധുരം ചേർക്കുന്ന തലച്ചോറിന്റെ ഈ വേലയെ പറ്റി നാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഈ വിഷയം പോഡ്കാസ്റ്റ് ആയി പറഞ്ഞത് ചേർക്കുന്നു.


മനസ്സ് മനശ്ശാസ്ത്രം മലയാളം – പ്രസിദ്ധീകരിച്ച മറ്റു പോഡ്കാസ്റ്റുകൾ കേൾക്കാം

'മോട്ടിവേഷൻ ക്ലാസുകൾ' കൊണ്ട് ഗുണമുണ്ടോ ? മനസ്സ്, മനശ്ശാസ്ത്രം, മലയാളം – Dr. Chinchu C | Psychology and Mental Health

മോട്ടിവേഷൻ ക്ലാസുകൾ എല്ലാവർക്കും വളരെ പ്രിയമാണ്. മടി മാറ്റാൻ മുതൽ മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാൻ വരെ ഉള്ള ഒറ്റമൂലിയായി ഇവയെ കാണുന്നവരുണ്ട്, മോട്ടിവേഷണൽ പ്രസംഗങ്ങളുടെ മനശാസ്ത്രം ആണ് ഇവിടെ ചർച്ച ചെയ്യുന്നത്
  1. 'മോട്ടിവേഷൻ ക്ലാസുകൾ' കൊണ്ട് ഗുണമുണ്ടോ ?
  2. സ്നേഹത്തിന് പല ഭാഷകൾ? The theory of Love Languages
  3. ശോഭ ചിരിക്കുന്നില്ലേ? | Mandela Effect
  4. കൊല്ലുന്ന ആൾക്കൂട്ടങ്ങൾ | The Psychology of Mob Violence and Lynching
  5. ഈ വർഷം നന്നാവണം| New Year Resolutions and their Psychology

അനുബന്ധ വായനയ്ക്ക്

Happy
Happy
17 %
Sad
Sad
17 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
17 %
Surprise
Surprise
0 %

Leave a Reply

Previous post മാലിന്യ സംസ്കരണം കുന്നംകുളത്തിന്റെ അനുഭവപാഠങ്ങൾ
Next post പക്ഷികളുടെ പരിണാമം
Close