Read Time:3 Minute

നൂറ് ശതമാനം ഖരമാലിന്യ സംസ്കരണം എന്ന ലക്ഷ്യം ലളിതമായതും എന്നാൽ ശാസ്ത്രീയവും ആസൂത്രിതവുമായ ഇടപെടലിലൂടെ കൈവരിക്കാവുന്നതുമായ ഒന്നാണെന്ന് കുന്നംകുളത്തെ അനുഭവങ്ങൾ ഉറപ്പുനൽകുന്നു. സാക്ഷരതാ ജനകീയാസൂത്രണത്തിനും ഏറ്റവും വലിയ പ്രസ്ഥാനത്തിനും ശേഷം കുന്നംകുളത്ത് നടപ്പിലാക്കിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് നല്ലവീട് നല്ലനഗരം.

ജനവാസമില്ലാത്ത മേഖലകളിൽ അശാസ്ത്രീയമായ ലാന്റ് ഫില്ലിംഗ് തന്നെയാണ് സ്വാഭാവികമായും കുന്നംകുളത്തും 2015 വരെ അവലംബിച്ചു പോന്നിരുന്നത്. എല്ലായിടത്തും പോലെ ട്രഞ്ചിംഗ് ഗ്രൗണ്ടായിരുന്ന കുറുക്കൻപാറയിലും പിന്നീട് ജനവാസകേന്ദ്രമായി. നിലവിലെ മറ്റൊരു വഴിയുമില്ലെന്ന് നാം കരുതിയിരുന്ന മാലിന്യ സംസ്കരണ ശീലങ്ങൾ അതിശക്തമായ എതിർപ്പിനും വിമർശനങ്ങൾക്കും കാരണമാവും വിധം ആ പ്രദേശത്തെ കുടിവെള്ളവും ജനജീവിതവുമൊക്കെ വലിയ തോതിൽ മലീമസപ്പെട്ടു. അവിടെ നിന്നാണ് ഇന്നത്തെ കുന്നംകുളം മാതൃകയിലേയ്ക്കുള്ള നഗരസഭയുടെ യാത്ര ആരംഭിക്കുന്നത്. സ്വപ്നങ്ങളിൽ പോലും ആരും കരുതിയിട്ടില്ലാത്ത വിധത്തിൽ ട്രഞ്ചിംഗ് ഗ്രൗണ്ട് ഗ്രീൻപാർക്കായി പരിവർത്തനപ്പെടുത്താനുള്ള പരിശ്രമങ്ങൾ അങ്ങനെയാണ് ആരംഭിക്കുന്നത്. ഈ പ്രവർത്തനങ്ങളുടെ ശാസ്ത്രീയവും യുക്തിപരവുമായ തുടർച്ചയാണ് നല്ലവീട് നല്ലനഗരം എന്ന ജനകീയ ഖരമാലിന്യ സംസ്കരണ ക്യാമ്പയിനും പരിപാടികളിലും എത്തിനിൽക്കുന്നത്. വാർഡുകൾ നിരവധി ക്ലസ്റ്ററുകളായി തിരിച്ച് ജനകീയ ജനകീയാസൂത്രണ പ്രസ്ഥാനകാലത്തെ അനുഭവങ്ങളെ കൂട്ടുപിടിച്ച് നടത്തിയ മുന്നേറ്റം വലിയ ആവേശവും അത്ഭുതകരമായ മാറ്റങ്ങളുമാണ് സൃഷ്ടിച്ചത്.

മാലിന്യ സംസ്കരണം ശുചിത്വത്തിനപ്പുറത്തേക്ക് – കുന്നംകുളം നഗരസഭയുടെ അനുഭവപാഠങ്ങൾ


നഗരമാലിന്യം സംസ്കരണം – കുന്നംകുളത്തിന്റെ വിജയഗാഥ വീഡിയോ സ്റ്റോറി കാണാം

ഹരിതകേരളം -മിഷൻ തയ്യാറാക്കിയ വീഡിയോ


പ്രസ്താവന വായിക്കാം
ലേഖനം വായിക്കാം
Happy
Happy
18 %
Sad
Sad
9 %
Excited
Excited
45 %
Sleepy
Sleepy
9 %
Angry
Angry
9 %
Surprise
Surprise
9 %

One thought on “മാലിന്യ സംസ്കരണം കുന്നംകുളത്തിന്റെ അനുഭവപാഠങ്ങൾ

Leave a Reply

Previous post എന്താണ് പങ്ച്യുവേറ്റഡ് ഇക്വിലിബ്രിയം ?
Next post പഴയകാലം സുന്ദരമായി തോന്നുന്നത് എന്തുകൊണ്ട് ?
Close