Read Time:11 Minute

നിയാണ്ടർത്തലുകൾ പരിണാമപരമായി നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളായിരുന്നു, അവർക്ക് ശരീരഘടനാപരമായി ആധുനിക മനുഷ്യരുമായി നിരവധി സാമ്യതകളുണ്ടായിരുന്നു. എന്നാൽ നിയാണ്ടർത്തലുകൾക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നോ? നിരവധി തെളിവുകൾ അവർക്ക് അതിന് കഴിഞ്ഞിരുന്നുവെന്ന്  സൂചിപ്പിക്കുന്നു. എന്നാൽ ഈ ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാൻ, ആദ്യം സംസാരവും ഭാഷയും തമ്മിൽ വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്. ശബ്ദങ്ങളും വാക്കുകളും പുറപ്പെടുവിക്കാനുള്ള  കഴിവാണ് സംസാരം. ഭാഷ കൂടുതൽ സങ്കീർണ്ണമാണ്; ആശയങ്ങൾ പങ്കിടാൻ ആ ശബ്ദങ്ങൾ ഉപയോഗിക്കുക എന്നാണ് ഇതിനർത്ഥം.

ആൻഡ്രി വൈഷെഡ്സ്കി കടപ്പാട്: bu.edu

400,000 നും 800,000 നും ഇടയിൽ പരിണാമ വൃക്ഷത്തിൽ ഹോമോ സാപ്പിയൻസും നിയാണ്ടർത്തലുകളും വിഭജിക്കപ്പെടുന്നതിന് വളരെ മുമ്പുതന്നെ പൂർവികർ സംസാരശേഷി സമ്പാദിച്ചിരുന്നതായി  ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. “ആധുനിക മനുഷ്യർ നിയാണ്ടർത്തലുകളിൽ നിന്ന് വേർപിരിയുന്നതിന് മുമ്പ്, അവസാനത്തെ പൊതു-പൂർവ്വികർക്ക് വ്യക്തമായ സംസാരത്തിനുള്ള കഴിവ് ഉണ്ടായിരുന്നു,” ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ന്യൂറോ സയന്റിസ്റ്റായ ആൻഡ്രി വൈഷെഡ്സ്കി ലൈവ് സയൻസ് മാസികയോട് പറഞ്ഞു. ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും നന്നായി ബോധ്യപ്പെടുത്തുന്ന തെളിവുകളിലൊന്ന്, ഹോമോ സാപ്പിയൻസും നിയാണ്ടർത്തലുകളും FOXP2 എന്ന ജീനിൽ രണ്ട് പരിണാമ മ്യൂട്ടേഷനുകൾ പങ്കിടുന്നു എന്നതാണ്. ഈ ജീൻ വായിലും മുഖത്തും ഉള്ള പേശികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് സംസാരം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. നിലവിലുള്ള FOXP2-ലെ മ്യൂട്ടേഷനുകൾ സംഭവിച്ചാൽ മനുഷ്യരിൽ സംസാരത്തെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാകും. നിയാണ്ടർത്തലുകൾക്ക് സംസാരവുമായി ബന്ധപ്പെട്ട ചലനങ്ങൾ നടത്താൻ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നു, വൈഷെഡ്സ്കി പറഞ്ഞു. എന്നാൽ ഭാഷയുടെ കാര്യമോ?

ഭാഷാ വൈകല്യമുള്ള ആധുനിക മനുഷ്യരെ പഠിക്കുന്നതിലൂടെ, വൈഷെഡ്സ്കിയും സഹപ്രവർത്തകരും മൂന്ന് വ്യത്യസ്ത ഭാഷാ ഗ്രാഹ്യ പ്രതിഭാസങ്ങൾ മനുഷ്യരിൽ പരിണമിച്ചുവന്നുവെന്ന പരികല്പന മുന്നോട്ട് വച്ചു. ഏറ്റവും ലളിതമായ ഫിനോടൈപ്പ് കമാൻഡ് ലാംഗ്വേജ് കോംപ്രിഹെൻഷനാണ് ❲command language comprehension❳, നിർദേശങ്ങൾ നൽകാനും മനസ്സിലാക്കാനും മാത്രമേ ഇത് സഹായിക്കുന്നുള്ളു. രണ്ടാമത്തെ ഫിനോടൈപ്പ് അല്പം കൂടി സങ്കീർണ്ണതവഹിക്കുന്നു , മോഡിഫയർ ലാംഗ്വേജ് ❲modifier language❳ എന്ന് അറിയപ്പെടുന്നു.ഇത് നിറങ്ങൾ, വലുപ്പങ്ങൾ, അക്കങ്ങൾ എന്നിവ മനസ്സിലാക്കാനും ആശയവിനിമയം നടത്താനുമുള്ള കഴിവ് നൽകുന്നു. ഇതിൽ ഏറ്റവും സങ്കീർണ്ണമായ ഫിനോടൈപ്പ് വാക്യഘടനയോട് ❲syntactic language❳ ബന്ധപ്പെട്ടതാണ്. ഈ ഫിനോടൈപ്പ് സങ്കീർണ്ണമായ ഭാഷാ വിവരണങ്ങൾ മനസ്സിലാക്കാനും ആശയവിനിമയം നടത്താനുമുള്ള കഴിവ് നൽകുന്നു. 

കമാൻഡ് ലാംഗ്വേജ് കോംപ്രിഹെൻഷൻ ഫിനോടൈപ്പ് നമ്മുടെ പരിണാമ ചരിത്രത്തിലെ ഏറ്റവും ആദ്യത്തേതായി പരിണമിച്ചിരിക്കാം,ഏകദേശം ആറു ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മനുഷ്യ പരിണാമ വംശാവലി ചിമ്പാൻസികളിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷം. അതിനും ഏകദേശം മൂന്ന് ലക്ഷം ശേഷം ആണ് മോഡിഫയർ ലാംഗ്വേജ് ഫിനോടൈപ്പ് വികസിച്ചിട്ടുണ്ടാവുക ഏറ്റവും ഒടുവിലായി വെറും 70 ,000 വർഷങ്ങൾക്ക് മുൻപ് മാത്രം ആണ് വാക്യഘടന ❲syntactic language❳ വികസിച്ചിട്ടുണ്ടാവുക.

പ്രായമായ ഒരു നിയാണ്ടർത്തൽ മനുഷ്യന്റെ പുനർനിർമ്മാണം കടപ്പാട്: wikipedia

നിയാണ്ടർത്തലുകൾക്ക് ഭാഷയുണ്ടായിരുന്നു എന്ന വാദത്തെ ചില ഫോസിൽ ഗവേഷണങ്ങളും പിന്തുണയ്ക്കുന്നു. ഉദാഹരണത്തിന്, ഗവേഷകർ ശ്രവണ ശേഷിയുമായി ബന്ധപ്പെട്ട അസ്ഥികളുടെ ഉയർന്ന റെസല്യൂഷൻ സിടി സ്കാനുകൾ എടുത്തു. നിയാണ്ടർത്തലുകൾക്കും ആധുനിക മനുഷ്യർക്കും മറ്റ് പ്രൈമേറ്റുകളേക്കാൾ സംസാര ഭാഷയുടെ ആവൃത്തിയിലുള്ള ചില ശബ്ദങ്ങളോട് കൂടുതൽ സംവേദനക്ഷമത ഉണ്ടെന്ന് അവർ നിർണ്ണയിച്ചു. “നിയാണ്ടർത്തലുകളും ഹോമോ സാപ്പിയൻസും തമ്മിലുള്ള ശ്രവണ ശേഷിയിലും ഭാഷാപരമായ കഴിവുകളിലും ഒരു അനുരൂപത ഉണ്ടെന്ന് തോന്നുന്നു.” ന്യൂയോർക്കിലെ ബിംഗ്ഹാംടൺ സർവകലാശാലയിലെ പാലിയോ ആന്ത്രോപോളജിസ്റ്റും പഠനത്തിൻ്റെ സഹ രചയിതാവുമായ റോൾഫ് ക്വാം ലൈവ് സയൻസിനോട് പറഞ്ഞു.

റോൾഫ് ക്വാം കടപ്പാട്: binghamton.edu

സെൻസറി അവയവങ്ങൾ പരിപാലിക്കുന്നത് ധാരാളമായി ഊർജ്ജം വ്യയം ചെയ്യേണ്ട പ്രക്രീയ ആയതിനാൽ, മിക്ക ജീവികളും അവ ഉപയോഗമില്ലാത്ത സെൻസറി കഴിവുകൾ വികസിപ്പിക്കുന്നില്ല. അതിനാൽ, നിയാണ്ടർത്തലുകൾക്ക് ആധുനിക മനുഷ്യ ശ്രവണ പാറ്റേൺ ഉണ്ടെങ്കിൽ,അവർക്ക് ആധുനിക മനുഷ്യൻ്റെ സംസാരം മനസ്സിലാക്കാൻ കഴിയുമെന്നും അതിനാൽ, ഏതെങ്കിലും തരത്തിലുള്ള ഭാഷയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്: Nature

എന്നിരുന്നാലും, നിയാണ്ടർത്തലുകളുടെ ഭാഷാ കഴിവുകളെ കുറിച്ച് ചില അനിശ്ചിതത്വങ്ങൾ ഉണ്ടെന്ന് ക്വാം സമ്മതിച്ചു. “മനുഷ്യ പരിണാമ പഠനങ്ങളിലെ ഏറ്റവും പഴയ ചോദ്യങ്ങളിലൊന്നാണ് നിയാണ്ടർത്തൽ ഭാഷ,” അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, ചില ഫോസിൽ പഠനങ്ങൾ – കഴുത്തിലെ ഹയോയിഡ് അസ്ഥി (hyoid bone)പോലെയുള്ള, സംഭാഷണ ഉൽപ്പാദനത്തിൽ ഉൾപ്പെട്ടിരിക്കുന്നത് – അനിശ്ചിതത്വത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, നിയാണ്ടർത്തലുകൾക്ക് ചില ഭാഷാപരമായ കഴിവുകൾ ഉണ്ടായിരുന്നുവെന്ന് മിക്ക വിദഗ്ധരും പറയും, ക്വാം പറഞ്ഞു. “കുറഞ്ഞത്, അവർക്ക് [നിയാണ്ടർത്തലുകൾ] ഒരു ആശയവിനിമയ സംവിധാനമുണ്ടായിരുന്നു, അത് ജീവിച്ചിരിക്കുന്ന ഏതൊരു കുരങ്ങിനെക്കാളും പ്രൈമേറ്റുകളേക്കാളും വളരെ സങ്കീർണ്ണമായിരുന്നു,” അദ്ദേഹം പറഞ്ഞു.


അധിക വായനയ്ക്ക്

  1. 1. Conde-Valverde, M., Martínez, I., Quam, R.M. et al. Neanderthals and Homo sapiens had similar auditory and speech capacities. Nat Ecol Evol 5, 609–615 (2021). https://doi.org/10.1038/s41559-021-01391-6
  2. Dediu, D. & Levinson, S. C. Neanderthal language revisited: not only us. Curr. Opin. Behav. Sci. 21, 49–55 (2018).
  3. Bolhuis, J. J., Tattersall, I., Chomsky, N. & Berwick, R. C. How could language have evolved? PLoS Biol. 12, e1001934 (2014).

മനുഷ്യപരിണാമം – ലേഖനങ്ങളുടെയും വീഡിയോകളുടെയും ക്രോഡീകരണം

അനുബന്ധ ലൂക്ക ലേഖനങ്ങൾ

ജീവപരിണാമം ലൂക്ക ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശ്രീലങ്കയിലെ കണ്ടൽക്കാടുകളുടെ പുനഃസ്ഥാപനം
Next post വോക്കൽ കോഡുകളുടെ സഹായമില്ലാതെ സംസാരിക്കാം
Close