Read Time:4 Minute

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന വാർഷികത്തിന് തൃശ്ശൂരിൽ തുടക്കമായി…

ആഗോളതാപനത്തെത്തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള ദരിദ്ര ജനതയുടെ വികസനം തടസ്സപ്പെടുത്തിക്കൊണ്ടാകരുതെന്ന് ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ പ്രൊഫസർ ഡോ. തേജെൽ കനിത്കർ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ വജ്രജൂബിലി സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹവാതകങ്ങളുടെ പുറന്തളളലിന്റെ 60 ശതമാനവും അമേരിക്ക, ചൈന തുടങ്ങി 17 ശതമാനം വരുന്ന വികസിത സമ്പന്നരാജ്യങ്ങളുടെ സംഭാവനയാണ്. അമേരിക്കയിലെ ഒരു ഫ്രിഡ്ജ് ഒരു വർഷം പ്രവർത്തിക്കാനാവശ്യമായ ഊർജം ആഫ്രിക്കയിലെ ഒരു മനുഷ്യൻ ഒരു വർഷം ഉപയോഗിക്കുന്ന മൊത്തം ഊർജത്തെക്കാൾ കൂടുതലാണ്.

ഇവരുടെ ഭീമമായ കാർബൺ പുറന്തള്ളലിനെ ആഗിരണം ചെയ്യാനാകരുത് അവികസിത രാജ്യങ്ങളിലെ വനവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എന്ന് അവർ പറഞ്ഞു. ദരിദ്രരാജ്യങ്ങൾക്ക് ഇനിയും പുരോഗതിയും വികസനവും അനിവാര്യമാണ്.

കാർബൺ പുറന്തള്ളൽ മൂലം വികസിത വികസിത രാ ജ്യങ്ങൾക്കിടയിലെ അസമത്വം കൂടുന്നു. അതിന്റെ ഭാഗമായി ഉയരുന്നത് കാലാവസ്ഥാനീതി (Climate Justice) എന്ന ആശയവും ദക്ഷിണാർധഗോളത്തിൽ നിലനില്ക്കുന്ന ഊർജ്ജ ദാരിദ്ര്യത്തിന്റെയും കേവലദാരിദ്ര്യത്തിന്റെയും പശ്ചാത്തലത്തിലാണ്. ഒരു ചെറു ന്യൂനപക്ഷം തങ്ങളുടെ ഊർജ ധൂർത്തുമായി മുന്നോട്ടുപോകുകയും ഭൂരിപക്ഷം വരുന്ന ജനത ദാരിദ്യം അനുഭവിക്കുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഈ രാഷ്ട്രീയത്തെ പരി ഗണിക്കാത്ത പരിഹാരനിർദേശങ്ങൾ ലോകത്തിലെ ഭൂരിപക്ഷം ജനതയ്ക്കും ദോഷമാണ് ഉണ്ടാക്കുക. ഈ രാഷ്ട്രീയം ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങളാകണം പരീഷത്ത് ഉൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടതെന്ന് അവർ പറഞ്ഞു.

സമ്മേളന പ്രതിനിധികൾ

സംസ്ഥാന പ്രസിഡണ്ട് ബി.രമേഷ് അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ. മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ജനറൽ കൺവീനർ ഡോ കാവുമ്പായി ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ജോജി കൂട്ടു ൽ സംസ്ഥാനസെക്രട്ടറിമാരായ പി പ്രദോഷ്, എൽ ശൈലജ, സംസ്ഥാന ട്രഷറർ എം. സുജിത്, കേന്ദ്ര നിർവാഹകസമിതി അംഗം. കെ.പി.രവി പ്രകാശ് എന്നിവർ സംസാരിച്ചു. ഡോ സഫറുള്ള ചൗധരിയെ ഡോ.ബി.ഇക്ബാൽ അനുസ്മരിച്ചു.

സമ്മേളന പ്രതിനിധികൾ

എം.സി.നമ്പൂതിരിപ്പാട് പുരസ്കാരം ഡോ. ഡാലി ഡേവിസ്, ഡോ. വൈശാഖൻ തമ്പി എന്നിവർക്ക് ഡോ. എം.പി. മേശ്വരൻ സമ്മാനിച്ചു ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വജ്രജൂബിലിസമ്മേളനം ശനിയാഴ്ചയും തുടരും. നവകേരളസമ്മേളനം, പി.ടി.ബി.അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും. ‘വിശ്വാസം, ശാസ്ത്രം, സമൂഹം’ എന്ന വിഷയത്തെ അധികരിച്ച് സാഹിത്യഅക്കാദമി പ്രസിഡന്റ് പ്രൊഫ.കെ.സച്ചിദാനന്ദൻ വൈകിട്ട് 5 ന് പ്രഭാഷണം നടത്തും.


The Energy Challenge in a warming World

Thejal Kanitkar (NIAS, Banglaluru)

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എം.സി.നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Next post ആർത്തവ ശുചിത്വ ദിനത്തിൽ ഓർക്കാൻ
Close