Read Time:8 Minute

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള (ജിഎസ്എഫ്‌കെ) ഈ വര്‍ഷം ഡിസംബറില്‍ തിരുവനന്തപുരത്തെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കിൽ ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര-വിജ്ഞാനോത്സവമായി അരങ്ങേറുകയാണ്.

ശാസ്ത്രരംഗത്തു പ്രവർത്തിക്കുന്ന വിദഗ്ധരാണ് പരിപാടിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്. ‘ലൈഫ് സയൻസ്’ എന്ന വിഷയത്തിൽ അധിഷ്ഠിതമായി നടത്തുന്ന മേളയില്‍ ക്യൂറേറ്റ് ചെയ്ത അതിവിപുലമായ ശാസ്ത്രപ്രദർശനം ഉൾപ്പെടുന്ന ഫെസ്റ്റിവൽ കോംപ്ലക്‌സാണ് മുഖ്യ ആകർഷണം. ഇതിനായി 3 .5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പവലിയന്‍ തയ്യാറാക്കും.

ക്യുറേറ്റഡ് സയൻസ് എക്സിബിഷന്‍

ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും അർത്ഥവത്തായ ചർച്ചകളിൽ ഏർപ്പെടുന്നതിനുമായി ശ്രദ്ധേയരായ ശാസ്ത്രജ്ഞരുടെയും ശാസ്ത്രപ്രചാരകരുടേയും അന്താരാഷ്ട്ര സമ്മേളനം. ശാസ്ത്ര പ്രതിഭകളുമായി നേരിട്ട് ഇടപഴകുന്നതിനും ആശയവിനിമയത്തിനും പൊതുജനങ്ങൾക്ക് അവസരം. മനുഷ്യ ജീവന്റെ സങ്കീർണതകളെപ്പറ്റി യും നാം വസിക്കുന്ന പ്രപഞ്ചത്തെപ്പറ്റിയും പിന്നെ, അതിനുമൊക്കെയപ്പുറം മനുഷ്യോൽപ്പത്തിയേയും വികാസത്തേയും ഇന്നുകാണുന്ന ലോകത്തെയും വിശദമാക്കുന്ന മോഡലുകളും പുനഃസൃഷ്ടിയും. സയൻസിക ആശയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുംവിധം സംവേദനാത്മകവും ആഴ്ന്നിറങ്ങുന്നതുമായ അനുഭവങ്ങൾ ജി എസ് എഫ് കെ ക്യുറേറ്റഡ് സയൻസ് എക്സിബിഷന്റെ ഭാഗമായുണ്ടാകും.

ബ്രിട്ടീഷ് കലാകാരനായ ലൂക്ക്‌ ജെറമിന്റെ സഞ്ചരിക്കുന്ന കലാസൃഷ്ടിയായ മ്യൂസിയം ഓഫ്‌ മൂണ്‍ – ചന്ദ്രോപരിതലത്തിന്റെ സൂക്ഷ്മവുവും വിശദവുമായ അനുഭവത്തിലേക്ക്‌ നമ്മെ നയിക്കും

ശാസ്ത്രരംഗത്തു പ്രവർത്തിക്കുന്ന വിദഗ്ധരാണ് പരിപാടിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്. ‘ലൈഫ് സയൻസ്’ എന്ന വിഷയത്തിൽ അധിഷ്ഠിതമായി നടത്തുന്ന മേളയില്‍ ക്യൂറേറ്റ് ചെയ്ത അതിവിപുലമായ ശാസ്ത്രപ്രദർശനം ഉൾപ്പെടുന്ന ഫെസ്റ്റിവൽ കോംപ്ലക്‌സാണ് മുഖ്യ ആകർഷണം. ഇതിനായി 3 .5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പവലിയന്‍ തയ്യാറാക്കും. മെഗാ വാക്-ഇന്നുകൾ, ഡിജിറ്റൽ ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോമുകൾ, റെപ്ലിക്കകൾ, യഥാർഥ വസ്തുക്കളുടെ പ്രദർശനം തുടങ്ങിയവയെല്ലാം ഇതിനായി ഉപയോഗിക്കും. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ ‘ജീവന്റെ വൃക്ഷം’ എന്ന പ്രശസ്തമായ ഡ്രോയിംഗിനെ അടിസ്ഥാനമാക്കിയാണ് ജിഎസ്എഫ്‌കെയുടെ ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്.

വിവിധ പരിപാടികള്‍

രാത്രികാല വാനനിരീക്ഷണം, വിദ്യാർഥികൾക്കായി സയൻസ് കോൺഗ്രസ്, ശിൽപശാലകൾ, കലാപരിപാടികൾ, പ്രഭാഷണങ്ങൾ തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ആഗോളപ്രശസ്തമായ ‘മ്യൂസിയം ഓഫ് മൂണ്‍’ ഉള്‍പ്പെടെയുള്ള രാജ്യാന്തര സ്ഥാപനങ്ങളുടേയും സംഘടനകളുടേയും മ്യൂസിയങ്ങളുടേയും അന്താരാഷ്ട്ര ശാസ്ത്ര പ്രദർശന ഏജൻസികളുടെയുമെല്ലാം പങ്കാളിത്തം മേളയില്‍ ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളുടെയെല്ലാം പവലിയനുകളും മേളയില്‍ ഉണ്ടാകും. കേരള സാങ്കേതിക സർവ്വകലാശാല, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പ്മെൻറ് കോർപ്പറേഷൻ, മ്യൂസിയം ഓഫ് മൂൺ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങി നിരവധി ദേശീയ, അന്തർ ദേശീയസ്ഥാപനങ്ങളും സംഘടനകളും സംഘാടനത്തിൽ സഹകരിക്കുന്നു.

സ്ഥിരം ശാസ്ത്ര പ്രദർശന കേന്ദ്രം തിരുവനന്തപുരത്ത് ഉണ്ടാക്കുകയും രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകുന്ന സയൻസ് സിറ്റിയായി തിരുവനന്തപുരത്തെ മാറ്റുകയുമാണ് പരിപാടിയുടെ ലക്ഷ്യം. മേളയിലെ പ്രദര്‍ശനവസ്തുക്കളില്‍ പകുതിയെണ്ണമെങ്കിലും സ്ഥിരം മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.

മേളയുടെ മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകളിലുള്ള ഔട്‌റീച്ച് പരിപാടികൾ 2023 ജൂലൈ മാസത്തിൽ തന്നെ ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും നേരിട്ട് പരിപാടിയുടെ സന്ദേശമെത്തിക്കും. ഇതുകൂടാതെ സ്ട്രീറ്റ് ഇൻസ്റ്റലേഷനുകൾ, ത്രിമാന മാപ്പിംഗ് പ്രൊജക്ഷനുകൾ, ആർട് വാളുകൾ തുടങ്ങിയവ ഗ്രാമീണമേഖലകളിൽ ഉണ്ടാകും

ലോകമെമ്പാടും നിന്നുള്ള ശാസ്ത്രജ്ഞരും വിദഗ്ധരും എത്തിച്ചേരും

2022ലെ രസതന്ത്ര നോബൽ സമ്മാനം കരസ്ഥമാക്കിയ രസതന്ത്രജ്ഞൻ ഡെന്മാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിലെ പ്രൊഫസറായ ഡോ. മോർട്ടെൻ മെൽഡൽ സയൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കും.

ക്ലിക്ക് കെമിസ്ട്രി എന്ന സങ്കേതം വികസിപ്പിക്കുക വഴി തന്മാത്രകളെ കൂട്ടിച്ചേർത്ത് ഉപയോഗപ്രദമായ പുതിയ രാസവസ്തുക്കൾ നിർമ്മിക്കുന്ന ലളിതവും ഫലപ്രദവുമായ വിദ്യ കണ്ടെത്തുകയും അത്തരം സങ്കേതങ്ങൾ ഉപയോഗിച്ച് കോശത്തിനകത്തെ ജൈവവസ്തുക്കളുടെ പ്രവർത്തനം മനസ്സിലാക്കുകയും ചെയ്ത വിദഗ്ധനാണ് ഡോ. മെൽഡൽ. പുതിയ മരുന്നുകളുടെയും പൊളിമറുകളുടെയും ഉത്പാദനം, ഡി എൻ എ മാപ്പിംഗ്, നാനോകെമിസ്ട്രി എന്നിവയിലെല്ലാം ക്ലിക് കെമിസ്ട്രിക്ക് പ്രായോഗിക ഉപയോഗങ്ങളുണ്ട്. ക്ലിക് സങ്കേതം ഉപയോഗിച്ച് പോളിമറുകളിലേക്ക് ചാലകത, സൌരോർജ്ജ സംഭരണ ക്ഷമത, ആന്റിബാക്റ്റീരിയൽ സ്വഭാവം, അൾട്രാ വയലറ്റ് കിരണങ്ങളെ ചെറുക്കാനുള്ള കഴിവ് തുടങ്ങിയ പല നൂതന സ്വഭാവങ്ങളും കൂട്ടിച്ചേർക്കാം. പ്ലാസ്റ്റിക്കും നിർമ്മാണത്തിനിടെ ചേർക്കുന്ന അനുബന്ധ വസ്തുക്കളും തമ്മിലുള്ള കൂടിച്ചേരൽ എളുപ്പമാക്കാനും ഈ സങ്കേതം ഉപയോഗിക്കാം. മരുന്നുകൾ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങളിലും വ്യാവസായിക ഉത്പാദനത്തിലും ക്ലിക് കെമിസ്ട്രിയുടെ സാധ്യതകൾ ഉപയോഗിക്കാം.

ശാസ്ത്രവും ശാസ്ത്രഗവേഷണങ്ങളുമെല്ലാം മനുഷ്യനന്മയ്ക്കും പുരോഗതിയ്ക്കുമുള്ള വഴിവിളക്കായും നാം നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാര്യങ്ങളായും മാറുന്ന വൈശിഷ്ട്യം നേരിട്ടു കേൾക്കാം, കാണാം, അറിയാം , സംവദിക്കാം… വരൂ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിലേക്ക്…

സന്ദർശിക്കുക
Happy
Happy
25 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഒക്ടോബർ 16 – ലോക ഭക്ഷ്യദിനം
Next post പശു – ദാരിയുഷ് മെഹർജുയി
Close