പ്രൊഫ. കെ.ആര്‍. ജനാര്‍ദ്ദനന്‍
ലോക പ്രശസ്ത ഇമ്മ്യുണോളജിസ്റ്റാണ് പ്രൊഫ.ജി. പി.താൽവാർ. National Institute of Immunology യിൽ ദീർഘകാലം പ്രഫസറായിരുന്നു അദ്ദേഹം. താൽവാറും സംഘവും പ്രത്യുത്പാദന പ്രക്രിയയിൽ വിഘ്നങ്ങൾ സൃഷ്ടിയ്ക്കാൻ ശേഷിയുള്ള ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ 1970കളുടെ മധ്യകാലഘട്ടത്തിൽ ശ്രമം തുടങ്ങി. അതിനായുള്ള തന്ത്രങ്ങൾ രൂപകല്പന ചെയ്യാൻ അവർക്ക് കഴിഞ്ഞു. നിർദ്ദിഷ്ഠ വാക്സിന്‍ പെൺകുരങ്ങുകളിൽ പരീക്ഷിച്ചശേഷം സന്നദ്ധ സേവകരായ നാല് സ്ത്രീകളിൽ പ്രയോഗിച്ച് അതിന്റെ ഫലപ്രാപ്തി തെളിയിക്കാനുള്ള പരിപാടിയും ആവിഷ്കരിച്ചു. അതുവരെ നടത്തിയ ഗവേഷണ പഠനങ്ങൾ The Proceedings of the National Academy of Sciences USA (Talwar et al 73- 218_ 222, 1976) ൽ പ്രസിദ്ധീകരിച്ചു.
കുടുംബാസൂത്രണം വളരെ ഗൗരവത്തോടെ നടപ്പിലാക്കുന്ന കാലമായിരുന്നല്ലോ അത്. ഒരു ജനന നിയന്ത്രണ വാക്സിൻ വികസിപ്പിച്ചെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഗവേഷകൻ പ്രഖ്യാപിച്ചു. പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കാൻ AIIMS ഡയറക്ടർ ആയിരുന്ന ഡോക്ടർ രാമലിംഗ സ്വാമി പദ്ധതിക്ക് പരിപൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തു. AIIMS ന്റെ പ്രസിഡന്റും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായിരുന്ന ഡോക്ടർ കരൻസിംഗിന് പദ്ധതി സമർപ്പിച്ചു. അദ്ദേഹം അനുകൂലമായി പ്രതികരിച്ചു. പദ്ധതി റെയിലിൽ കയറിയപ്പോൾ തെരഞ്ഞെടുപ്പ് വന്നു. ഇന്ദിര ഗാന്ധി പരാജയപ്പെട്ടു. വാക്സീൻ പദ്ധതിക്ക് വീണ്ടും അംഗീകാരം തേടേണ്ട അവസ്ഥ വന്നു. ഡോക്ടർ താൽവാർ പുതിയ ആരോഗ്യ വകുപ്പ് മന്ത്രി രാജ്നാരായണനെ കണ്ടു. ഇമ്മ്യുനോളജിയെ പറ്റി ചില ചോദ്യങ്ങൾ അദ്ദേഹം ഡോക്ടർ താൽവാറുനോട് ചോദിച്ചു. താൽവാർ WHO-ICMR Research and Training Center in Immunology to India and East Asia യുടെ തലവൻ ആണെന്ന് അറിഞ്ഞു കൊണ്ടാണ് മന്ത്രി ആ ചോദ്യങ്ങൾ ചോദിച്ചത്. ശരീരത്തിനകത്ത് പ്രവേശിക്കുന്ന ആന്റീജനുകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ കുറിച്ച് താൽവാർ വിശദീകരിച്ചു. പിന്നീട് താൻ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ഗവേഷണത്തിന്റെ ദേശീയ പ്രാധാന്യം വിശദീകരിച്ചു. കുടാതെ അവയവമാറ്റ ശസ്ത്രക്രിയയിൽ ഇമ്മ്യുണോളജിയുടെ പങ്കും പറഞ്ഞു. മന്ത്രിയുടെ പ്രതികരണം.”നമ്മുടെ പുരാതനകാലത്ത് അവയവമാറ്റ ശസ്ത്രക്രിയയിൽ പരാജയമേ ഉണ്ടായിരുന്നില്ല. ആനയുടെ ശിരസ്സ് എത്ര വേഗമാണ് ഗണപതി ഭഗവാനിൽ പിടിപ്പിച്ചത്. ശരീരം പുറന്തള്ളിയില്ലല്ലോ ഡോക്ടർ സാബ് അതിനെ കുറിച്ച് ഗവേഷണം ചെയ്യു. പിന്നെ ജനന നിയന്ത്രണം ശ്രീരാമ ഭഗവാന് രണ്ടേ രണ്ടു കുട്ടികൾ അതും ആൺകുട്ടികൾ. അതിന്റെ ശാസ്ത്രവും താങ്കൾ പഠിക്കണം” മന്ത്രിയുടെ ഉപദേശം കേട്ട് ചിരിക്കണോ കരയണമോ എന്നറിയാതെ പ്രൊഫസർ നന്ദി പറഞ്ഞ് പുറത്തു കടന്നു. അതോടെ പദ്ധതി അട്ടത്തിലായി. 9 വർഷങ്ങൾ കഴിഞ്ഞ് 1983 -86 കാലത്ത് അന്നത്തെ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഈ പദ്ധതി പുനർജീവിപ്പിക്കാൻ തീരുമാനിച്ചു.
ഇപ്പോൾ ഇത് ഓർക്കാൻ കാരണം ഗംഗ ജലത്തിന്റെ രോഗപ്രതിരോധ ശേഷി പഠിക്കാൻ സർക്കാർ ICMR ന് നിർദേശം നൽകിയ വാർത്ത വായിച്ചപ്പോഴാണ്
ലൂക്കയിലെ മറ്റു ലേഖനങ്ങള്‍
- വിമാനമുണ്ടാക്കുന്ന മുനിയെ ആരാണ് തട്ടിക്കൊണ്ടുപോയത് ?
- ശാസ്ത്രം കെട്ടുകഥയല്ല
- ശാസ്ത്രം, ചരിത്രം, ഐതിഹ്യം – ഹിന്ദുത്വത്തിന്റെ കണ്ടെത്തല്‍
- ശാസ്ത്രം, സമൂഹം, പുരാണേതിഹാസങ്ങള്‍
- ഭാരതീയ ശാസ്ത്ര പാരമ്പര്യം: മിത്തും യാഥാര്‍ഥ്യവും