ജനുവരി 8 – ഗലീലിയോ ഗലീലി ചരമവാര്‍ഷികദിനം.
T=2π √(L/g)
പ്ലസ്ടു ഫിസിക്സ് പഠിക്കുന്ന എല്ലാ വിദ്യാര്ത്ഥികളും, പെന്ഡുലം പരീക്ഷണം നടത്തി ഗ്രാവിറ്റിയുടെ മൂല്യം കണ്ടെത്തുന്നതിനു ഉപയോഗിക്കുന്ന സൂത്രവാക്യം ആണിത്. ഈ തത്വം കണ്ടെത്തിയത് ഏകദേശം അതെ പ്രായംഉള്ളഒരു പയ്യന് ആണ്, 17ആം വയസില് പിസയിലെ പള്ളിയില് പ്രാര്ത്ഥിച്ചുകൊണ്ടിരുന്ന ആ പയ്യന് കാറ്റില് ആടുന്ന ഒരു തൂക്കുവിളക്ക്കണ്ടു.. കാറ്റിനനുസരിച്ച് ആട്ടത്തിന്റെ ശക്തി മാറുന്നു എങ്കിലും ഓരോ ആട്ടത്തിനും വേണ്ട സമയം ഒന്നല്ലേ എന്നാ സംശയം അവനു ഉണ്ടായി. തന്റെ നാടിമിടിപ് ഉപയോഗിച്ച് അവന് അത് കണക്കുകൂട്ടി… ശെരിയാണ് എന്ന് ബോധ്യപെട്ടു..സമയം(T) പെണ്‍ഡുലത്തിന്റെ നീളത്തിനു(L) ആനുപാതികം ആണെന്ന് മനസിലാക്കി.
ജ്യോതിശ്ശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകളുടെ പേരില്‍ എന്നും ഓര്‍ക്കപ്പെടുന്ന പേരാണ് ഇറ്റാലിയന്‍ ശാസ്ത്രഞ്ജന്‍ ഗലീലിയോ ഗലീലി (1564 – 1642) . ഗണിത ശാസ്ത്രത്തെ അടിസ്ഥാനമാക്കി ഗലീലിയോ നടത്തിയ പരീക്ഷണങ്ങളുടെ വിജയം മറ്റു പരീക്ഷണങ്ങള്‍ക്കും വഴിതെളിച്ചു. അതിനാല്‍ അദ്ദേഹം ശാസ്ത്രത്തിന്‍റെ പിതാവ് എന്ന് അറിയപ്പെട്ടു. കോപ്പര്‍ നിക്കസിന്‍റെ സിദ്ധാന്തങ്ങളെ ശരിവച്ച് അവയ്ക്ക് ഫലപ്രദമായ അടിത്തറയും ന്യായീകരണങ്ങളും നല്‍കി. അതിനാൽ, ജ്യോതിശാസ്ത്രത്തിന്‍റെയും ഭൗതിക ശാസ്ത്രത്തിന്റെയും പിതാവായും ഗലീലിയോ അറിയപ്പെടുന്നു.
” അദ്ദേഹമാണ് ആധുനിക ഭൗതിക ശാസ്ത്രത്തിന്‍റെ പിതാവ്, തീർച്ചയായും ആധുനിക ശാസ്ത്രത്തിന്റെയാകെ പിതാവും അദ്ദേഹം തന്നെയാണ് ” – ഐൻസ്റ്റൈൻ.
ഇറ്റലിയിലെ പീസായില്‍ ജനിച്ച ഗലീലിയോയുടെ മാതാപിതാക്കള്‍ സംഗീതാധ്യാപകനായ വിസെന്‍സൊ ഗലീലിയും ഗ്വീലിയ അമ്മനാതിയുമായിരുന്നു. പത്താം വയസ്സില്‍ ഫ്‌ലോറന്‍സിലെത്തിയ ഗലീലിയോയെ ജാക്കോപ്പോ ബോര്‍ഗിനി എന്ന അദ്ധ്യാപകന്‍ പഠിപ്പിച്ചു. 1581ല്‍ വൈദ്യശാസ്ത്ര പഠനത്തിനായി പീസായിലെത്തി. പീസാ സര്‍വകലാശാലയിലായിരുന്നു പഠനം. പക്ഷെ ഗണിതത്തിലും തത്ത്വചിന്തയിലുമായിരുന്നു താത്പര്യം.
1582 – 83ല്‍ ടസ്‌കനിയിലെ ആസ്ഥാന ഗണിതശാസ്ത്രഞ്ജനായ ഒസ്റ്റിലിയോ റിച്ചി യൂക്‌ളിഡിന്റെ എലിമെന്റ്‌സിനെപ്പറ്റി ഒരു പഠിപ്പിച്ചിരുന്നു. ഈ ക്ലാസ്സുകളില്‍ പങ്കെടുത്ത ഗലീലിയോയ്ക്ക് കണക്ക് ഭ്രമം തലയ്ക്ക് പിടിച്ചു. 1583ല്‍ ഗലീലിയോ ഫ്‌ലോറന്‍സിലേയ്ക്ക് മടങ്ങി. എന്തോ ആവശ്യത്തിന് നഗരത്തിലെത്തിയ റിച്ചിയെ ഗലീലിയോ വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഗലീലിയോയ്ക്ക് പറ്റിയ വഴി ഗണിത പഠനമാണെന്ന് വിസെന്‍സോ ഗലീലിയോയെ ബോദ്ധ്യപ്പെടുത്താന്‍ റിച്ചിക്ക് കഴിഞ്ഞു. 1585ല്‍ ഗലീലിയോ വൈദ്യശാസ്ത്രപഠനം ഉപേക്ഷിച്ചു.
1585 – 86ല്‍ സിയനെയില്‍ സര്‍ക്കാര്‍ ജോലി കിട്ടിയ ഗലീലിയോ 1586ല്‍ വലംബ്രോസയിലും ഗണിതം പഠിപ്പിച്ചു. ആദ്യ ശാസ്ത്രഗ്രന്ഥമായ ‘ദ ലിറ്റില്‍ ബാലന്‍സ്’ ഗലീലിയോ പ്രസിദ്ധീകരിച്ചത് 1586ലാണ്. 1592ല്‍ ഗലീലിയോയ്ക്ക് പാദുവ യൂണിവേഴ്‌സിറ്റിയില്‍ ഗണിത പ്രൊഫസറായി ജോലി ലഭിച്ചു. 18 വര്‍ഷം അദ്ദേഹം അവിടെ അധ്യാപനം നടത്തി.
യഥാര്‍ത്ഥത്തില്‍ ടെലിസ്‌കോപ്പ് കണ്ടുപിടിച്ചത് ഗലീലിയോ അല്ല. എന്നാല്‍ പ്രായോഗികമായ ടെലിസ്‌കോപ്പുകള്‍ വികസിപ്പിച്ചതും വ്യാപകമാക്കിയതും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണത്തിന് ദൂരദര്‍ശിനി ആദ്യമുപയോഗിച്ചതും ഗലീലിയോ തന്നെ. 1609 ആഗസ്റ്റില്‍ എട്ടിരട്ടി വലുതാക്കി കാണിക്കുന്ന ദൂരദര്ശിനി സ്വയംഉണ്ടാക്കിയ അദ്ദേഹം അതില്കൂടി വളരെ അധികം കണ്ടെത്തലുകള് നടത്തി. അങ്ങനെ ദൂരദര്ശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ ആയി. സൂര്യന്റെ കളങ്കം, സൂര്യന്റെ സ്വയം ഭ്രമണം, ആകാശഗംഗയുടെ പ്രഭ യുടെ കാരണം, ഗ്രഹങ്ങള് നക്ഷത്രങ്ങളെകാള് നമുക്ക് അടുത്താണ് എന്നാ കാര്യം, വ്യാഴത്തിന്റെ ഉപഗ്രഹങ്ങള്,ശുക്രന്റെ വൃദ്ധിക്ഷയം, ഗ്രഹങ്ങള് സ്വയം പ്രകശിക്കുന്നില്ല, ഭൂമി മറ്റൊരു ഗ്രഹം ആണ്. ഒക്കെ ദൂരദര്ശിനി വെച്ച് നടത്തിയ പ്രധാന്പെട്ട കണ്ടുപിടുത്തങ്ങള് ആണ്.
1610 മേയില്‍ വെനീസില്‍ പ്രസിദ്ധീകരിച്ച ‘ദ മെസഞ്ചര്‍ ഓഫ് ദ സ്റ്റാര്‍സ്’ എന്ന ചെറു പുസ്തകത്തിലൂടെ അവ വെളിപ്പെടുത്തി. വ്യാഴഗ്രഹത്തിന്റെ നാലു ചന്ദ്രന്മാരെ കണ്ടെത്തിയ വിവരം ഗലീലിയോ പറഞ്ഞത് ഈ കൃതിയിലാണ്. ജോഹാനാസ് കെപ്ലറാണ് അവയ്ക്ക ഉപഗ്രഹം എന്ന പേര് നല്‍കിയത്. ചന്ദ്രനെപ്പോലെ ശുക്രനും സ്വയം പ്രകാശിക്കുന്നില്ലെന്നും സൂര്യപ്രകാശം തട്ടിയാണ് അത് തിളങ്ങുന്നതെന്നും അദ്ദേഹം കണ്ടെത്തി. മെസഞ്ചര്‍ ഓഫ് ദ സ്റ്റാര്‍സ് എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവും ഡയലോഗ് കൺസേർണിങ് ടു പ്രിൻസിപ്പൽ സിസ്റ്റംസ് ഓഫ് ദി വേൾഡ് (ഇരുനവശാസ്ത്രങ്ങൾ) എന്ന പുസ്തകത്തിന്റെ രചനയും ഗലീലിയോയ്ക്ക് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുണ്ടായി. റോമിലെ പ്രമുഖ ഗണിതശാസ്ത്രജ്ഞനായ ക്ലാവിയസ്, ഗലീലിയോ ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം കണ്ടുപിടിച്ച ദൂരദർശിനിയിലൂടെ നോക്കിയിട്ട് ഒന്നും കാണാൻ കഴിഞ്ഞില്ലെന്നും പ്രചരിപ്പിച്ചു. ഗലീലിയുടെ ഗ്രന്ഥങ്ങൾ മതനേതാക്കളെ രോഷാകുലരാക്കി.
1534-ൽ നിക്കോളാസ് കോപ്പർനിക്കസ് (1473-1543) “ഗോളങ്ങളുടെ ഭ്രമണത്തെപ്പറ്റി” എന്ന തന്റെ വിഖ്യാത രചനയിലൂടെ തീർത്തും വ്യത്യസ്തങ്ങളായ ചിത്രം അവതരിപ്പിച്ചിരുന്നു. സൂര്യനാണ് സൗരയൂഥകേന്ദ്രം എന്ന അദ്ദേഹത്തിന്റെ സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തം ഏറെ കോളിളക്കം സൃഷ്ടിച്ചു. 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗലീലിയോ ആണ് കോപ്പർ നിക്കസിന്റെ സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തത്തെ ശരിവച്ചത്. ഭൂമിയല്ല, സൂര്യനാണ് പ്രപഞ്ചകേന്ദ്രം എന്ന കോപ്പർ നിക്കസിന്റെ സിദ്ധാന്തത്തെ പിന്താങ്ങുകവഴി ഗലീലിയോയെ സഭ അനഭിമതനായി പ്രഖ്യാപിച്ചു. അന്നത്തെ പോപ് പിയുസ്-IV കൊപ്പര്നിക്കസിന്റെ സിദ്ധാന്തം തള്ളിക്കളഞ്ഞു..
ഭൂമികേന്ദ്രമായ സിദ്ധാന്തംആണ് സഭ അംഗീകരിച്ചത്, 1616ലെ ഒരു ഉത്തരവില് ഗലീലിയോ , കോപ്പര്നിക്കസ് സിദ്ധാന്തം അനുകൂലിക്കുന്നത് പോപ് തടയുകയുംഉണ്ടായി. പിയുസ് IV കഴിഞ്ഞു ഉര്ബന്-8 പോപ് ആകുന്നവരെ ഗലെലിയോ അത് അനുസരിച്ച് ജീവിച്ചു, എന്നാല് പുതിയ പോപ് ഒരു ഉല്പതിഷ്ണു ആണെന്ന ധാരണയില് അദ്ദേഹം “Dialogue on two chief world system”എന്നാ പുസ്തകം പ്രസിദ്ധപ്പെടുത്തി. അത് രണ്ടുപേര് തമ്മില് ഉള്ള സംഭാഷണ രൂപത്തില് ഉള്ളത് ആയിരുന്നു. അതിലെ ഭൂമികേന്ദ്രസിദ്ധാന്തം പിന്തുണയ്ക്കുന്ന കഥാപാത്രം ചര്ച്ചയില്പരാജയപ്പെടുന്നു. ആ കഥാപാത്രം പോപിനെ ആണ് ഉന്നംവെക്കുന്നത് എന്ന് പോപ് ധരിക്കാന് ഇടയായി. ശാസ്ത്രസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന് അദ്ദേഹം പള്ളിയുടെ കണ്ണില്‍ കരടായി. തുടർന്ന്, അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവിതാന്ത്യം വരെ തടവുശിക്ഷയ്ക്ക് വിധിച്ചു. 1633ജൂലായ്22നു കാത്തലിക് ചര്‍ച്ച് അദ്ദേഹത്തെ വിചാരണ ചെയ്തു .മുമ്പ് ബ്രൂണോയെ കുറ്റവിചാരണ ചെയ്തു ശിക്ഷിച്ചസംഭവം അറിഞ്ഞിരുന്നഅദ്ദേഹം തന്റെ വിശ്വാസങ്ങള് തള്ളിപ്പറയാന് തയാറായി.
ഗലീലിയോ അവസാനമായി താഴെ പറയും പ്രകാരം ഒരു പ്രസ്താവന ചെയ്തു:
മുട്ടുകുത്തിനിന്നുംകൊണ്ട് ഈ പ്രസ്താവന നല്‍കിയശേഷം എഴുന്നേറ്റു ഇങ്ങനെ പറഞ്ഞു “eppur si mouve” (എങ്കിലും അത് ചലിച്ചുകൊണ്ട് ഇരിക്കുന്നു)
359 വർഷത്തിനു ശേഷം, ഗലിലിയോയുടെ കാര്യത്തിൽ സഭയ്ക്ക് തെറ്റുപറ്റിയതായി സമ്മതിച്ച് 1992 ഒക്ടോബർ 31-ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ ഏറ്റുപറഞ്ഞു.
One thought on “ജനുവരി 8- ഗലീലിയോ ഗലീലി ചരമവാര്‍ഷികദിനം”