Read Time:2 Minute

വിഷയം : സ്റ്റോക്ക്ഹോം മുതല്‍ ഗ്ലാസ്ഗോ വരെ, പാരിസ്ഥിതിക അവബോധത്തിന്റെ അമ്പതാണ്ടുകൾ

1200 വാക്കുകളിൽ കവിയാതെ യൂണികോഡ് ഫോണ്ടിൽ അയക്കണം. അവസാന തിയ്യതി -2022 ജൂൺ 1.
അയക്കേണ്ട വിലാസം : [email protected], പ്രബന്ധത്തോടൊപ്പം പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, മേൽവിലാസം, മൊബൈൽനമ്പർ എന്നിവ എഴുതാൻ മറക്കരുത്.

ലൂക്ക മൺസൂൺ ഫെസ്റ്റിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. സ്റ്റോക്ക്ഹോം ഗ്ലാസ്ഗോ വരെ, പാരിസ്ഥിതിക അവബോധത്തിന്റെ അമ്പതാണ്ടുകൾ എന്നതാണ് ലേഖനമത്സരത്തിന്റെ വിഷയം. 1972 ൽ Stockholm ൽ വെച്ച് നടന്ന United Nations Conference on the Human Environment പാരിസ്ഥിതിക അവബോധത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിൽ ഒന്നാണ്. അതിന് ശേഷം മോൺട്രിയൽ പ്രോട്ടോക്കോളിലൂടെ, റിയോയിൽ വെച്ച് നടന്ന United Nations Conference on Environment and Development ലൂടെ, ക്യോട്ടോ പ്രോട്ടോക്കോളിലൂടെ സഞ്ചരിച്ച് ഗ്ലാസ്ഗോയിലെ cop 26 ലെത്തി നിൽക്കുമ്പോൾ പരിസ്ഥിതിയെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളും നമ്മൾ നേരിടുന്ന പ്രശ്നങ്ങളും മാറുകയും കൂടുതൽ സങ്കീർണമാവുകയും ചെയ്തിട്ടുണ്ട്. ഇത്തരം സമ്മേളനങ്ങളുടെ പ്രാധാന്യം, അവയിലൂടെ സാധ്യമായ പരിഹാരങ്ങൾ, ഇവയിലെ പാർശ്വവൽകരിക്കപ്പെട്ട സമൂഹങ്ങളുടെ പ്രാതിനിധ്യം, സാമൂഹ്യ നീതി നടപ്പിലാക്കാനുള്ള പ്രയത്നങ്ങൾ എന്നിവയെല്ലാം പഠനാർഹമാണ്. പരിഹാരങ്ങൾ കണ്ടെത്തുന്നതിലും നടപ്പിലാക്കുന്നതിലും എത്രത്തോളം നമ്മൾ വിജയിച്ചു എന്നതും നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികൾ എന്തെല്ലാം എന്നതും സവിശേഷ ശ്രദ്ധ അർഹിക്കുന്നു.




 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സ്റ്റോക്ഹോം +50
Next post കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലിയിൽ പങ്കെടുക്കാം…
Close