Read Time:3 Minute

യഥാർഥ ഭ്രൂണങ്ങളുടെ ഘടനയെ അനുകരിക്കുന്ന ഈ ലാബ് നിർമ്മിത മനുഷ്യഭ്രൂണ മാതൃകകൾ മനുഷ്യവികസനത്തിന്റെ ആദ്യ ഘട്ടങ്ങൾ പഠിക്കാനുള്ള അവസരം ഒരുക്കുന്നു. ഇംപ്ലാന്റേഷന് 14 ദിവസത്തിന് ശേഷമുള്ള ഭ്രൂണത്തിന്റെ വളർച്ചയാണ് ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. ബീജസങ്കലനം ചെയ്ത മുട്ട ആദ്യം വിഭജിച്ച് ഗർഭപാത്രത്തിന്റെ ഭിത്തിയിൽ സ്ഥാപിക്കുമ്പോൾ, വളർച്ചയുടെ തുടക്കത്തിൽ ഉണ്ടാകുന്ന ജനന വൈകല്യങ്ങൾ, ഈ ഘട്ടത്തിൽ ഗർഭം പരാജയപ്പെടാനുള്ള കാരണങ്ങൾ, മരുന്നുകളുടെ ഉപയോഗം വളരുന്ന ഭ്രൂണങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നൊക്കെ മനസ്സിലാക്കാൻ ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.

മുമ്പ് ലളിതമായ മനുഷ്യഭ്രൂണ മാതൃകകൾ കുറഞ്ഞ സമയത്തേക്ക് വളർത്തിയിരുന്നു. അതുപോലെ എലികളുടെ ഭ്രൂണ മോഡലുകൾ തലച്ചോറും ഹൃദയമിടിപ്പും വളരാൻ തുടങ്ങുന്ന ഘട്ടത്തിലേക്കും എത്തിയിരുന്നു. ഈ മോഡലുകളെല്ലാം സ്റ്റെം സെല്ലുകളിൽ നിന്നാണ് തുടങ്ങുന്നത്, പുതിയ സ്വഭാവസവിശേഷതകൾ സ്വീകരിച്ചുകൊണ്ട് വിവിധതരം കോശങ്ങളായി മാറാൻ സ്റ്റെം സെല്ലുകൾക്ക് കഴിയും. മിക്ക പഠനങ്ങളിലും സ്റ്റെം സെല്ലുകളെ ജനിതകമാറ്റം വരുത്തിയിട്ടാണ് ഭ്രൂണവും അതിന്റെ അനുബന്ധ കോശങ്ങളും ഉണ്ടാക്കുന്നത്. എന്നാൽ ഇവിടെ ടിഷ്യൂകൾ രൂപപ്പെടുത്തുന്നതിന് സ്റ്റെം സെല്ലുകളെ സംയോജിപ്പിക്കാൻ രാസവസ്തുക്കൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സമീപനം കൂടുതൽ കൃത്യമായ ഭ്രൂണമാതൃക രൂപപ്പെടുത്താൻ സഹായിക്കുന്നു. 14-ാം ദിവസത്തെ വളർച്ചയിൽ മനുഷ്യഭ്രൂണവുമായി ഘടനാപരമായ compartment organisation നും രൂപശാസ്ത്രപരമായ സാമ്യവും ഉള്ള ആദ്യത്തെ ഭ്രൂണ മാതൃകയാണിത്. ഒന്ന് മുതൽ രണ്ടാഴ്ച വരെ പ്രായമുള്ള മനുഷ്യ ഭ്രൂണങ്ങളിൽ കാണപ്പെടുന്ന, അറിയപ്പെടുന്ന എല്ലാ സവിശേഷതകളുടെയും 3D ഓർഗനൈസേഷനെ അനുകരിക്കുന്ന ഘടനകളായി, സ്വയം ക്രമീകരിച്ചിരിക്കുന്ന സ്റ്റെം സെല്ലുകൾ സംയോജിപ്പിച്ചാണ് നിർമ്മിച്ചത്. സ്റ്റെം സെല്ലിനെ നിഷ്‌ക്രിയമായ അവസ്ഥയിലേക്ക് എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഈ കോശങ്ങൾ പിന്നീട് ഭ്രൂണം, പ്ലാസന്റാ, മഞ്ഞ സഞ്ചി, ‘extraembryonic mesoderm membrane’ എന്നിവയുടെ കോശങ്ങൾ ഉണ്ടാക്കുന്നു.

ലാബ് നിർമ്മിത ഭ്രൂണങ്ങളെ cut-off കാലയളവായ 14 ദിവസത്തിനപ്പുറത്തേക്ക് വളരാൻ അനുവദിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.


അവലംബം

Complete human day 14 post-implantation embryo models from naïve ES cells | Nature


കടപ്പാട് ശാസ്ത്രഗതി – ശാസ്ത്രവാർത്തകൾ 2023 ഒക്ടോബർ ലക്കം


Happy
Happy
33 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
11 %
Angry
Angry
22 %
Surprise
Surprise
33 %

Leave a Reply

Previous post COP-28 – കാലാവസ്ഥാ ഉച്ചകോടിയുടെ ഇരുപത്തെട്ടാം സമ്മേളനം
Next post ദേശീയ ‘പക്ഷിനിരീക്ഷണദിനം – സാലിം അലിയുടെ 127-ാം ജന്മദിനം
Close