കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലൂടെ കടന്നുപോവുകയാണു നമ്മൾ. ഈ മഹാമാരിയിൽ നിന്ന് വിടുതൽ നേടാൻ വാക്സിനുകളിലാണു ലോകം പ്രതീക്ഷയർപ്പിക്കുന്നത്. എന്നാൽ ലോകമെമ്പാടും വാക്സിൻ എത്രയും വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് വളരെ അകലെയാണു നമ്മൾ. വാക്സിൻ ഉൽപ്പാദനം സാർവത്രികമാക്കുന്നതിനു വാക്സിനുകളുടെ ബൗദ്ധിക സ്വത്തവകാശം ഒരു തടസ്സമായി മാറുമോ എന്ന ചോദ്യമാണ് ഈ പോഡ്കാസ്റ്റിൽ നമ്മൾ വിഷയമാക്കുന്നത്. ഈ വിഷയത്തിൽ നമ്മളോട് സംസാരിക്കുന്നത് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ ബി ഇക്ബാൽ ആണ്. വികസ്വര രാജ്യങ്ങളിലെ വാക്സിൻ ലഭ്യത ഉറപ്പുവരുത്തുന്നതിൽ വാക്സിൻ നിർമാണ രംഗത്തെ നിർണായക ശക്തി എന്ന നിലയിൽ ഇന്ത്യക്ക് വലിയ പങ്കുവഹിക്കാനുണ്ട് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഒപ്പം ഇപ്പോഴുള്ള ആഭ്യന്തര വാക്സിൻ നയത്തിലെ പാളിച്ചകളെ എന്തുകൊണ്ട് തിരുത്തേണ്ടതുണ്ട് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കോവിഡ് വാക്സിൻ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന വാക്സിൻ സാർവദേശീയതയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു ഈ ചർച്ച.