Read Time:6 Minute

മാർച്ച് 27 , പകൽ 4മണി  വരെ  ലഭ്യമായ കണക്കുകൾ പ്രകാരമുള്ള വിലയിരുത്തല്‍

ആകെ ബാധിച്ചവര്‍
537,873
മരണം
24,149

രോഗവിമുക്തരായവര്‍

124,564
കോവിഡ് ബാധിച്ച രാജ്യങ്ങൾ/ ദേശങ്ങൾ  – 200.
പൊതു മരണനിരക്ക് (കോവിഡ്) 4.51%
Last updated : 2020 മാര്‍ച്ച് 27 വൈകുന്നേരം 4.15മണി

Fight, Unite, Ignite

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. റ്റെദ്രോസ് അഥനോം ഘബ്രീയേസുസ്‌  G 20 രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് നടത്തിയ ആഹ്വാനം:

1. പൊരുതുക (Fight): നമ്മുടെ ജീവിതം ഇതിനെ നാം മറികടക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു
2. ഒരുമിക്കുക(Unite): ഒപ്പം ചേർന്ന് മാത്രമേ ഇതിൽ നിന്ന് നാം പുറത്തുവരികയുള്ളു
3. ജ്വലിക്കുക(Ignite): ഇതാവർത്തിക്കില്ലെന്നുറപ്പാക്കാൻ ആഗോള മുന്നേറ്റം ഉണ്ടാകട്ടെ;

നാമോരോരുത്തരും പങ്കാളികളാകേണ്ടത് ഈ മുന്നേറ്റം ഉറപ്പാക്കാനാണ്.

പുതിയ മരുന്നുകൾ പരീക്ഷിക്കുമ്പോൾ

നൂറു ശതമാനം ഫലപ്രദവും സുരക്ഷിതവുമായ ഔഷധങ്ങളൊന്നും തന്നെ കോവിഡ് 19 ൽ കണ്ടെത്തിയിട്ടില്ല. ചികിത്സിക്കുന്ന ഡോക്ടർമാർ മറ്റു മരുന്നുകൾ രോഗശമനത്തിന് ഉപയോഗിക്കാൻ സാധ്യതയുണ്ട്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഈവിധം ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇതേക്കുറിച്ചു ലോകാരോഗ്യ സംഘടനയുടെ അഭിപ്രായമിതാണ്.

  • കോവിഡ് 19 നു അംഗീകരിച്ചിട്ടില്ലാത്ത മരുന്നുകൾ പല ഡോക്ടർമാരും നൽകിവരുന്നു. ഡോക്ടർമാർ അതാത് രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമങ്ങൾക്കനുസരിച്ചു മാത്രമേ ഇങ്ങനെ മരുന്നുകൾ നല്കാൻ പാടുള്ളൂ. മറ്റു രോഗങ്ങൾക്ക് ആവശ്യമായ ഇത്തരം മരുന്നുകൾ കോവിഡ് രോഗത്തിൽ ഉപയോഗിക്കുമ്പോൾ അമിത മാധ്യമ പരസ്യമുണ്ടാകരുത്. കാരണം ഇത് മരുന്നുകൾ കൂട്ടിവെയ്ക്കാനും മറ്റു രോഗങ്ങളുള്ളവർക്ക് മരുന്നുകളുടെ ദൗർലഭ്യം ഉണ്ടാകുകയും ചെയ്യും.
  • എല്ലാ രോഗികൾക്കും പുതിയ മരുന്ന് നല്കുകയല്ല വേണ്ടത്. ഓരോ രോഗിയുടെയും രോഗനിലയും അവസ്ഥയും അനുസരിച്ചു വ്യക്തി തലത്തിൽ എടുക്കേണ്ട തീരുമാനമാണത്.
  • പരീക്ഷണാർത്ഥത്തിൽ പുതിയ മരുന്നുകൾ നൽകാമെങ്കിലും ഇത് രോഗിയുടെയും, ഉത്തരവാദിത്തപ്പെട്ട അടുത്ത ബന്ധുവിനെയും അറിവും സമ്മതവും ഉണ്ടായിരിക്കണം. അതിനാവശ്യമായ സമ്മതവും വാങ്ങിയിരിക്കണം. പരീക്ഷിക്കപ്പെട്ട മരുന്നിന്റെ പ്രവർത്തന ഫലം രേഖപ്പെടുത്തുകയും അംഗീകൃത മാർഗ്ഗങ്ങളിലൂടെ അറിവുകൾ പങ്കുവയ്ക്കുകയും വേണം.
  • ക്ലിനിക്കൽ പരീക്ഷണമായി വികസിപ്പിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ഡോക്ടർമാർ അപ്രകാരം ചെയ്യേണ്ടതാണ്.

100 നു മുകളിൽ മരണം നടന്ന രാജ്യങ്ങളിലേത്

രാജ്യം ബാധിച്ചവർ മരണം
യു. എസ്. എ. 85,612* 1,301
ചൈന 81340 3,292
ഇറ്റലി 80589* 8215
സ്പെയിന്‍ 57786 4365
ജര്‍മനി 47278 281
ഇറാൻ 29406 2234
ഫ്രാൻസ് 29155 1696
സ്വിറ്റ്സെർലാൻഡ് 11811 194
യു. കെ. 11658 578
ദക്ഷിണ കൊറിയ 9332 139
നെതർലാൻഡ്സ് 7431 434
ബെല്‍ജിയം 6235 220
ഇൻഡ്യ 753 20
മൊത്തം 537,873 24149

*പെട്ടെന്നുള്ള വ്യാപനം കാണിക്കുന്ന രാജ്യങ്ങള്‍

  • രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്നു യു.എസ്.എ.
  • ഇറ്റലിയില്‍ മരണപ്പെട്ടവരുടെ എണ്ണം എണ്ണായിരം കടന്നു.

കൊറൊണ- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ

ആകെ ബാധിച്ചവര്‍  :753* (Covid19india.org

മരണം   : 18

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മാര്‍ച്ച് 27 വൈകുന്നേരം 4മണി)

സംസ്ഥാനം ബാധിച്ചവർ മരണം
1 ആന്ധ്രാപ്രദേശ് 12 0
2 അരുണാചൽ പ്രദേശ് 0 0
3 ആസ്സാം 0 0
4 ബീഹാർ 9 1
5 ഛത്തീസ്‌ഗഢ് 6 0
6 ഗോവ 3 0
7 ഗുജറാത്ത് 44 3
8 ഹരിയാന 32 0
9 ഹിമാചൽ പ്രദേശ് 3 1
10 ഝാർഖണ്ഡ്‌ 0 0
11 കർണ്ണാടക 55 2
12 കേരളം 137 0
13 മദ്ധ്യപ്രദേശ് 21 2
14 മഹാരാഷ്ട്ര 135 4
15 മണിപ്പൂർ 1 0
16 മേഘാലയ 0 0
1 7 മിസോറം 1 0
18 നാഗാലാൻഡ് 0 0
19 ഒഡീഷ 3 0
20 പഞ്ചാബ് 33 1
21 രാജസ്ഥാൻ 45 0
22 സിക്കിം 0 0
23 തമിഴ്‍നാട് 35 1
24 തെലങ്കാന 45 0
25 ത്രിപുര 0 0
26 ഉത്തർപ്രദേശ് 42 0
27 ഉത്തരാഖണ്ഡ് 5 0
28 പശ്ചിമ ബംഗാൾ 10 1

കേന്ദ്രഭരണപ്രദേശങ്ങൾ

1 ആന്തമാൻ നിക്കോബർ 2 0
2 ചണ്ഡീഗഢ് 7 0
3 ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി 0 0
4 ലക്ഷദ്വീപ് 0 0
5 ഡെൽഹി 33 1
6 പുതുച്ചേരി 1 0
7 ജമ്മു കശ്മീർ 14 1
8 ലഡാക്ക് 13 0

ഡോ.യു നന്ദകുമാര്‍,  നന്ദന, ശ്രുജിത്ത് എന്നിവര്‍ തയ്യാറാക്കിയത്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://www.covid19india.org
  4. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സന്നദ്ധസേനയിലെ അംഗങ്ങളോട്
Next post പൗരാണികരോഗങ്ങൾ മഞ്ഞിനും മണ്ണിനുമടിയിൽ നിന്നുയർന്ന് വരുമ്പോൾ
Close