2020 മെയ് 2 രാവിലെ വരെ ലഭ്യമായ കണക്കുകൾ
രാജ്യം | ബാധിച്ചവർ | മരണം | ഭേദമായവര്‍ |
ടെസ്റ്റ് /1M pop* |
യു. എസ്. എ. | 1,130,786 | 65,724 | 161551 | 20,217 |
സ്പെയിന്‍ | 242,988 | 24,824 | 142450 | 32,699 |
ഇറ്റലി | 207,428 | 28,236 | 78,249 | 33,962 |
യു. കെ. | 177454 | 27,510 | 15,082 | |
ഫ്രാൻസ് | 167,346 | 24,594 | 50212 | 16,856 |
ജര്‍മനി | 164,077 | 6736 | 126,900 | 30,400 |
തുര്‍ക്കി | 122,392 | 3,258 | 53,808 | 12,747 |
ഇറാന്‍ | 95,646 | 6,090 | 76,318 | 5,656 |
ബ്രസീല്‍ | 92109 | 6410 | 38,039 | 1,597 |
ചൈന | 82,874 | 4,633 | 77,642 | |
കനഡ | 55,061 | 3391 | 22751 | 22050 |
ബെല്‍ജിയം | 49,032 | 7,703 | 11,892 | 21,847 |
നെതര്‍ലാന്റ് | 39,791 | 4893 | 13184 | |
സ്വീഡന്‍ | 21520 | 2653 | 1,005 | 11,833 |
… | ||||
ഇൻഡ്യ | 37,257 | 1,223 | 10,007 | 654 |
… | ||||
ആകെ |
3,398,007
|
239,394 | 1,079,572 |
*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു
ലോകം
- ലോകമെമ്പാടും, സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 3.39 ദശലക്ഷത്തിലധികമാണ്, 239,000 ത്തോളം മരണങ്ങളും ഒരു ദശലക്ഷത്തിലധികം പേർ സുഖം പ്രാപിച്ചു.
- അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നു. മരണം അറുപത്തയ്യായിരം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2000 പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
- റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മിഖായേൽ മിഷുസ്തിൻ ക്വാറന്റെീനിൽ പ്രവേശിച്ചു. തുടർച്ചയായ മൂന്നാം ദിവസവും റഷ്യ റെക്കോർഡ് കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തു, 7,933 പേർ കൂടി വൈറസ് ബാധിതരാണെന്ന് കണ്ടെത്തി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണസംഖ്യ 1,169 ആയി ഉയർന്നു.
- കൊറോണ വൈറസ് ബാധയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സ്വീഡൻ ലോകത്തിന് മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന. (സ്വീഡിഷ് മാതൃകയെപ്പറ്റിവായിക്കാം – സ്വീഡനും കോവിഡും )
- നെതർലാൻഡിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 475 കേസുകൾ റിപ്പോർട്ട് ചെയ്തു.ആകെ കേസുകൾ 39,791 ആയി ഉയർന്നു. 98 പുതിയ മരണങ്ങൾ, രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 4,893 ആണ്.
- ഫിലിപ്പീൻസിൽ 284 പുതിയ കൊറോണ വൈറസ് കേസുകളും 11 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകളുടെ എണ്ണം 8,772 ഉം മരണങ്ങൾ 579 ഉം ആണ്.ലോക്ക്ഡൺ ഏർപ്പെടുത്തി രണ്ട് മാസത്തോളമായി കേസുകളുടെയും മരണങ്ങളുടെയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും ഫിലിപ്പീൻസ് കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങുന്നു.
- ഇറാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മരണസംഖ്യ 6,090 ആയി ഉയർന്നു രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 95,646 ആയി.
- കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 281 പേർ മരിച്ചതോടെ സ്‌പെയിനിലെ കൊറോണ വൈറസ് മരണസംഖ്യ 24,824 ആയി ഉയർന്നു. 1,781 പുതിയ കൊറോണ വൈറസ് കേസുകളും റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകൾ 242988 ആയി.
- ഇന്തോനേഷ്യയിൽ 433 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു, മൊത്തം കേസുകളുടെ എണ്ണം 10,551 ആയി. ഇന്തോനേഷ്യയിൽ എട്ട് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു, മൊത്തം മരണങ്ങളുടെ എണ്ണം 800 ആയി.
- അഞ്ച് ആഴ്ചത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ചില വ്യവസായങ്ങൾ വീണ്ടും തുറക്കാൻ അനുവദിക്കാൻ ദക്ഷിണാഫ്രിക്ക തീരുമാനിച്ചു.
- ജർമ്മനിയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,639 വർദ്ധിച്ചു. മൊത്തം കേസുകളുടെ എണ്ണം 164,077 ആയി. മരണസംഖ്യ 6,736 ആയി ഉയർന്നു.
- തായ്‌ലൻഡിൽ ആറ് പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു പുതിയ മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
- 687 പുതിയ കേസുകളും രണ്ട് മരണങ്ങളും ഖത്തർ റിപ്പോർട്ട് ചെയ്യുന്നു. മൊത്തം കേസുകൾ 14,096 ആയി ഉയർന്നു.ഇതുവരെ 1,436 പേർ സുഖം പ്രാപിച്ചു.രാജ്യത്ത് ആകെ 12 പേർ മരിച്ചു. അതേസമയം ഇന്നലെ ഖത്തറിൽ ഉണ്ടായ കൊടുങ്കാറ്റില്‍ കൊറോണ താൽക്കാലിക ആശുപത്രിയിൽ നിന്നും രോഗികൾ ഓടേണ്ട സാഹചര്യം ഉണ്ടായി.
- യുഎഇയിൽ കോവിഡ് ബാധിച്ച് ആറു പേർ കൂടി മരിച്ചു. പുതുതായി 557 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗികളുടെ എണ്ണം 13,038 ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ മരണ സംഖ്യ 11 ആണ്.
സെർബിയൻ വിശിഷ്ഠ സേവാ മെഡലുകൾ 6 ചൈനീസ് ഡോക്ടർമാര്‍ക്ക്
- സെർബിയൻ സൈനികർക്ക് നൽകുന്ന വിശിഷ്ഠ സേവാ മെഡലുകൾ ഇത്തവണ നേടിയിരിക്കുന്നത് 6 ചൈനീസ് ഡോക്ടർമാരാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സെർബിയയിലെത്തിയ ചൈനീസ് സംഘത്തിലെ ഡോക്ടർമാർക്കാണ് ബഹുമാനസൂചകമായിട്ടാണ് സെർബിയ ഈ പരമോന്നത പുരസ്കാരം നൽകിയിരിക്കുന്നത്. “മാസ്കുകൾക്കും ഗ്ലൗസുകൾക്കുമായി മറ്റുള്ള വലിയ ശക്തികൾ തല്ലുകൂടിയപ്പോൾ, മാനുഷികബോധം മറന്നുകൊണ്ട്, പഴയ സഖ്യശക്തികളെ മറന്നുകൊണ്ട് വെൻ്റിലേറ്ററുകളും മരുന്നുകളും തട്ടിപ്പറിക്കുകയും തൊട്ടടുത്ത അയൽക്കാർക്ക് വരെ അതിർത്തികൾ അടച്ചുകൊണ്ട്, മറ്റാരെയും സഹായിക്കാതിരിക്കുകയും ചെയ്തപ്പോൾ ചൈനയാണ് സെർബിയയെ സഹായിക്കാനായി ഓടിയെത്തിയത്. ഇത് ഞങ്ങളൊരിക്കലും മറക്കില്ല.” പുരസ്കാര വിതരണം നടത്തിയതിനുശേഷം സെർബിയൻ പ്രതിരോധമന്ത്രി അലക്സാണ്ടർ വൂളിൻ പറഞ്ഞു.
- ഈ കോവിഡ് കാലം സാര്‍വദേശീയമായ രാജ്യങ്ങളുടെ സഹകരണത്തിന്റെ പുതിയ പ്രതീക്ഷകള്‍ നമുക്ക് തരുന്നുണ്ട് . വിദഗ്തരായ ഡോക്ടര്‍മാരുടെ, ആരോഗ്യപ്രവര്‍ത്തകരുടെ, രോഗനിര്‍ണയക്കിറ്റുകളുടെ, ഔഷധ-സുരക്ഷാ ഉപകരണങ്ങളുടെ രാജ്യഅതിർത്തികൾക്കപ്പുറമുള്ള പങ്കിടലിനും നാം സാക്ഷിയായി. ഗവേഷണത്തിനും ഔഷധപരീക്ഷണത്തിനും എല്ലാം രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു. അതോടൊപ്പം തന്നെ അമേരിക്കയുടെ ഈ സാഹചര്യത്തിലെ വിരുദ്ധ നിലപാടും അന്താരാഷ്ട്രതലത്തില്‍ വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
- വിമാനയാത്രയിൽ കോവിഡ് പകരുമോ ? – ലൂക്ക ലേഖനം വായിക്കാം.
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ
Department of Health & Family Welfare വെബ്സൈറ്റിലെ സ്ഥിതി വിവരം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 2 രാവിലെ)
അവലംബം : covid19india.org പ്രകാരം
സംസ്ഥാനം | ബാധിച്ചവർ | സുഖപ്പെട്ടവര്‍ |
മരണം | ടെസ്റ്റുകള്‍ /10 ലക്ഷം ജനസംഖ്യ |
മഹാരാഷ്ട്ര | 11506(+1008) |
1876(+106) |
485(+26) | 1282 |
ഗുജറാത്ത് |
4721(+326) |
736(+123) |
236(+22) |
1138 |
ഡല്‍ഹി | 3738(+223) | 1167(+73) |
61(+2) | 2813 |
മധ്യപ്രദേശ് |
2715(+90) |
524(+42) |
145(+8) |
607 |
രാജസ്ഥാന്‍ |
2666(+82) |
1116(+223) |
62(+4) |
1583 |
തമിഴ്നാട് | 2526 (+203) |
1312(+54) |
28(+1) |
1793 |
ഉത്തര്‍ പ്രദേശ് |
2328 (+117) |
654(+103) |
42(+2) |
413 |
ആന്ധ്രാപ്രദേശ് | 1463(+60) | 403(+82) |
33(+2) | 2439 |
തെലങ്കാന | 1044(+6) | 464(+22) |
28 | 547 |
പ. ബംഗാള്‍ |
795 (+37) |
139+15) |
33 |
181 |
ജമ്മുകശ്മീര്‍ | 639(+25) |
247(+31) |
8 | 1778 |
കര്‍ണാടക |
589(+24) |
251(+22) |
22 |
1063 |
കേരളം |
498 |
392(+9) |
4 |
813 |
ബീഹാര്‍ | 466(+41) | 84 |
3(+1) | 231 |
പഞ്ചാബ് |
585(+105) |
108(+4) |
20 |
835 |
ഹരിയാന |
357(+18) |
241(+6) |
4 |
1190 |
ഒഡിഷ | 149(+6) | 55(+14) |
1 | 813 |
ഝാര്‍ഗണ്ഢ് | 113(+3) |
21(+2) |
3 |
333 |
ഉത്തര്‍ഗണ്ഡ് | 57 | 37(+1) |
1(+1) | 698 |
ഹിമാചല്‍ |
40 |
30(+2) |
2 |
942 |
ചത്തീസ്ഗണ്ഡ് |
43 |
36 |
0 |
706 |
അസ്സം |
43(+5) |
33(+4) |
1 |
305 |
ചണ്ഡീഗണ്ഢ് | 88(+14) | 18 |
0 | — |
അന്തമാന്‍ |
33 | 16(+1) |
0 |
— |
ലഡാക്ക് | 22 |
17 |
0 | — |
മേഘാലയ |
12 |
1 | 1397 | |
ഗോവ | 7 | 7 |
0 | |
പുതുച്ചേരി | 8 | 5 |
0 | |
ത്രിപുര | 2 | 2 |
||
മണിപ്പൂര്‍ | 2 | 2 | ||
അരുണാചല്‍ | 1 |
1 | ||
ദാദ്ര നഗര്‍ഹവേലി | 1 | 0 | ||
മിസോറാം |
1 |
0 | ||
നാഗാലാന്റ് |
1 |
0 | ||
ആകെ |
37257 (+2391) |
9059(+948) | 1223(+69) | 654 |
ഇന്ത്യ
- കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2391 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു.
948 രോഗികൾ സുഖം പ്രാപിച്ചു. രാജ്യത്ത് മൊത്തം കേസുകൾ 37257. - 26023 സജീവ കേസുകളും ,8,888 രോഗശാന്തി / ഡിസ്ചാർജ് / മൈഗ്രേറ്റ് കേസുകളും ഉൾപ്പെടുന്നു. ആകെ കേസുകളിൽ 111 വിദേശ പൗരന്മാർ ഉൾപ്പെടുന്നു.
- രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ നീട്ടി.
- രാജ്യത്തെ ആകെ കേസുകളുടെ 30 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്തെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി മുംബൈ മാറിയിരിക്കുന്നു. ഇന്നലെ മാത്രം 1008 കേസുകളാണ് മഹാരാഷ്ട്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതായത് ഇന്നലെ രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ പകുതിയും മഹാരാഷ്ട്രയില്‍നിന്ന് മാത്രമാണ്. ഇതില്‍ 750 കേസുകളും മുംബൈയില്‍ നിന്നുമാത്രമാണ്.
- ഡല്‍ഹിയില്‍ ഇന്നലെ മാത്രം 223 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് നടക്കുന്നത് ഡല്‍ഹിയിലാണ്. പത്ത് ലക്ഷം ജനസംഖ്യക്ക് 2800 ടെസ്റ്റുകളാണ് ഇപ്പോള്‍ നടക്കുന്നത്.
- ഡൽഹിയിലെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) അഞ്ച് ജവാൻമാർക്ക് കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കോവിഡ് -19 പോസിറ്റീവ് റിപ്പോർട്ട് ചെയ്തു.
- കർണാടക: 22 മരണങ്ങൾ ഉൾപ്പെടെ 589 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 24 പുതിയ കേസുകൾ റിപ്പോർട് ചെയ്തു.
- കോവിഡ് -19 കേസുകൾ, ഇരട്ടിയാകൽ നിരക്ക് , വ്യാപ്തി എന്നിവയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്തെ 130 ജില്ലകളെ റെഡ് സോണിലും 284 ഓറഞ്ച് സോണിലും 319 ഗ്രീൻ സോണിലും പട്ടികപ്പെടുത്തിയിട്ടുണ്ട്.
- മുംബൈയിലെ കല്യാൺ ഡൊംബിവാലി മെട്രോപൊളിറ്റൻ ഏരിയയിൽ നിന്ന് ഏഴ് പുതിയ കൊറോണ വൈറസ് കേസുകൾ പുറത്തുവന്നു, ഇത് 169 ആയി. ഇതുവരെ 51 പേർ സുഖം പ്രാപിച്ചു.
- ഇന്ത്യയിൽ ഏകദേശം 19,398 വെന്റിലേറ്ററുകൾ ലഭ്യമാണ്, 60,884 എണ്ണം കൂടി ഓർഡർ ചെയ്തിട്ടുണ്ട്, അതിൽ 59,884 എണ്ണം ആഭ്യന്തര നിർമ്മാതാക്കൾ നൽകും. 2.01 കോടി പിപിഇയുടെ ആവശ്യം നിറവേറ്റാൻ 2.22 കോടി പിപിഇ ഉത്തരവിട്ടതായി കേന്ദ്രം. ആകെ 2.49 കോടിയിൽ, എൻ -95 / എൻ -99 മാസ്കുകൾ ഓർഡർ ചെയ്തു, 1.49 കോടി മാസ്കുകൾ ആഭ്യന്തര നിർമ്മാതാക്കളിൽ നിന്ന് ഓർഡർ ചെയ്തു. 4 ലക്ഷത്തിലധികം ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാണ്; നിലവിലെ സാഹചര്യത്തിന് തികയുന്ന അളവിൽ സംഭരിച്ചിട്ടുണ്ട് ഒരു ലക്ഷത്തിലധികം ഓക്സിജൻ സിലിണ്ടറുകൾക്കുള്ള ഓർഡറുകൾ നൽകി.
ടെസ്റ്റ് റേറ്റ് – ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന കേരളം ഇപ്പോൾ എന്തുകൊണ്ട് പിന്നോക്കം പോയി?
കോവിഡ് രോഗം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വ്യാപനം തടയുന്നതിനും അത്യാവശ്യമാണ് ടെസ്റ്റിംഗ്. സംശയമില്ല. രോഗം നിലവിലുള്ള ഇടങ്ങളിലും വ്യാപനം നടക്കുന്ന ഇടങ്ങളിലും ടെസ്റ്റിംഗ് വർധിപ്പിക്കുന്നത് മെച്ചപ്പെട്ട രോഗനിര്‍ണയത്തിനും, വൈറസ് നിയന്ത്രണത്തിനും സഹായകരമാണ്.
എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന ചർച്ച കേരളത്തിന്റെ ടെസ്റ്റ് റേറ്റ് ആണ്. തുടക്കത്തിൽ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന കേരളം ഇപ്പോൾ എന്തുകൊണ്ട് പിന്നോക്കം പോയി? എന്തുകൊണ്ട് മറ്റു ചില സംസ്ഥാനങ്ങൾക്കൊപ്പം കേരളം മുൻ നിര പങ്കുവെയ്ക്കുന്നില്ല?
ഇതേക്കുറിച്ചു കൂടുതൽ പഠനം ആവശ്യമാണ്.
ടെസ്റ്റ് എണ്ണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
- ലോക് ഡൌൺ ആരംഭിച്ചശേഷം കേരളത്തിൽ കോവിഡ് സാന്നിധ്യം കുറഞ്ഞു വരുന്നു. അതിനെ ഇങ്ങനെ കാണാം. നമ്മൾ ചെയ്ത ടെസ്റ്റിൽ എത്ര എണ്ണം പോസിറ്റീവ് ആയി എന്ന് നോക്കാം. തുടക്കത്തിൽ 4% പോസിറ്റീവ് ആയിരുന്നെങ്കിൽ ഇപ്പോളാകട്ടെ പോസിറ്റീവ് ആയിരിക്കുന്നത് വെറും 2.16% ആണ്. കഴിഞ്ഞ പത്തു നാളിൽ (ഏപ്രിൽ 16 മുതൽ 25 വരെ) പോസിറ്റീവ് ആയത് 1.16% മാത്രം. അതായത് കോവിഡ് സംശയിച്ചു ടെസ്റ്റ് ചെയ്താൽ പോലും പോസിറ്റീവ് ആകുന്നത് വിരളം എന്നർത്ഥം. അതിവേഗം രോഗം രോഗം ബാധിച്ചിരുന്ന ഇറ്റലിയിൽ അക്കാലത്തു 20% വരെ പോസിറ്റീവ് ആയിരുന്നു. പോസിറ്റീവ് ആകുന്ന തോത് കുറയുമ്പോൾ ടെസ്റ്റുകളും കുറയും.
- ദിവസേനയുള്ള രോഗികളുടെ സംഖ്യ പ്രധാനമാണ്. ലോക് ഡൌൺ തുടങ്ങും മുമ്പ്, കേരളത്തിൽ ദിവസേന 20 മുതൽ 40 വരെ രോഗികളെ കണ്ടെത്തിക്കൊണ്ടിരുന്നു. ഒരു ലഘു ഗണിതം പരിശോധിക്കാം. ഒരു നാളിൽ 20 പേർ പോസിറ്റീവ് ആയി എന്നിരിക്കട്ടെ. പോസിറ്റീവ് അയ വ്യക്തികൾ നൂറും നൂറ്റമ്പതും ആളുകളുമായി സമ്പർക്കത്തിൽ പെട്ടതായാണ് അറിവ് ലഭിക്കുന്നത്. അവരുടെ റൂട്ട് മാപ്പുകൾ ഓർമ്മിക്കുക. ഒരു കോവിഡ് രോഗി വെറും 50 പേരുമായി സമ്പർക്കത്തിൽ പെട്ടതായി കരുതുക. അങ്ങനെയെങ്കിൽ (20 x 50,) 1000 വ്യക്തികളെ കൂടി ടെസ്റ്റ് ചെയ്യേണ്ടിവരും. എന്നാൽ ഇപ്പോൾ, ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒരുദിനം അഞ്ചു രോഗികളെ കണ്ടെത്തിയാൽ നമുക്ക് ടെസ്റ്റ് ചെയ്യേണ്ടത് 250 പേരെക്കൂടി മാത്രം. ടെസ്റ്റ് കുറയാൻ ഇതും കാരണമായി.
- ടെസ്റ്റിന്റെ വ്യാപ്തി നിർണ്ണയിക്കുന്ന മറ്റൊരു ഘടകം രോഗമിരട്ടിക്കൽ സമയം ആണ്. Doubling Time എന്ന് പറയും. ദേശീയ നിരക്കിപ്പോൾ 11.3 ദിവസമാണ്. അതായത് 11 ദിവസം കൊണ്ട് ഇന്ത്യയിൽ ഇപ്പോൾ കാണുന്നതിന്റെ ഇരട്ടി രോഗികൾ ഉണ്ടാകുമെന്നർത്ഥം. കേരളത്തിൽ ഇരട്ടിക്കൽ സമയം 72 ദിവസമാണ്. ഇപ്പോൾകാണുന്നതിനെ ഇരട്ടി രോഗികൾ ഉണ്ടാകാൻ രണ്ടുമാസത്തിലധികം സമയം വേണമെന്നർത്ഥം. ഇതും ടെസ്റ്റിംഗ് റേറ്റിനെ ബാധിക്കും.
- ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയുന്നത് ഐ സി എം ആർ എന്ന ഏജൻസിയാണ്. അടുത്തിടെ അവർ ഇറക്കുമതി ചെയ്ത ടെസ്റ്റ് കിറ്റുകളിൽ പ്രശ്നമുണ്ടായതിനാല്‍ വാങ്ങൽ റദ്ദാക്കി. അതായത് പലേടത്തും പുതിയ സെറ്റ് ടെസ്റ്റ് കിറ്റുകൾ എത്താൻ സമയം കൂടുതൽ എടുക്കുമെന്ന് കാണണം.
ഇതെല്ലാം നമ്മുടെ ടെസ്റ്റ് റേറ്റിനെ ബാധിച്ചിട്ടുണ്ടാകും അതായത് കോവിഡ് വ്യാപനം തടയുന്നതിൽ യാതൊരു ശ്രദ്ധക്കുറവും ഇല്ല. കേരളം ഉടൻ തന്നെ പുതിയ സർവെയ്‌ലൻസ് ടെസ്റ്റിംഗ് എന്നതിലേക്ക് കൂടുതലായി കടക്കാൻ പോകുന്നു. ഇത് രോഗവ്യാപനം, പ്രതിരോധമാർഗ്ഗങ്ങൾ എന്നിവയിലേക്ക് കൂടുതൽ വെളിച്ചം വീശും.
കേരളം
കടപ്പാട് : dashboard.kerala.gov.in, covid19kerala.info
നിരീക്ഷണത്തിലുള്ളവര്‍ | 21,499 |
ആശുപത്രി നിരീക്ഷണം | 432 |
ഹോം ഐസൊലേഷന്‍ | 21,067 |
Hospitalized on 1-05-2020 | 106 |
ടെസ്റ്റുകള്‍ | നെഗറ്റീവ് |
27150 | 26225 |
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | സജീവം | മരണം |
കാസര്‍കോട് | 179 |
171 | 8 | |
കണ്ണൂര്‍ | 114 | 72 | 42 | |
കോഴിക്കോട് | 24 | 23 | 1 | |
ഇടുക്കി | 24 | 10 | 14 | |
എറണാകുളം | 24 | 22 | 1 | 1 |
മലപ്പുറം | 24(+1) | 21 | 2 | 1 |
കോട്ടയം | 20 | 3 | 17 | |
കൊല്ലം | 20 |
8 | 12 | |
പത്തനംതിട്ട | 17 | 16 | 1 | |
തിരുവനന്തപുരം | 17 | 14 | 2 | 1 |
പാലക്കാട് | 13 | 11 | 2 | |
തൃശ്ശൂര്‍ | 13 | 13 | ||
ആലപ്പുഴ | 5 | 5 | ||
വയനാട് | 3 |
3 | ||
ആകെ | 497 | 392(+9) | 102 | 3 |
- സംസ്ഥാനത്ത് മെയ് 1ന് ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 9 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 1862 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 999 സാമ്പിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 3089 എണ്ണം നെഗറ്റീവ് ആണ്. ഇതില്‍ പോസിറ്റീവായ 4 ഫലങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ച 14 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധിച്ച് വരികയാണ്. ഇതുകൂടാതെ ലാബുകള്‍ തിരസ്‌കരിച്ച 21 സാമ്പിളുകളും ലാബുകള്‍ പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.
- ഇന്ത്യയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം. ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്ന സംസ്ഥാനം. വിദേശത്ത് ജോലിയെടുക്കുന്ന ആളുകളുടെ എണ്ണത്തിലും നാട്ടിലേക്ക് വന്ന യാത്രികരുടെ എണ്ണത്തിലും മുൻ നിരയിലുള്ള സംസ്ഥാനം. ജനസാന്ദ്രതയിൽ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സംസ്ഥാനം. എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ചാണ് നാം ഇവിടെ എത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാകുന്ന രൂപത്തിൽ നമ്മുടെ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകുന്ന സര്‍ക്കാറിനും, ആരോഗ്യവകുപ്പിനും, പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഭാഗമായ മുഴുവന്‍ മനുഷ്യര്‍ക്കും, കേരള ജനതക്കൊന്നാകെയും ഇക്കാര്യത്തില്‍ അഭിമാനിക്കാം. അതോടൊപ്പം തന്നെ വരും നാളുകളിലേക്കുള്ള ജാഗ്രത നാം കൈവിടരുത്.
ഇന്നത്തെ കാഴ്ച്ച
പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍
പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 80 ആയി.
KSSP Dialogue ല്‍ ഇന്ന് 7.30 ന്
കോറോണക്കാലവും ശാസ്ത്രബോധവും
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ദിവസങ്ങളിലും രാത്രി 7.30 ന് സംഘടിപ്പിക്കുന്ന KSSP Health Dialogue ല്‍ ഇന്ന് മെയ് 2ന് വൈകുന്നേരം 7.30 ന് പ്രൊഫ.കെ.പാപ്പൂട്ടി കോറോണക്കാലവും ശാസ്ത്രബോധവും എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?
KSSP Dialogue- Live ഫേസ്ബുക്ക് പേജ്
ഡോ.യുനന്ദകുമാര്‍, ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്
- Coronavirus disease (COVID-2019) situation reports – WHO
- https://www.worldometers.info/coronavirus/
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://dashboard.kerala.gov.in/
- https://www.covid19india.org
- Department of Health & Family Welfare
- deshabhimani.com/news/kerala/what-is-community-spread/