Read Time:2 Minute

 Common Stonechat (male – non breeding) ശാസ്ത്രീയ നാമം : saxicola torquatus

ദേശാടകരായ ഈ പക്ഷി പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമാർ എന്നിവടങ്ങളിൽ കാണപ്പെടുന്നു. ശൈത്യക്കാലത്തു ഇന്ത്യ ഒട്ടാകെ ഇവരെ കാണാൻ സാധിക്കും. പ്രജനന കാലഘട്ടത്തിൽ ആൺപക്ഷിയുടെ തല, പുറംഭാഗം എന്നിവ കറുപ്പ് നിറത്തിൽ ആയിരിക്കും. മാറിടത്തിന് തവിട്ടു കലർന്ന ഓറഞ്ചു നിറവും കഴുത്തിനു ഇരുവശത്തും ചുമലിലും വെള്ള നിറത്തിലുള്ള അടയാളങ്ങളും ഉണ്ടാകും. പൃഷ്ഠഭാഗം വെള്ള നിറവും ആയിരിക്കും. പെൺപക്ഷിക്കു ഇരുണ്ട വരകളോട് കൂടിയ പുറംഭാഗവും തവിട്ടു കലർന്ന ഓറഞ്ചു നിറത്തോട്‌ കൂടിയ മാറിടവും പൃഷ്ഠഭാഗവും ആണ്. പ്രജനനം നടത്താത്ത കാലഘട്ടത്തിൽ ആൺപക്ഷിയുടെ രൂപം പെൺപക്ഷിയോട് സാദൃശ്യം ഉണ്ടാകും. എന്നിരുന്നാലും കൺതടങ്ങളിലെ കറുപ്പും കഴുത്തിനു ഇരുവശത്തും ചുമലിലും ഉള്ള മങ്ങിയ വെള്ള നിറത്തോട്‌ കൂടിയുള്ള അടയാളങ്ങളും ആൺപക്ഷിയെ തിരിച്ചറിയുവാൻ സഹായിക്കും. സെപ്റ്റംബർ മുതൽ ഏപ്രിൽ വരെ ഉള്ള സമയത്തു ഈ പക്ഷിയെ തരിശുഭൂമികൾ, കണ്ടൽക്കാടുകൾ, കൃഷിയിടങ്ങൾ, പുൽമേടുകൾ എന്നിവിടങ്ങളിലും തടാകങ്ങളുടെയും ചതുപ്പുകളുടെയും അരികുകളിലും കാണുവാൻ സാധിക്കും. ചെറു ഷഡ്പദങ്ങൾ പ്രാണികൾ വണ്ടുകൾ എന്നിവയാണ് ഇവയുടെ ആഹാരം. ഏപ്രിൽ മുതൽ ജൂലൈ വരെ ആണ് പ്രജനന കാലഘട്ടം.

ശബ്ദം കേൾക്കാം


ചിത്രം, വിവരങ്ങൾ : സന്തോഷ്‌ ജി കൃഷ്ണ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
40 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
60 %

Leave a Reply

Previous post നീലച്ചെമ്പൻ പാറ്റാപിടിയൻ
Next post മണികണ്ഠൻ
Close