വിജയകരം
ചന്ദ്രയാന്‍ 3 ആഗസ്റ്റ് 23 ബുധന്‍ വൈകിട്ട് 6.03 ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു. ഇതിനുമുന്‍പു ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ.
വൈകിട്ട് 5.44 നു ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട സ്വപ്‌നമാണ് ഇസ്രോ ഇതോടെ കൈവരിച്ചത്..
തത്സമയം കാണാം – ആഗസ്റ്റ് 23 വൈകുന്നേരം 5.30
ഇനി മണിക്കൂറുകൾ മാത്രം
ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ആഗസ്റ്റ് 20 രാവിലെ 1: 50ന് 25X134 കിലോമീറ്റർ വലിപ്പമുള്ള അതിൻ്റെ രണ്ടാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിൽ എത്തിച്ചേർന്നു. ഇനിയുള്ള ദിവസങ്ങൾ ആന്തരിക പരിശോധനകൾ നടത്തുകയും ലൻഡ്ചെയ്യുന്ന സ്ഥലത്ത് സൂര്യോദയത്തിനു കാത്തിരിക്കും.
ലാൻഡിംഗ് ആഗസ്റ്റ് 23, ഉച്ചകഴിഞ്ഞ് 5:30ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചന്ദ്രന്റെ മറുപുറം പകർത്തി ലാൻഡർ
സോഫ്റ്റ് ലാൻഡിങ്ങിന് നാലുദിവസം മാത്രം ശേഷിക്കെ, ചാന്ദ്രയാൻ 3 ലാൻഡർ എടുത്ത ചന്ദ്രന്റെ മറുപുറത്തുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു.
ചന്ദ്രന്റെ മറുപുറത്തുള്ള ഉൽക്കാ പതനത്തിലൂടെ രൂപപ്പെട്ട ഗർത്തങ്ങളായ ഫാബ്രി, ജയോർഡനോ ബ്രൂണോ, ഹർക്കബി തുടങ്ങിയവക്കു സമീപത്തുകൂടെ കടന്നുപോയപ്പോഴുള്ള ചിത്രങ്ങള്‍ കാണാം. ലാൻഡറിൽനിന്ന് വേർപെട്ട് ദൂരെയായി സഞ്ചരിക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ, ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലകൾ, ഭൂമിയുടെ ഒരുഭാഗം എന്നിവയും ലാൻഡർ പുറത്തുവിട്ട ചിത്രങ്ങളിലുണ്ട്.
ISRO പങ്കിട്ട വീഡിയോ
ആഗസ്റ്റ് 18 വൈകിട്ട് നാലിന് ലാൻഡറിലെ രണ്ട് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ചാന്ദ്ര പ്രതലത്തോട് ലാൻഡർ കൂടുതൽ അടുക്കുന്നതിനുള്ള ആദ്യ ഡീബൂസ്റ്റിങ് പ്രക്രിയ പൂർത്തീകരിച്ചു. അഞ്ച് കിലോഗ്രാം ഇന്ധനം പതിനാല് സെക്കന്റ് ജ്വലിപ്പിച്ചതോടെ ലാൻഡർ കുറഞ്ഞ ദൂരം 113 കിലോമീറ്ററും കൂടിയ ദൂരം 157 കിലോമീറ്ററുമായ ഭ്രമണപഥത്തിലേക്ക് താഴ്‌ന്നു.
ആഗസ്റ്റ് 17 ഉച്ചക്ക് 1:15 ന് ചാന്ദ്രഭ്രമണപഥത്തിൽ വച്ച് ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ടു. ആഗസ്റ്റ് 18ന് വൈകുന്നേരം 4 മണിക്ക് ലാൻഡർ മൊഡ്യൂൾ കുറച്ചുകൂടി താഴ്ന്ന ഒരു ഭ്രമണപഥത്തിലേക്ക് മാറും. ഇതേ സമയം പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഉള്ള SHAPE (Spectro-polarimetry of Habitable Planet Earth) ഭൂമിയെ അവാസയോഗ്യമാക്കുന്ന ഘടകങ്ങളെ കുറിച്ച് പഠനങ്ങൾ നടത്തും. ഈ പഠനങ്ങൾ ഭാവിയിൽ ഭാവിയിൽ എക്സോപ്ലാനറ്റുകൾ കണ്ടെത്തുന്നതിൽ സഹായകമാകും. ബംഗളൂരുവിലെ U.R. റാവു സാറ്റലൈറ്റ് സെൻ്ററിൽ അണ് SHAPE എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.
ആഗസ്റ്റ് 16 ചാന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണപഥം താഴ്ത്തൽ (153 km x 163 km) വിജയകരമായി. ജൂലൈ 14നു വിക്ഷേപിച്ച ചന്ദ്രയാൻ 3 ആഗസ്റ്റ് 5നു ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. വളരെ സങ്കീർണമായ ആ ഘട്ടം പൂർത്തീകരിച്ചുകൊണ്ട് 164 km x 18074 km വലിപ്പമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഇസ്രോ എത്തിച്ചു.
ലാൻ്റർ മൊഡ്യൂൾ പ്രോപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട് ആഗസ്റ്റ് 23 വൈകുന്നേരം ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുകയും ചെയ്യും. തുടർന്ന് റോവർ ലാൻ്ററിൽ നിന്ന് പുറത്തുവരികയും 14 ദിവസം ലാൻഡറിലേയും റോവറിലെയും ഉപകരണങ്ങൾ ശാസ്ത്ര പഠനങ്ങളിൽ ഏർപ്പെടുകയും ചെയ്യും.
ചാന്ദ്രയാൻ 3 നാൾവഴികൾ
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് വിജയകരം
വൈകിട്ട് 6.03 ന്
ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു.
ഇനി മണിക്കൂറുകൾ മാത്രം
25X134 കിലോമീറ്റർ വലിപ്പമുള്ള രണ്ടാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.
ലാൻഡർ ചന്ദ്രപ്രതലത്തോട് അടുക്കുന്നു
ലാൻഡറിലെ രണ്ട് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ചാന്ദ്ര പ്രതലത്തോട് കൂടുതൽ അടുക്കുന്നതിനുള്ള ആദ്യ ഡീബൂസ്റ്റിങ് പ്രക്രിയ പൂർത്തീകരിച്ചു. (153 km x 163 km)
ചന്ദ്രന്റെ മറുപുറത്തുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു.
ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ടു.
ആഗസ്റ്റ് 17 ഉച്ചക്ക് 1:15 ന് ചാന്ദ്രഭ്രമണപഥത്തിൽ വച്ച് ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ടു.
ഇനിയൊരു കടമ്പകൂടി
ഭ്രണമണപഥം ചുരുക്കുന്നു. (153 km x 163 km)
കൂടൂതൽ അടുത്തേക്ക്
ഭ്രമണപഥത്തിന്റെ വൃത്താകൃതിയിലുള്ള ഘട്ടത്തിൽ. (151 km x 179 km)
ചന്ദ്രനടുത്തേക്ക്
174 km x 1437 km ഓർബിറ്റിലേക്ക്
ചാന്ദ്രപഥത്തിൽ
ചന്ദ്രനുചുറ്റും 170 km x 4313 km വലിപ്പമുള്ള ഓർബിറ്റിലാണ് ഇപ്പോൾ ചന്ദ്രയാൻ. ചിത്രങ്ങൾ പുറത്തുവിട്ടു.
ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ
ലൂണാർ ഓർബിറ്റ് ഇൻജെക്ഷൻ -ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.
ട്രാൻസ് ലൂണാർ ഇൻസേർഷൻ ബേൺ
പുലർച്ചെ 12.15 മണിക്ക് ത്രസ്റ്റർ റോക്കറ്റ് കത്തിച്ച് പേടകത്തിനെ സെക്കൻഡിൽ 10.4 കിലോമീറ്റർ വേഗതയിൽ എത്തിച്ച്, ചന്ദ്രനിലേക്ക്പഥത്തിനരികെ (translunar orbit)
Earth-bound perigee firing
പേടകം ഇപ്പോൾ 71351 km x 233 km orbit.
The second orbit-raising maneuver
പേടകം ഇപ്പോൾ 41603 km x 226 km ഓർബിറ്റിൽ
Earthbound firing-1
.പേടകം ഇപ്പോൾ 41762 km x 173 km ഓർബിറ്റിൽ
വിജയകരമായ വിക്ഷേപണം
2.35 PM ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്നും വിക്ഷേപിച്ചു. 16 മിനിറ്റ് സഞ്ചരിച്ച ശേഷം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തി
ലോഞ്ച് റിഹേഴ്സൽ
24 മണിക്കൂർ നീണ്ടുനിൽക്കുന്ന മുഴുവൻ വിക്ഷേപണ തയ്യാറെടുപ്പു് – ‘ലോഞ്ച് റിഹേഴ്സൽ’ അവസാനിച്ചു.
വിക്ഷേപണം- പ്രഖ്യാപനം
ശ്രീഹരിക്കോട്ടയിലെ SDSC-SHAR, സെക്കന്റ് ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപണം 2023 ജൂലൈ 14-ന് 14:35 മണിക്കൂറിന് ഷെഡ്യൂൾ ചെയ്‌തു
തയ്യാറാക്കിയത്
മൂന്നാം ചന്ദ്രയാന്റെ വിശേഷങ്ങൾ