Read Time:13 Minute

ചന്ദ്രയാൻ 3 എവിടെയെത്തി ?

ഐഎസ്ആർഒയുടെ കണക്ക് കൂട്ടലുകൾ പോലെതന്നെയാണ് ഇതുവരെ പേടകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

ജൂലൈ 14നു വിക്ഷേപിച്ച ചന്ദ്രയാൻ 3 ആഗസ്റ്റ് 5നു ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. വളരെ സങ്കീർണമായ ആ ഘട്ടം പൂർത്തീകരിച്ചുകൊണ്ട്  164 km x 18074 km വലിപ്പമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഇസ്രോ എത്തിച്ചു. ആഗസ്റ്റ് 14 നും ആഗസ്റ്റ് 16നും ചന്ദ്രയാൻ 3 ഭ്രമണപഥത്തിന്റെ  വലിപ്പം കുറച്ചുകൊണ്ട് ചന്ദ്രന്റെ കൂടുതൽ അടുത്തെത്തി. 

 ചന്ദ്രന് ചുറ്റും 150 km x 177 km ൻ്റെ ഒരു ഭ്രമണപഥത്തിൽ അണ് ചന്ദ്രയാൻ 3 ഇപ്പൊൾ ഉള്ളത്. അതായത്, ചന്ദ്രനോട് ഏറ്റവും അടുത്ത് (perigee) 150 കിലോമീറ്ററും ഏറ്റവും ദൂരെ (Appogee) 177 കിലോമീറ്ററും ഉള്ള ഭ്രമണപഥം.  അടുത്ത ഭ്രമണപഥമാറ്റം നടക്കുക ആഗസ്റ്റ് പതിനാറാം തീയതി രാവിലെ 8:30 ന് ആയിരിക്കും. അതിനു ശേഷം ഒരു തവണ കൂടി ഭ്രമണപഥവലിപ്പം കുറച്ച് 100 കിലോമീറ്റർ വലിപ്പമുള്ള വൃത്താകാരമായ  ഭ്രമണപഥത്തിൽ എത്തുകയും അവിടെ വച്ച് ലാൻ്റർ മൊഡ്യൂൾ പ്രോപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട് ആഗസ്റ്റ് 23 വൈകുന്നേരം ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുകയും ചെയ്യും. തുടർന്ന് റോവർ ലാൻ്ററിൽ നിന്ന് പുറത്തുവരികയും 14 ദിവസം ലാൻഡറിലേയും റോവറിലെയും ഉപകരണങ്ങൾ ശാസ്ത്ര പഠനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. 

ചന്ദ്രനുചുറ്റും 170 km x 4313 km വലിപ്പമുള്ള ഓർബിറ്റിലേക്ക് കടന്നപ്പോൾ ചന്ദ്രയാൻ പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങൾ!

വീഡിയോ കാണാം


ചാന്ദ്രയാൻ നാൾവഴികൾ

January 1, 2019

ഇനിയൊരു കടമ്പകൂടി

ഭ്രണമണപഥം ചുരുക്കുന്നു. (153 km x 163 km)

January 1, 2019
January 1, 2019

കൂടൂതൽ അടുത്തേക്ക്

ഭ്രമണപഥത്തിന്റെ വൃത്താകൃതിയിലുള്ള ഘട്ടത്തിൽ. (151 km x 179 km)

January 1, 2019
August 9, 2023

ചന്ദ്രനടുത്തേക്ക്

174 km x 1437 km ഓർബിറ്റിലേക്ക്

August 9, 2023
August 6, 2023

ചാന്ദ്രപഥത്തിൽ

ചന്ദ്രനുചുറ്റും 170 km x 4313 km വലിപ്പമുള്ള ഓർബിറ്റിലാണ് ഇപ്പോൾ ചന്ദ്രയാൻ. ചിത്രങ്ങൾ പുറത്തുവിട്ടു.

August 6, 2023
August 5, 2023

ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ

ലൂണാർ ഓർബിറ്റ് ഇൻജെക്ഷൻ -ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.

August 5, 2023
August 1, 2023

ട്രാൻസ് ലൂണാർ ഇൻസേർഷൻ  ബേൺ

പുലർച്ചെ 12.15 മണിക്ക് ത്രസ്റ്റർ റോക്കറ്റ് കത്തിച്ച് പേടകത്തിനെ സെക്കൻഡിൽ 10.4 കിലോമീറ്റർ വേഗതയിൽ എത്തിച്ച്, ചന്ദ്രനിലേക്ക്പഥത്തിനരികെ (translunar orbit)

August 1, 2023
July 22, 2023

Earth-bound perigee firing

പേടകം ഇപ്പോൾ 71351 km x 233 km orbit.

July 22, 2023
July 17, 2023

The second orbit-raising maneuver

പേടകം ഇപ്പോൾ 41603 km x 226 km ഓർബിറ്റിൽ

July 17, 2023
July 15, 2023

Earthbound firing-1

.പേടകം ഇപ്പോൾ 41762 km x 173 km ഓർബിറ്റിൽ

July 15, 2023
July 14, 2019

വിജയകരമായ വിക്ഷേപണം

2.35 PM ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ  സ്പേസ് സെന്‍ററില്‍ നിന്നും  വിക്ഷേപിച്ചു. 16 മിനിറ്റ് സഞ്ചരിച്ച  ശേഷം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തി

July 14, 2019
July 11, 2023

ലോഞ്ച് റിഹേഴ്സൽ

24 മണിക്കൂർ നീണ്ടുനിൽക്കുന്ന മുഴുവൻ വിക്ഷേപണ തയ്യാറെടുപ്പു് – ‘ലോഞ്ച് റിഹേഴ്സൽ’ അവസാനിച്ചു.

July 11, 2023
July 7, 2023

വിക്ഷേപണം- പ്രഖ്യാപനം

ശ്രീഹരിക്കോട്ടയിലെ SDSC-SHAR, സെക്കന്റ് ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപണം 2023 ജൂലൈ 14-ന് 14:35 മണിക്കൂറിന് ഷെഡ്യൂൾ ചെയ്‌തു

July 7, 2023

2023 ആഗസ്റ്റ് 5

ലൂണാർ ഓർബിറ്റ് ഇൻജെക്ഷൻ -ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.

2023 ആഗസ്റ്റ് 4

ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്.

ഇതുവരെ…

ജൂലൈ പതിനാലാം തീയതി 2.35 PM ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ  സ്പേസ് സെന്‍ററില്‍ നിന്നും  വിക്ഷേപിച്ച ചന്ദ്രയാൻ 3, 16 മിനിറ്റ് സഞ്ചരിച്ച  ശേഷം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയിരുന്നു.  ഇതുവരെ പേടകം അഞ്ചര തവണ ഭൂമിയെ ഭ്രമണം നടത്തിക്കഴിഞ്ഞു. ഈ ഭ്രമണത്തിനിടയിൽ ഓരോ തവണ ഭൂമിയുടെ അടുത്ത് (Perigee)  എത്തുമ്പോഴും പേടകത്തിലുള്ള ത്രസ്റ്റർ റോക്കറ്റുകൾ കത്തിച്ച് ഭ്രമണ പാത ഉയർത്തുകയായിരുന്നു. ഇത്തരത്തിൽ 36500 കിലോമീറ്ററില്‍ നിന്നും 1,27,603 കിലോമീറ്ററിലേക്ക് പേടകത്തിന്‍റെ ഭ്രമണ പാത ഉയര്‍ത്തിയിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നാം തീയതി 00.15 മണിക്ക് (പുലർച്ചെ 12.15 മണിക്ക്) പേടകം ഭൂമിക്ക് അടുത്ത് എത്തിയ സമയം  പേടകത്തിലെ ത്രസ്റ്റർ റോക്കറ്റ് കത്തിച്ച് പേടകത്തിനെ സെക്കൻഡിൽ 10.4 കിലോമീറ്റർ വേഗതയിൽ എത്തിച്ച്, ചന്ദ്രനിലേക്ക് എത്തിക്കുകയായിരുന്നു. ഇതിനെ ട്രാൻസ് ലൂണാർ ഇൻസേർഷൻ  ബേൺ (Trans Lunar Insertion (TLI) burn ) എന്നാണ് പറയുന്നത്. ഓഗസ്റ്റ് 5 വരെ പേടകം ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള യാത്രയിലായിരിക്കും.

ഈ സമയത്തും, എല്ലാ സമയത്തും ഭൂമിയും ചന്ദ്രനും അതിന്‍റെ ഭ്രമണപാതയിൽ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന കാര്യം ഓർക്കുമല്ലോ. സൂര്യന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഒരു പേടകത്തെ ഉയർത്തി ഭൂമിയെ ചുറ്റി കൊണ്ടിരിക്കുന്ന ചന്ദ്രൻറെ ഭ്രമണപഥത്തിൽ എത്തിക്കുക എന്നത് എത്ര  ബുദ്ധിമുട്ടുള്ള പ്രവർത്തനമാണെന്ന് ഊഹിച്ചാൽ മനസ്സിലാകുന്നുണ്ടാകും. (കന്യാകുമാരിയിലെ തൂണിൽ തൂക്കിയിട്ടിരിക്കുന്ന, ചലിക്കുന്ന ഒരു രൂപ നാണയത്തെ കാശ്മീരിൽ നിന്ന് കല്ലെറിഞ്ഞ് കൊള്ളിക്കുന്നതിന് വേണ്ട കൃത്യതയെ കുറിച്ചൊന്ന് ചിന്തിച്ചു നോക്കുക )

ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഏകദേശം ദൂരം 3,84,400 കിലോമീറ്ററാണെന്നും അവ തമ്മിൽ ഗുരുത്വാകർഷണം ഉണ്ടെന്നും അറിയാമല്ലോ. ചന്ദ്രനിൽ നിന്നും 62,630 കിലോമീറ്റർ ദൂരത്തിൽ വരെ ചന്ദ്രന്റെ ഗുരുത്വാകർഷണം ( Sphere  of influence)  നിലനിൽക്കുന്നുണ്ട് (എന്നാല്‍ ഇവിടെ ഭൂമിയുടെ ഗുരുത്വാകർഷണം കുറവായിരിക്കുമല്ലോ). ട്രാൻസ് ലൂണാർ ഇൻസേർഷൻ നടത്തിയ പേടകം ചന്ദ്രനിലേക്കുള്ള യാത്രയില്‍ ചന്ദ്രന്‍റെ ഗുരുത്വാകർഷണ പ്രകദേശത്ത്  എത്തുന്നതോടെ ചന്ദ്രനിലേക്ക് പതിക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കുന്നതിന് പേടകത്തിന്റെ  വേഗത കുറച്ച്  ശരിയായി നിയന്ത്രിക്കാൻ സാധിക്കണം.

റോക്കറ്റ് വിക്ഷേപിക്കുന്ന സമയത്തും പേടകത്തിന്‍റെ ഭ്രമണപദം ഉയർത്തുന്ന സമയത്തും പേടകം പോകേണ്ട ദിശയ്ക്ക് വിപരീതമായിട്ടാണ് ത്രസ്റ്റിങ് നടത്തുന്നതെങ്കിൽ, പേടകത്തിന്‍റെ വേഗം കുറയ്ക്കുന്നതിന് പേടകം നീങ്ങുന്ന ദിശയിൽ തന്നെ ത്രസ്റ്റിങ് നടത്തേണ്ടതാണ്. പേടകത്തിലുള്ള ചെറു ത്രസ്റ്ററുകൾ 180 ഡിഗ്രി തിരിച്ചുവെച്ച് ഇത്തരത്തിൽ ജ്വലിപ്പിക്കുന്നതിലൂടെ പേടകത്തിന്‍റെ വേഗത കുറയ്ക്കുന്നതിന് സാധിക്കുന്നു. ( ഈ സമയം പേടകത്തെ ശൂന്യാകാശത്ത് ഒരു മലക്കം മറച്ചിൽ കൂടി നടത്തിക്കുന്നുണ്ട്).  ഇത്തരത്തിൽ വേഗത കുറയ്ക്കുന്നതിന് വേണ്ടി ചെറു റോക്കറ്റുകൾ ജ്വലിപ്പിക്കുന്നതിനെ റെട്രോ ഫയറിങ് ( Retro firing ) എന്നാണ് പറയുക.  ഇത്തരത്തില്‍ റെട്രോ ഫയറിങ് നടത്തി  പേടകത്തിന്‍റെ വേഗത കുറച്ച ശേഷം ചന്ദ്രന്‍റെ ഗുരുത്വാകർഷണത്തിലേക്ക് പ്രവേശിപ്പിക്കും. പിന്നീട് പേടകം ചന്ദ്രന് ചുറ്റും ഭ്രമണം നടത്തിത്തുടങ്ങും.

ചന്ദ്രന്റെ 120 കിലോമീറ്റർ അടുത്തും 18000 കിലോമീറ്റർ ദൂരത്തിലും ആയിട്ടുള്ള ഒരു ദീർഘ പാതയിലാണ് ഈ സമയത്ത് പേടകം ഭ്രമണം നടത്തുക. ഈ പാതയെ പടിപടിയായി കുറച്ച് 100 കിലോമീറ്ററൂള്ള  വൃത്ത പാതയിലേക്ക്  പേടകത്തിന്‍റെ പാതയെ ചുരുക്കി കൊണ്ടുവരും

ഐഎസ്ആർഒയുടെ കണക്ക് കൂട്ടലുകൾ പോലത്തന്നെയാണ് ഇതുവരെ പേടകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഓഗസ്റ്റ് പതിനേഴാം തീയതി നിലവിലെ പേടകത്തിൽ ( പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ ) നിന്നും ലാ‍ന്‍ററും റോവറും അടങ്ങുന്ന ഭാഗം വേർപെടുകയും ഓഗസ്റ്റ് 23ന് ലാൻഡറിലെ 4 ത്രസ്റ്ററുകൾ ജ്വലിപ്പിച്ച്  ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്നത് ( Soft landing) നമുക്ക് കാണാം. അതിനായി കാത്തിരിക്കാം.


മൂന്നാം ചന്ദ്രയാന്റെ വിശേഷങ്ങൾ

Happy
Happy
32 %
Sad
Sad
0 %
Excited
Excited
57 %
Sleepy
Sleepy
3 %
Angry
Angry
5 %
Surprise
Surprise
3 %

One thought on “ചന്ദ്രയാൻ 3 ഇപ്പോൾ എവിടെയെത്തി ?

Leave a Reply

Previous post ശാസ്ത്രാവബോധവും സമകാലിക ഇന്ത്യയും
Next post ജനാലക്കരികിലെ വികൃതിക്കുട്ടി – ടോട്ടോച്ചാന് 90 വയസ്സ് – വിവിധ പരിപാടികൾ
Close