എങ്ങനെ നേരിടണം കോവിഡിന്റെ രണ്ടാം വരവിനെ?
ഇന്ത്യയിൽ കോവിഡിന്റെ രണ്ടാംതരംഗം ആരംഭിച്ചിട്ടുള്ളത് വലിയ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. ആദ്യതരംഗകാലത്തേക്കാൾ കൂടുതൽ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. പൊതുജനാരോഗ്യ വിദഗ്ധനും, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും, കോഴിക്കോട് മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം മുൻ മേധാവിയുമായ ഡോ. കെ.പി.അരവിന്ദൻ വിശദീകരിക്കുന്നു…
കാർഷിക ഗവേഷണം, വിജ്ഞാന വ്യാപനം: ചില ചിന്തകൾ
കാർഷിക മേഖലയിലെ ഗവേഷണ-വിദ്യാഭ്യാസ-വിജ്ഞാന വ്യാപന പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനനുസരിച്ചുള്ള മാററങ്ങൾ കാർഷിക വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ടതുണ്ട്.
നീതിയുക്തവും ആരോഗ്യകരവുമായ ഒരു ലോകം – ലോകാരോഗ്യദിനം 2021
ഏപ്രിൽ 7 – ലോകാരോഗ്യദിന സന്ദേശം – ഡോ.അനീഷ് ടി.എസ്. സംസാരിക്കുന്നു…
ലോകാരോഗ്യ ദിനം 2021 : ഇനി “നീതിയുക്തവും , ആരോഗ്യപൂര്‍ണ്ണവുമായ ഒരു ലോകം” സൃഷ്ടിക്കാം
“നീതിയുക്തവും ആരോഗ്യകരവുമായ ഒരു ലോകത്തെ സൃഷ്ടിക്കുക” (Building a fairer, healthier world) എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിലെ സന്ദേശം. നമ്മള്‍ ജീവിക്കുന്ന വര്‍ത്തമാന ലോകം അസന്തുലിതമാണെന്ന് കോവിഡ് കൂടുതല്‍ വെളിവാക്കിക്കൊണ്ടിരിക്കയാണ്.
ഡോ.സി.ആർ. സോമൻ അനുസ്മരണ വെബിനാർ – ഇപ്പോൾ രജിസ്റ്റർ ചെയ്യാം
ഡോ. സി. ആർ. സോമൻ അനുസ്മരണ വെബിനാർ ആരോഗ്യത്തിന്റെ കേരള മാതൃക, ഒരു പുനർവായന എന്ന വിഷയത്തിൽ ഏപ്രിൽ 7 ലോകാരോഗ്യദിനത്തിൽ ബുധനാഴ്ച്ച രാത്രി 7 മണിക്ക് നടക്കും. പാങ്ങപ്പാറ സംയോജിത കുടുംബാരോഗ്യ കേന്ദം, ലൂക്ക, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ആർദ്രം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഡിജിറ്റൽ കലാജാഥ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ കലാജാഥ ഒന്നാംഭാഗം കാണാം
വാക്സിൻ വർണ്ണ വിവേചനം
കോവിഡ് വാക്സിൻ ലഭ്യതയുടെ കാര്യത്തിലുള്ള ധനിക ദരിദ്രരാജ്യങ്ങൾക്കിടയിലുള്ള അസന്തുലിതാവസ്ഥയെ വാക്സിൻ വർണ്ണവിവേചനം (Vaccine Apartheid) എന്നാണ് ജനകീയാരോഗ്യ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. സമ്പന്നരാജ്യങ്ങൾക്ക് അനുകൂലമായ വാക്സിൻ വ്യവഹാരത്തിന്റെ ഫലമായി 85 ഓളം ദരിദ്രരാജ്യങ്ങൾക്ക് 2023 ന് മുൻപ് കോവിഡ് വാക്സിൻ ലഭിക്കാൻ സാധ്യതയില്ലെന്നും തന്മൂലം ഒഴിവാക്കാവുന്ന 2.5 ദലക്ഷം കോവിഡ് മരണങ്ങൾ വികസ്വരാജ്യങ്ങളിൽ സംഭവിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
വായു മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിൽ
2020ലെ World Air Quality Report പ്രസിദ്ധീകരിച്ചു. ലോകത്തിലെ എല്ലാ നഗരങ്ങളിലെയും 2020 ലെ നേർത്ത (പിഎം 2.5) മലിന പദാർത്ഥത്തിന്റെ അളവ് പരിശോധിച്ച് നടത്തിയ പഠനത്തിൽ പറയുന്നത് ലോകത്തിലെ കൂടുതൽ മലിനമായ ആദ്യ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലെ നഗരങ്ങൾ ആണെന്നാണ്.