ഒമിക്രോൺ – ഏറ്റവും പുതിയ വിവരങ്ങൾ

പുതിയ സാഹചര്യത്തെ കേരളവും ഇന്ത്യയും നേരിടേണ്ടതെങ്ങനെ? ബൂസ്റ്റർ ഡോസിന്റെ ആവശ്യമുണ്ടോ?വിദഗ്ധർ പങ്കെടുക്കുന്ന ചർച്ച.. ഡോ.കെ.പി.അരവിന്ദൻ, ഡോ.വിനോദ് സ്കറിയ, ഡോ. അനീഷ് ടി.എസ്, ഡോ.അരവിന്ദ് ആർ എന്നിവർ സംസാരിക്കുന്നു.

വൈറസ് വകഭേദങ്ങൾക്ക് കാരണം വാക്സിൻ അസമത്വം

വൈറസ് രോഗങ്ങൾ അനിയന്ത്രിതമായി വ്യാപിക്കുമ്പോഴാണ് വൈറസുകൾ ജനിതകവ്യതിയാനങ്ങൾക്ക് കൂടുതലായി വിധേയമായി അപകടസാധ്യതകളുള്ള പുതിയ വകഭേദങ്ങൾ ഉത്ഭവിക്കുന്നത്. കോവിഡ് വൈറസിന്റെ കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന വാക്സിൻ അസമത്വമാണ് ഇപ്പോൾ ഒമിക്രോൺ വകഭേദത്തിന് ജന്മം നൽകിയതെന്ന് കരുതേണ്ടിയിരിക്കുന്നു.

ഒമിക്രോൺ പുതിയ സാർസ് കോവിഡ് -2 വേരിയന്റ് ഓഫ് കൺസേൺ

SARS-CoV-2 വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ B. 1.1.529 നെ ലോകാരോഗ്യ സംഘടന നവംബർ 26ന് നടത്തിയ അവലോകന യോഗത്തിൽ പുതിയ “വേരിയന്റ് ഓഫ് കൺസേൺ ” ആയി പ്രഖ്യാപിച്ചു. വേരിയന്റിന് ഒമിക്രോൺ എന്നാണ് പേരു നൽകിയത്. ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ പുതിയ വൈറസ് വകഭേദം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മലേറിയയ്ക്ക് ആദ്യ വാക്സിൻ

മലേറിയ പരത്തുന്ന പ്ലാസ്മോഡിയം ഫാൽസിപറം (Plasmodium falciparum) എന്ന പരാദത്തെ (parasite) തിരിച്ചറിഞ്ഞിട്ടു 130 വർഷം പിന്നിട്ടെങ്കിലും ഇതിനെതിരെയുള്ള വാക്സിൻ അംഗീകരിക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്.

പേവിഷബാധ ഒരു പൊതുജനാരോഗ്യപ്രശ്നം – തുടച്ചുനീക്കാം പ്രതിരോധകുത്തിവെപ്പിലൂടെ

രാജ്യത്ത് പേവിഷബാധ മൂലമുള്ള മരണം 2030 ഓട് കൂടി പൂജ്യത്തിലെത്തിക്കൂക എന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യ ദൗത്യം മുഖേന ആരംഭിച്ച പദ്ധതിയായ ദേശീയ പേവിഷബാധാ നിയന്ത്രണ പരിപാടി ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.

#വാക്‌സിനൊപ്പം – ജനകീയാരോഗ്യ ക്യാമ്പയിൻ സംസ്ഥാന പരിശീലനത്തിൽ പങ്കെടുക്കാം

അറുപത് വയസ്സ് കഴിഞ്ഞവരിലും ഗർഭിണികളിലും വാക്സിനേഷന്റെ അഭാവത്തിൽ കോവിഡ് ഗുരുതരമാവാൻ ഇടയുണ്ട്. അതുകൊണ്ട് ഇവരുടെ വാക്സിനേഷൻ – വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിൽ എത്രയും വേഗം പൂർത്തിയാക്കാൻ കഴിയേണ്ടതുണ്ട്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഈ വാക്സിനേഷൻ പൂർണമായും നടക്കുന്നില്ല. വാക്സിൻ രജിസ്ട്രേഷന്റെ ഡിജിറ്റൽ പ്രക്രിയയിൽ പങ്കെടുക്കാൻ തക്ക സാങ്കേതിക വൈദഗദ്ധ്യം ഇല്ലാത്ത ആളുകളും ഉണ്ട്. ഗർഭിണികളിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും വാക്സിനെകുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും നിലനിൽക്കുന്നതും ഒരു കാരണമാണ്. എത്രയും വേഗം വാക്സിൻ എല്ലാവരിലുമെത്തിക്കുന്നതിനുള്ള ജനകീയാരോഗ്യ ക്യാമ്പയിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടക്കമിടുകയാണ്. സെപ്റ്റംബർ 24 രാത്രി 7 മുതൽ 8 വരെയാണ് സംസ്ഥാനതലത്തിലുള്ള പരിശീലനം. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ മൂന്നാമതും നിപ എത്തിച്ചേർന്ന സാഹചര്യത്തിൽ ചില ചിന്തകൾ

നിപ്പ രോഗം മൂന്നാമതും കേരളത്തിൽ എത്തിച്ചേർന്ന സാഹചര്യത്തിൽ ചില ചിന്തകൾ ഡോ.കെ.പി.അരവിന്ദൻ പങ്കുവെക്കുന്നു

Close