കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം!

പാരിസ് ഉടമ്പടിയോടെ “കാർബൺ ന്യൂട്രൽ” എന്ന പ്രയോഗം തന്നെ അപ്രസക്തമായിരിക്കയാണ്. പുതിയ നിർദേശങ്ങൾ പ്രകാരം കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം! കാർബൺ ന്യൂട്രൽ എന്ന പരിപാടി ചില മുതലാളിത്ത രാജ്യങ്ങളുടെ പണിയാണ്! ഞങ്ങൾ കാർബൺ തള്ളൽ തുടരും, നിങ്ങൾ എമിഷൻ കുറച്ചാൽ ഞങ്ങൾ പണം തരാം. അതാണ് മനസ്സിലിരുപ്പ്. Carbon offsetting ഇതിന്റെ ഭാഗമാണ്. Carbon credit കച്ചവടമൊക്കെ ഇതിൽ പെടും.

ഫെബ്രുവരി 2 -ലോക തണ്ണീർത്തട ദിനം – റാംസാര്‍ ഉടമ്പടിക്കു 52 വയസ്സ്

തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ലോക തണ്ണീര്‍ത്തടദിനം റാംസാര്‍ കണ്‍വെന്‍ഷന്‍ നടന്ന ദിവസത്തെ സ്മരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ഫെബുവ്രരി 2-നു കൊണ്ടാടുന്നു. ഈ വര്‍ഷത്തെ ചിന്താ വിഷയം “തണ്ണീര്‍ത്തടങ്ങളും ശുദ്ധജലവും” (wetlands and water) എന്നതാണ്.

കൂട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടലുകൾ പ്രാഥമിക പഠനറിപ്പോർട്ട്

2021 ഒക്ടോബർ 16 -ാം തീയതി ഉച്ചയോടു കൂടി കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, തൊട്ടടുത്ത ഇടുക്കി ജില്ലയിലെ കൊക്കയാർ എന്നീ പഞ്ചായത്തുകളിലെ മലയോര മേഖലകളിലുണ്ടായ ഉരുൾ പൊട്ടലുകളുടെ ഭൗമശാസ്ത്രപരമായ കാരണങ്ങളേയും പാരിസ്ഥിതിക-സാമൂഹിക ആഘാതങ്ങളേയും കുറിച്ചു നടത്തിയ പ്രാഥമിക പഠനത്തിന്റെ കണ്ടെത്തലുകളും ശുപാർശകളും

പ്രൊഫ.എം.കെ.പ്രസാദ് അന്തരിച്ചു

മലയാളികൾക്ക് പാരിസ്ഥിതികാവബോധം പകർന്നു തന്ന പ്രിയപ്പെട്ട പ്രൊഫ. എം.കെ.പ്രസാദ് (89) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മലിനീകരണത്തിനെതിരെയും പരിസ്ഥിതി സംരക്ഷണ ലക്ഷ്യത്തോടെയും സംസ്ഥാനത്ത്‌ ഉയർന്നുവന്ന എണ്ണമറ്റ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയ എം കെ പ്രസാദ്‌ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പഠനാർഹമായ നിരവധി ലേഖനങ്ങളും ജനകീയ ശാസ്‌ത്രാവബോധവും ഇടപെടലും വർധിപ്പിക്കാനുതകുന്ന പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനായിരുന്നു. 

കാലാവസ്ഥാ മാറ്റവും മുതലാളിത്തവും തമ്മിലെന്ത്? അഥവാ ഇക്കോ സോഷ്യലിസം എന്ന പ്രത്യാശ 

കേരളത്തിൽ ഇനിയും വേണ്ടത്ര വേരുപിടിക്കാത്ത പാരിസ്ഥിതിക സോഷ്യലിസത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏറെ സഹായകരമായ ഒരു പ്രവേശികയാണ് ഈ പുസ്തകം.

Close