കർഷകർ എന്തിനാണ് സമരം ചെയ്യുന്നത് ?
കാർഷികബില്ലുകളോടുള്ള പ്രതികരണമെന്ന നിലയിലാണ് കർഷകസമരം ഇന്ത്യയുടെ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കർഷകർ ഉയർത്തുന്ന വാദങ്ങൾ എന്തൊക്കെയാണ് ? ഇവരുടെ വാദങ്ങളിൽ എത്രത്തോളം സത്യമുണ്ട് ? കർഷകരുടെ ആശങ്കകൾ പരിപഹരിക്കാനുള്ള നടപടികൾ എന്തെല്ലാമാണ് ? പ്രൊഫ. ആർ. രാംകുമാറുമായി (ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്) ജി. സാജൻ, രാജേഷ് പരമേശ്വരൻ എന്നിവർ നടത്തിയ സംഭാഷണം കേൾക്കാം.
കാലാവസ്ഥാ വ്യതിയാനം: കേരളത്തിന്റെ അനുഭവങ്ങൾ – റേഡിയോ ലൂക്ക കേൾക്കാം
കാലാവസ്ഥാവ്യതിയാനം – കേരളത്തിന്റെ അനുഭവങ്ങൾ – സുമ ടി.ആർ (M S Swaminathan Research Foundation), സി.കെ.വിഷ്ണുദാസ് (Indian Institute of Science Education & Research IISER, Tirupati) എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു, കൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി കർഷകരും സംസാരിക്കുന്നു. റേഡിയോ ലൂക്ക – പോഡ്കാസ്റ്റ് കേൾക്കാം
കാലാവസ്ഥാമാറ്റവും ഭക്ഷ്യസുരക്ഷയും
ആഗോളസാഹചര്യങ്ങളാണ് കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്നതെന്ന് പറഞ്ഞ് നമുക്ക് കയ്യും കെട്ടിയിരിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നേരിടുന്നതിനും, ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും യോജിച്ച തരത്തില്‍ സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. കാര്‍ഷിക ഗവേഷണ മേഖലയില്‍ വന്‍ മുതല്‍മുടക്ക് വേണ്ടി വരുന്ന രംഗം കൂടിയാണിത്.
കാലാവസ്ഥാ വ്യതിയാനവും വളർത്തുമൃഗങ്ങളും
കാലാവസ്ഥാ വ്യതിയാനം സമ്മാനിക്കുന്ന ചൂട് മറികടക്കാൻ അത്യുൽപ്പാദനശേഷിയോടൊപ്പം പ്രതിരോധശേഷിയും കൂടി ഉള്ള വളർത്തുമൃഗങ്ങൾടെ ജനുസ്സുകളെ ഉരുത്തിരിച്ചെടുക്കേണ്ടത് കാർഷിക കേരളത്തിന് അത്യന്താപേക്ഷിതം. അതിനൊപ്പം തന്നെ വിവിധ വകുപ്പുകളുടെ കൂട്ടായശ്രമം കൂടി ആവശ്യമാണ്
കര്‍ഷകര്‍ക്ക് വേണ്ടാത്ത കാര്‍ഷിക പരിഷ്കരണബില്ലുകള്‍!
ഇന്ത്യയുടെ ഭാഗധേയങ്ങള്‍- ദാരിദ്ര്യവും, വികസനവും, സമൃദ്ധിയുമൊക്കെ കൃഷിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആത്മനിര്‍ഭര്‍ഭാരത് പാക്കേജിന്റെ ഭാഗമായി കൊണ്ടുവന്ന ഫാം ബില്ലുകള്‍ കാര്‍ഷിക മേഖലക്ക് ഉത്തേജനം നല്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ സംശയത്തോടെയാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും വീക്ഷിക്കുന്നത്.
പെട്രോളിന്റെ വിലയിടിവും കൊത്തമര കൃഷിയുടെ ഭാവിയും
കൊത്തമര പൊടിക്ക് വെള്ളത്തെ കട്ടിയുള്ള ‘ജെൽ’ ആക്കി മാറ്റാൻ കഴിയും. ഷെയ്ൽ പെട്രോളിയം രംഗത്തുള്ള ഡ്രില്ലിങ് കമ്പനികൾക്കു കട്ടിയുള്ള ജെൽ വൻതോതിൽ ഹൈഡ്രോളിക് ഫ്രാക്ച്ചറിംഗിന് വേണ്ടി ആവശ്യമുണ്ട് .