കോവിഡാനന്തര വെല്ലുവിളികളും സാധ്യതകളും: മൃഗസംരക്ഷണ മേഖലയിൽ

വർദ്ധിച്ചു വരുന്ന ജനസംഖ്യ, നഗരവൽക്കരണം, ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങളാൽ ഞെരുക്കപ്പെടുന്ന മൃഗസംരക്ഷണ മേഖലയുടെ വളർച്ച, ഇന്ന് കോവിഡ്- 19 ൻ്റെ രണ്ടാം വരവോടു കൂടി കൂടുതൽ മന്ദീഭവിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ 25 ശതമാനത്തോളം വരുന്ന ചെറുകിട-ഇടത്തരം കർഷക കുടുംബങ്ങളുടേയും പ്രധാന ഉപജീവന മാർഗ്ഗം കാലിവളർത്തലാണ്. മൃഗസംരക്ഷണ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ചചെയ്യുന്നു.

വിളയെ തോൽപ്പിക്കുന്ന വെള്ളീച്ചയും അതിനെ തോൽപ്പിക്കുന്ന ശാസ്ത്രവും

ചില കീടങ്ങൾ ഒന്നോ രണ്ടോ ഇനം വിളകളെ മാത്രം ഭക്ഷണമാക്കുമ്പോൾ ചില വില്ലന്മാർ നിരവധിയിനം സസ്യങ്ങളെ ആക്രമിച്ചു നാശം വിതയ്ക്കുന്നു.  ഇത്തരം ബഹുഭക്ഷികളായ കീടങ്ങളിൽ പ്രധാനിയാണ് വെള്ളീച്ച (White fly; Bemicia tabaci). ഇത്ര വിവിധങ്ങളായ ചെടികളുടെയത്രയും പ്രതിരോധശേഷിയെ തകർക്കാനുള്ള എന്ത് വിദ്യയാണ് വെള്ളീച്ചകളുടെ കൈവശമുള്ളത്? ഈ വിദ്യ എന്താണെന്നറിയുക എന്നതാണ് വെള്ളീച്ചകളെ സുസ്ഥിരമായി നിയന്ത്രണവിധേയമാക്കുന്നതിലേക്കുള്ള താക്കോൽ.

കാർഷിക ഗവേഷണം, വിജ്ഞാന വ്യാപനം: ചില ചിന്തകൾ 

കാർഷിക മേഖലയിലെ ഗവേഷണ-വിദ്യാഭ്യാസ-വിജ്ഞാന വ്യാപന പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനനുസരിച്ചുള്ള മാററങ്ങൾ കാർഷിക വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ടതുണ്ട്.

അകിടുവീക്കം മാത്രമല്ല അകിടുരോഗങ്ങൾ

ഓരോ ദിവസവും മൃഗാശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളിൽ  കറവപ്പശുക്കളുടെ അകിടുമായി ബന്ധപ്പെട്ടിട്ടുള്ളവ ഏറെയാണ്. അകിടു വീക്കം (മാസ്റ്റൈറ്റിസ് ) അകിടിനു നീര്,  കല്ലിപ്പ്,  കാമ്പുകളിൽ തടസ്സം, കാമ്പുകളിൽ നിന്നു പഴുപ്പ്, പാലിനു ചുവപ്പു നിറം, അരിമ്പാറ തുടങ്ങിയവ അതിലുൾപ്പെടുന്നു.

കൃഷിയിടങ്ങള്‍ കോർപ്പറേറ്റ് വിളനിലമാവുമ്പോൾ

ഇന്ത്യയിലെ കാര്‍ഷിക മേഖലയെ, വലിയൊരു വിഭാഗം ചെറുകിട ഇടത്തരം കര്‍ഷകരെ മുഴുവൻ ദുരിതത്തിലാക്കി, ഏതാനും ചില കുത്തക കമ്പനികള്‍ക്ക് താലത്തിൽ വെച്ച് ദാനം ചെയ്യാനുള്ള ഏറ്റവും പുതിയ ശ്രമങ്ങൾ ആണ് 3 കാര്‍ഷിക ബില്ലുകളുടെ രൂപത്തിൽ ജനങ്ങള്‍ക്ക് മുന്നിൽ ഭീഷണിയായി ഇപ്പോൾ വന്നിട്ടുള്ളത്.

ഭക്ഷ്യസുരക്ഷയും കാലാവസ്ഥാമാറ്റവും – RADIO LUCA

ഭക്ഷ്യസുരക്ഷയും കാലാവസ്ഥാമാറ്റവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? എന്താണ് നാം നേരിടുന്ന പ്രതിസന്ധി ? പരിഹാരം ജൈവകൃഷിയല്ല, എന്തുകൊണ്ട് ? കേരള കാർഷികസർവകലാശാല അഗ്രോണമി വിഭാഗം തലവനായിരുന്ന ഡോ.ജോർജ്ജ് തോമസുമായി ജി,സാജൻ, രാജേഷ് പരമേശ്വരൻ എന്നിവർ നടത്തിയ സംഭാഷണം

ആർ.ഹേലിയും കേരളത്തിലെ കൃഷിയും

കഴിഞ്ഞ അറുപതു വർഷമായി കേരളത്തിലെ കൃഷിയുടെ പര്യായ പദമായിരുന്നു ആർ ഹേലി. മലയാള ടെലിവിഷനിൽ ഒരു വത്യസ്ത കാർഷികബന്ധ ഭാഷയുണ്ടാക്കാൻ അദ്ദേഹം നിമിത്തമായതിനെക്കുറിച്ച്, ഫാം ജേണലിസം എന്ന ശാഖയുടെ ഉത്പത്തിക്കുതന്നെ അദ്ദേഹം കാരണമായതിനെക്കുറിച്ച് ജി സാജൻ എഴുതുന്നു

Close