ഈ വര്‍ഷത്തെ രസതന്ത്ര നോബല്‍ നേടിയത് ഇത്തിരിക്കുഞ്ഞന്‍ മെഷീനുകള്‍
തന്മാത്രകളോളം വലിപ്പമുള്ള കുഞ്ഞന്‍ യന്ത്രസംവിധാനങ്ങളുടെ രൂപകല്‍പ്പനയ്ക്കു ചുക്കാന്‍ പിടിച്ച ശാസ്ത്രഞ്ജര്‍ ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം പങ്കുവയ്ക്കും. ഫ്രാന്‍സിലെ സ്ട്രാസ്ബോര്ഗ് സര്‍വകലാശാലയിലെ ഴോന്‍ പിഎയെര്‍ സ്വാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ...
ഇഞ്ചിഞ്ചായി കൊല്ലാനോ ചൈനീസ് മുട്ട?
മലയാള മാദ്ധ്യമങ്ങളിൽ ചൂടുവാർത്തയായിരിക്കുന്ന ചൈനീസ് മുട്ടയുടെ പിന്നിലേക്ക് വസ്തുനിഷ്ഠമായ ഒരന്വേഷണം.
ദ്രവ്യാവസ്ഥകളുടെ ചുരുളഴിച്ച ഗവേഷകര്‍ക്ക് ഭൌതികശാസ്ത്ര നോബല്‍
പ്രവചനങ്ങളെയും പ്രതീക്ഷകളേയും അട്ടിമറിച്ചു കൊണ്ട് ഈ വര്‍ഷത്തെ ഭൌതിക ശാസ്ത്ര രംഗത്തെ നോബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സങ്കീര്‍ണവും സൂക്ഷ്മവുമായ ദ്രവ്യാവസ്ഥകളെ സംബന്ധിച്ചു നടത്തിയ ഗവേഷണങ്ങള്‍ക്കും സൈദ്ധാന്തികസംഭാവനങ്ങള്‍ക്കുമായി ബ്രിട്ടീഷ് ഗവേഷകരായ ഡേവിഡ് തൌലസ്, ഡങ്കന്‍...
മൂന്നാം തവണയും നോബൽ സമ്മാനം നേടിക്കൊടുത്ത കോശരഹസ്യം
യോഷിനോറി ഒസുമി എന്ന ജാപ്പനീസ് സെൽ ബയോളജിസ്റ്റ് വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനുമായുള്ള നോബൽ സമ്മാനം നേടിയിരിക്കുന്നു. ജീവകോശങ്ങളിൽ നടക്കുന്ന സ്വഭോജനം(Autophagy) എന്ന അതീവപ്രാധാന്യമുള്ള പുന:ചംക്രമണപ്രക്രിയയുടെ രഹസ്യങ്ങൾ അനാവരണം ചെയ്തതിനാണ് എഴുപത്തിയൊന്നുകാരനായ ഈ ശാസ്ത്രജ്ഞൻ പുരസ്കൃതനായത്.
ഒഖമിന്‍റെ കത്തിയും റ്റാബിയുടെ നക്ഷത്രവും
ഒരു പ്രതിഭാസം വിശദീകരിക്കുന്ന ഒന്നിലധികം സിദ്ധാന്തങ്ങളുണ്ടെങ്കിൽ അവയിൽ സങ്കീര്‍ണതയും പുതിയ ഊഹങ്ങളും കുറഞ്ഞ സിദ്ധാന്തമാണ് ശാസ്ത്രജ്ഞർ സ്വീകരിക്കാറ്. ഒഖമിന്റെ കത്തി എന്നറിയപ്പെടുന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണിത്. ലൂക്ക പ്രസിദ്ധീകരിച്ച “അന്യഗ്രഹജീവികളോ കൺമുന്നിൽ?” എന്ന ലേഖനത്തിനു മേൽ ഒഖമിന്റെ കത്തി...
ഐ.എസ്.ആര്‍.ഒ സ്‌ക്രാംജെറ്റ് ക്ലബില്‍
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അടുത്തിടെ വിജയകരമായി പരീക്ഷിച്ച പുതിയ റോക്കറ്റ് എഞ്ചിനാണ് സ്‌ക്രാംജെറ്റ്. ഇതുവരെ അമേരിക്ക, റഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളേ സ്‌ക്രാംജെറ്റ് എഞ്ചിനുകള്‍ പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്കു മുമ്പ് ഈ സാങ്കേതിക വിദ്യ വിജയകരമാക്കിയത്. ഇതേപറ്റി സാബു ജോസ് തയ്യാറാക്കിയ ലേഖനം.
ഡിഎന്‍എ തകരാറുകള്‍: ഒരു നൊബേല്‍ കഥ
ഡിഎന്‍എ-യില്‍ ഉണ്ടാകുന്ന തകരാറുകള്‍ തകരാറുകള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ കോശങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാകും. അതിനായി നമ്മുടെ കോശങ്ങളില്‍ ഉള്ള സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടുപിടിച്ച് 2015ൽ നൊബേല്‍ പുരസ്കാരം നേടിയ തോമസ് ലിണ്ടാല്‍, പോള്‍ മോദ്രിക്, അസിസ് സങ്കാര്‍ എന്നീ ശാസ്ത്രജ്ഞരുടെ സംഭാവനകളെപ്പറ്റി.
ആദിയിൽ ജീവനുണ്ടായിരുന്നു, 370 കോടി വർഷങ്ങൾക്ക് മുൻപ്
ജീവന്റെ കഥ പറയാൻ തുടങ്ങുമ്പോൾ ജീവപൂർവ്വകാലത്തെ ഭൂമിയെപ്പറ്റി സൂചിപ്പിക്കാതെ പറ്റില്ല. ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥയായിരുന്നു ജനനകാലത്തും ബാല്യകാലത്തും ഭൂമിയിലുണ്ടായിരുന്നത്. (ഉയർന്ന താപനില, ഓക്സിജൻ പേരിനു മാത്രമുള്ള അന്തരീക്ഷം, മാരക വികിരണങ്ങൾ..) കുറേ കോടി വർഷങ്ങൾ കഴിഞ്ഞ് സാഹചര്യങ്ങൾ സഹനീയമായപ്പോഴാണ് ജീവന്റെ ആദ്യരൂപങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുക എന്നത് തികച്ചും യുക്തിസഹമായ അനുമാനമാണ്. എത്രകാലം കഴിഞ്ഞ് എന്നതാണ് പ്രധാന തർക്ക വിഷയം.