Read Time:3 Minute

കേരളത്തിന്റെ ഭാവിയെപ്പറ്റി ചർച്ചചെയ്യാൻ സാമൂഹ്യ ശാസ്ത്ര വിദ്യാർഥികളുടെ സംവാദശാല. പരിഷത്തിന്റെ ജനകീയ ഗവേഷണ സ്ഥാപനമായ പാലക്കാട് മുണ്ടൂർ ഐ.ആർ.ടി.സി.യിൽ വെച്ച് 2020 ഫെബ്രുവരി 15, 16 തീയതികളിൽ ‘സംവാദശാല’ സംഘടിപ്പിക്കുന്നു.


പ്രതീക്ഷിതമായി ഉണ്ടായ പ്രളയങ്ങളും ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങളും നമ്മുടെ വികസന സങ്കൽപ്പങ്ങളെയും കേരളത്തിന്റെ ഭാവിയെയും പറ്റി കാതലായ പുതിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ശാസ്ത്രത്തിന്റെയോ സാങ്കേതികവിദ്യകളുടെയോ കേവലമായ പ്രയോഗം കൊണ്ട് മാത്രം ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സാധ്യമല്ല. ശാസ്ത്രത്തിന്റെ രീതി മുൻനിർത്തിയുള്ള സാമൂഹ്യമായ അന്വേഷണങ്ങൾക്കും പഠനത്തിനും നമ്മുടെ ഭാവിയെ നിർണയിക്കുന്നതിൽ പ്രധാന പങ്കുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2004-ൽ നടത്തിയ ‘കേരള പഠനം’ എന്ന വലിയ പഠന പ്രവർത്തനത്തിലൂടെ, കേരള സമൂഹത്തിൽ പ്രകടമായ ധനിക-ദരിദ്ര അന്തരം നിലനിൽക്കുന്നതായും അത് നിരന്തരം വർധിക്കുന്നതായും കണ്ടെത്തിയിരുന്നു. തുടർന്ന് 2008-ൽ നടത്തിയ സ്ത്രീപദവി പഠനത്തിൽ പൊതു രംഗത്തും തൊഴിൽ രംഗത്തും മറ്റും സ്ത്രീകളുടെ പങ്കാളിത്തം നന്നേ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ശാസ്ത്രത്തിന്റെ രീതി ഉപയോഗിച്ചുകൊണ്ട് കേരളത്തിന്റെ ഭാവിയെപ്പറ്റി ചർച്ച ചെയ്യാനും പഠനങ്ങൾ ആസൂത്രണം ചെയ്യാനും സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലെ പിജി വിദ്യാർഥികളും ഗവേഷക വിദ്യാർഥികളും പങ്കെടുക്കുന്ന രണ്ട് ദിവസത്തെ സംവാദശാല കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്നു.

പരിഷത്തിന്റെ ജനകീയ ഗവേഷണ സ്ഥാപനമായ പാലക്കാട് മുണ്ടൂർ ഐ ആർ ടി സി യിൽ വെച്ച് 2020 ഫെബ്രുവരി 15, 16 തീയതികളിൽ ആണ് പരിപാടി. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 35-40 പേരായിരിക്കും സംവാദശാലയിൽ പങ്കെടുക്കുക.  പരിസ്ഥിതി, വികസനം, ജനകീയ ഗവേഷണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ അവതരണങ്ങളും പങ്കെടുക്കുന്നവരുടെ ചർച്ചകളും ഉണ്ടാവും. കൂട്ടമായി ഏറ്റെടുക്കാവുന്ന പഠന പ്രവർത്തന പരിപാടികളുടെ ആലോചനകളും ആസൂത്രണവും നടക്കും.

ശാസ്ത്രത്തിന്റെ രീതിയെ ആയുധമാക്കി എങ്ങനെ ഭാവി കേരളം കെട്ടിപ്പടുക്കാം എന്ന ചർച്ചയ്ക്ക് ഈ മേഖലയിലെ വിദ്യാർത്ഥികളെയും ഗവേഷകരെയും പരിഷത്ത് സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന  രജിസ്റ്റർ ചെയ്യാം.
http://www.irtc.org.in/index.php/component/k2/item/228-2020-01-17-06-58-10

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post “നിഴലുകളില്‍ നിന്നു നക്ഷത്രങ്ങളിലേക്ക്”– കാള്‍സാഗന്‍ ഒരു ശാസ്‌ത്രവിദ്യാര്‍ത്ഥിയെ സ്വാധീനിക്കുന്ന വിധം
Next post പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ: ഒരു നാൾവഴി
Close