കോവിഡ് നിയന്ത്രണത്തോടൊപ്പം ഗവേഷണവും കേരളത്തില്‍

ദീർഘകാലാടിസ്ഥാനത്തിൽ കോവിഡ് ചികിത്സയ്‌ക്കാവശ്യമായ  ആന്റി വൈറലുകളും രോഗം തടയാനാവശ്യമായ വാക്സിനുകളും കണ്ടെത്താൻ ഗവേഷണങ്ങളും ആരംഭിക്കേണ്ടതായിട്ടുണ്ട്. ഇതിനുള്ള പ്രാരംഭ നടപടികൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്‌. 

നൂറുകാലും പഴുതാരയും

എപ്പോഴും ഒറ്റ നമ്പർ ജോഡിയായാണ് പഴുതാരകളുടെ കാലുകളുടെ എണ്ണം ഉണ്ടാകുക. ലോകത്തിലെ ഒരു സെന്റിപെഡിനും കൃത്യം നൂറു കാലുകാണില്ല എന്നർത്ഥം. ഒന്നുകിൽ രണ്ട് കൂടുതൽ അല്ലെങ്കിൽ രണ്ട് കുറവ്. പതിനഞ്ച് ജോഡി മുതൽ നൂറ്റി എഴുപത്തൊന്നു ജോഡി കാലുകൾ വരെ ഉള്ള വിവിധ ഇനം പഴുതാരകൾ ഭൂമിയിലുണ്ട്.

കേരളത്തില്‍ നിഴലില്ലാനേരം – സമയം അറിയാം

നട്ടുച്ചക്ക് സൂര്യൻ തലക്കു മുകളിലായിരിക്കും എന്നു പറയാറുണ്ടെങ്കിലും എല്ലാ നട്ടുച്ചക്കും അതു സംഭവിക്കില്ല. എന്നാൽ സാമാന്യം കൃത്യമായി സൂര്യൻ നേരെ മുകളിൽ വരുന്ന രണ്ടു നേരങ്ങൾ ഒരു വർഷത്തിലുണ്ടാകും.

ലേബര്‍ക്യാമ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ, ഒരുപാട് ഒന്നിച്ചു താമസിക്കുന്നയിടങ്ങളാണ് ലേബർ ക്യാമ്പുകൾ. ലേബർ ക്യാമ്പുകളില്‍ കഴിയുന്നവര്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കോവിഡ് പ്രതിരോധം – അണുനാശക തുരങ്കം അശാസ്ത്രീയം: ശാസ്ത്രസാഹിത്യ പരിഷത്ത്

കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും മറ്റും അണുനാശിനി സ്പ്രേ ചെയ്യുന്ന തുരങ്കങ്ങള്‍ / ചേംബറുകൾ ചില സംഘടനകളും സ്ഥാപനങ്ങളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ശാസ്ത്രീയമായ പിൻബലമില്ലെന്നും ഇത് രോഗപ്രതിരോധത്തെക്കുറിച്ച് ജനങ്ങളില്‍ തെറ്റായ ധാരണ പരത്താനും ദോഷമുണ്ടാക്കാനും‍ ഇടയുണ്ടെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു.

Close