Read Time:3 Minute

ഡോ. യു. നന്ദകുമാര്‍

രോഗാണു ശരീരത്തിൽ കടന്നശേഷം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ എടുക്കുന്ന കാലമാണ് ഇൻക്യുബേഷൻ പീരിഡ്. പുറമെ രോഗമുള്ളതിന്റെ യാതൊരു ലക്ഷണവും കാണില്ല. പൂർണ്ണ ആരോഗ്യത്തോടെ നാം കഴിയുന്നതിനാൽ രോഗം കണ്ടെത്താനും സാധ്യമല്ല. എന്നാൽ ഇതറിയുക എന്നത് പകർച്ചവ്യാധികൾ നിയന്ത്രിക്കാനും ആരോഗ്യ സംവിധാനങ്ങൾ ആസൂത്രണം ചെയ്യാനും രോഗം ബാധിച്ചവരെ കണ്ടെത്താനുമൊക്കെ ഇൻക്യൂബേഷൻ കാലം അറിയുന്നത് സഹായകരമാണ്.

കോവിഡ് കാലത്ത് അതിന്റെ ഇൻക്യുബേഷൻ കാലം എത്രയെന്നറിഞ്ഞാൽ ഐസൊലേഷൻ ക്വാറന്റീൻ എന്നിവ മെച്ചപ്പെട്ട രീതിയിൽ പ്ലാൻ ചെയ്യാനാകും.

കോവിഡ് പ്രചരിച്ചുതുടങ്ങിയപ്പോൾ മുതൽ ഇപ്പോൾ വരെ അതിന്റെ ഇൻക്യൂബേഷൻ കാലമെത്ര എന്ന ചർച്ച നടക്കുന്നു.

ചില കാര്യങ്ങൾ പറയാം.

  1. ഔദ്യോഗികമായി കണക്കുകൂട്ടിയിരിക്കുന്നത് 2 മുതൽ 14 ദിവസം വരെയെന്നാണ്. എന്നാൽ വരമ്പുകൾക്ക് പുറത്തു ചിലരുണ്ടാകാം. ഒരു ദിവസം പോലും തികയും മുമ്പ് രോഗം വന്നയാളും 15 മുതൽ 27 ദിവസങ്ങൾക്കുള്ളിൽ രോഗം ബാധിച്ചവരെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതെല്ലാം അപൂർവ സംഭവങ്ങളായി കാണാം.
  2. ഇൻക്യൂബേഷൻ കാലം നീണ്ടുപോകുമ്പോൾ രണ്ടാമതൊരു സമ്പർക്കം മൂലമാണോ രോഗവ്യാപനം നടന്നത് എന്നന്വേഷിക്കുന്നത് അഭികാമ്യമാണ്. പലപ്പോഴും ദീർഘമായ ഇൻക്യൂബേഷൻ പീരിയഡിന് കാരണം ശ്രദ്ധയിൽ പെടാത്ത മറ്റു സമ്പർക്കങ്ങൾ അകാം.
  3. പല പഠനങ്ങളും ചെറിയ വ്യത്യാസങ്ങൾ ഇൻക്യൂബേഷൻ കാലത്തിൽ കാട്ടിയിരിക്കുന്നു. വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്രചെയ്ത് മറ്റിടങ്ങളിലേക്ക് വന്നവരിൽ ഇൻക്യൂബേഷൻ കാലം ശരാശരി 6.4 ദിവസമായിരുന്നു ഇൻക്യൂബേഷൻ കാലം.  2.1 മുതൽ 11.1 ദിവസം ആയിരുന്നു ഇൻക്യൂബേഷൻ റേഞ്ച്.
  4. ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത് രണ്ടു മുതൽ പത്തു ദിവസം എന്നാണ്.
  5. അമേരിക്കയിലെ സി ഡി സി കണക്കനുസരിച്ചു രണ്ടു മുതൽ പതിനാലു ദിവസം വരെയാവും ഇൻക്യൂബേഷൻ.
  6. ചൈനയിലെ ആരോഗ്യ പ്രവർത്തകരുടെ ഓൺലൈൻ കമ്മ്യൂണിറ്റിയുടെ കണക്കനുസരിച്ചു മൂന്നു മുതൽ ഏഴു ദിവസം വരെയാണ് ഇൻക്യൂബേഷൻ. എന്നാലിത് 14 ദിവസം വരെ പോകാമെന്നും പറയുന്നു.

ഇൻക്യൂബേഷൻ പീരിഡ് അറിയുന്നത് ഐസൊലേഷൻ, ക്വാറന്റീൻ, ടെസ്റ്റിങ്, റിവ്യൂ, ഡിസ്റ്റൻസിങ്, പ്ലാനിംഗ് എന്നിവയിൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ ആവശ്യമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പകർച്ചവ്യാധികളെ തളയ്‌ക്കുന്ന വിധം
Next post ഹാന്റാ വൈറസ് – അറിയേണ്ട കാര്യങ്ങള്‍
Close