5G-യെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

ഇനി വരാൻ പോകുന്ന 5G മൊബൈൽ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യയെക്കുറിച്ചറിയാം..5Gയെക്കുറിച്ച് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പരയിലെ ഒന്നാമത്തെ ലേഖനം

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ ?

‘ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അത് മിന്നലിനെ ക്ഷണിച്ചുവരുത്തും’ എന്നു പറയുന്നതിൽ എന്തെങ്കിലും വസ്തുതയുണ്ടോ ? ഇടിമിന്നലോ മൊബൈൽ ഫോണോ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാത്തവരാണ് ഇമ്മാതിരി പേടിപ്പിക്കൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുന്നത്. മിന്നലിനെ ആകർഷിക്കാനൊന്നും മൊബൈൽ ഫോണിന് സാധിക്കില്ല.

വിക്കി ഡാറ്റ – നൂറുകോടി എഡിറ്റിന്റെ നിറവിൽ 

2012 ഒക്ടോബര്‍ 29 ന് നിലവില്‍ വന്ന വിക്കിഡാറ്റയില്‍ ഇപ്പോൾ ഒരു ബില്ല്യണ്‍ (നൂറുകോടി) തിരുത്തുകള്‍ നടന്നിരിക്കുകയാണ്. അറിവ് എല്ലാ ഇടങ്ങളിലേക്കും, സ്വതന്ത്രമായും സൗജന്യമായും എത്തുക എന്ന ലക്ഷ്യത്തിന്റെ വലിയ ഒരു കാല്‍ചുവട് കൂടിയാണ് ഇത്.

നഷ്ടപ്പെടും മുമ്പ് പ്രളയകാല ചിത്രങ്ങൾ പൊതുസഞ്ചയത്തിലേക്ക്

കേരളത്തിലെ പ്രളയകാലത്ത് എടുത്ത ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചുവച്ചിട്ടുള്ളവര്‍ക്കായിട്ടാണ് ഈ പോസ്റ്റ്. നിങ്ങളുടെ ഫോണിലെടുത്ത ഈ വിലപ്പെട്ട ചരിത്രരേഖകള്‍ നിങ്ങളുടെ പേരില്‍ത്തന്നെ വരുംകാല തലമുറയ്ക്ക് കൈമാറാന്‍ ഒരു വഴിയുണ്ട്. അതിനാണ് വിക്കിമീഡിയ കോമണ്‍സ് എന്ന സ്വതന്ത്രമീഡിയക്കൂട്ടം. 

തുമ്പിക്കണ്ണിലൂടെ മാനത്തെക്കൊരു കിളിവാതില്‍

പ്രപഞ്ചത്തിന്റെ സംരചനയെപ്പറ്റി പഠിക്കാന്‍ വിലകുറഞ്ഞ ചെറിയ ടെലിസ്‌കോപ്പുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. തുമ്പിയുടെ സംയുക്ത നയനങ്ങള്‍ (compound eyes)പോലെ സജ്ജീകരിച്ച  ഡ്രാഗണ്‍ ഫ്‌ളൈ ടെലിഫോട്ടോ നിര (Dragonfly Telephoto Array) അത്തരത്തില്‍ വലിയ കണ്ടെത്തലുകള്‍ക്ക് കാരണമായ ഉപകരണമാണ്.

ഡാറ്റ സൂക്ഷിക്കാൻ കഴിയുന്ന RAM – കമ്പ്യൂട്ടർ രംഗത്ത് പുതുയുഗം വരുന്നു

ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നല്ല വേഗതയുണ്ടെങ്കിലും സ്ഥിരമായി ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ കഴിയുന്ന ഒന്നല്ല RAM. വൈദ്യുതിപോയാല്‍ ഉള്ള ഡാറ്റ അപ്പോള്‍ പോകും. ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ നാം ഉപയോഗിക്കുന്ന ഹാര്‍ഡ്‍ഡിസ്ക്, പെന്‍ഡ്രൈവ് തുടങ്ങിയവയുടെ പ്രശ്നം ഡാറ്റ കൈകാര്യം ചെയ്യാനുള്ള അതിന്റെ വേഗതക്കുറവാണ്. RAMന് ഉള്ള വേഗത നമ്മുടെ പെന്‍ഡ്രൈവിന് ഉണ്ടായാല്‍ രണ്ടുതരം മെമ്മറികളെക്കുറിച്ച് ആലോചിക്കേണ്ട കാര്യം തന്നെ ഇല്ല!

ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യയും ഡാറ്റാ വിനിമയവും

[author title="പ്രവീണ്‍ ചന്ദ്രന്‍" image="http://"][/author] [dropcap]ബ്രോ[/dropcap]ഡ്ബാന്‍ഡ് എന്ന പദത്തിനോടൊപ്പം ചേര്‍ന്ന് നില്കുന്ന ഒരു പദമാണ് നാരോബാന്‍ഡ് അഥവാ കുറഞ്ഞ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം. ടെലിഫോണിലെ സംഭാഷണങ്ങള്‍ വിനിമയം ചെയ്യുന്നതും ടെലിവിഷന്റെ ഭൂതല സംപ്രേക്ഷണവുമെല്ലാം...

Close