ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ പ്രയോഗവും
വിവരത്തേക്കാള്‍ പ്രധാനമാണ് ആ വിവരം ഉത്പാദിപ്പിച്ച അല്ലെങ്കില്‍ ആ വിവരത്തിൽ എത്തിച്ചേര്‍ന്ന വഴികൾ അഥവാ പ്രക്രിയ (process) എന്നത് പലപ്പോഴും കാണാതെ പോകുന്നു.
ഇന്നലെകളുടെ ഇല്ലായ്മകളും ശാസ്ത്രത്തിന്റെ ഇടപെടലും
പി.ചന്ദ്രശേഖരൻ ചരിത്രത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു എന്ന് പഠിപ്പിക്കുന്ന രീതിയാണ് സാമ്പ്രദായികമായി ചരിത്രപഠനത്തിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് കാണുന്നവയിൽ ഏതൊക്കെ, ഏത് കാലത്താണ് ഇല്ലാതിരുന്നത് എന്ന് അത് കാട്ടിത്തരുന്നില്ല. നൊബേൽ സമ്മാനജേതാക്കൾ ഈ പ്രപഞ്ചത്തിലെ എല്ലാ അറിവും...
ഴാങ്ങ് യിതാങ്ങും ശാസ്ത്രഗവേഷരംഗത്തെ അടിയൊഴുക്കുകളും
സംഖ്യകളുടെ ശ്രേണിയിലെ ദ്വി അഭാജ്യ സം ഖ്യകളെ(Twin Prime Numbers) സംബന്ധിച്ചുള്ള ഗവേഷണത്തില്‍ മൗലികമായ സംഭാവനകള്‍ നല്‍കിയ ഗണിതശാസ്ത്രജ്ഞനാണ് ഴാങ്ങ് യിതാങ്ങ്. ഴാങ്ങിന്റെ ഗവേഷണജീവിതം അപഗ്രഥിക്കുമ്പോൾ, ഗണിതശാസ്ത്രത്തിന്റെ സാങ്കേതികതകൾക്കപ്പുറം ഉന്നത വിദ്യാഭ്യാസരംഗത്തെ സാമൂഹികമായ ചില അടിയൊഴുക്കുകളും പ്രവണതകളും വെളിപ്പെടുന്നുണ്ട്.
ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും
ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധം തികച്ചും സങ്കീർണമാണ്. പരസ്പരാശ്ലേഷിതമായ നിലനിൽപ്പാണ് ഈ രണ്ട് മേഖലകൾക്കുമുള്ളത്. ഈ പാരസ്പര്യത്തിന്റെ സൂക്ഷ്മാംശങ്ങൾ വിശകലനം ചെയ്യുക അത്ര എളുപ്പമല്ല.
ശാസ്ത്രബോധം – 1980ലെ രേഖയുടെ പുനരവലോകനം
1980ലെ ശാസ്ത്രബോധത്തെ സംബന്ധിച്ച രേഖ 2011 ൽ നടന്ന ശാസ്ത്രബോധം വിഷയമായുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ -ൽ പുനരവലോകനം ചെയ്ത് പ്രസിദ്ധീകരിച്ചു. പലാമ്പൂർ പ്രഖ്യാപനം (Palampur Declaration) എന്നാണ് ഇതറിയപ്പെടുന്നത്.
ശാസ്ത്രബോധം – 1980ലെ രേഖ
നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തിൽ 1980 ഒക്‌ടോബറിൽ കൂനൂരിൽ രാജ്യത്തെ പ്രഗത്ഭ ശാസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരും ചരിത്രകാരന്മാരും യോഗം ചേർന്ന് ചർച്ചചെയ്ത് രൂപംകൊടുത്ത ശാസ്ത്രബോധം എന്ന രേഖയുടെ വിവർത്തനം.
ശാസ്ത്രപഠനവും മലയാളവും
നമ്മുടെ ശാസ്ത്രാവബോധം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ ശാസ്ത്രത്തിന്നുള്ളിലല്ല, മറിച്ച് നമ്മുടെ സാമൂഹികഘടനയിലായിരിക്കണം അന്വേഷിക്കേണ്ടത്. ശാസ്ത്രത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയുന്നില്ലെന്ന കാര്യത്തിന് നമ്മുടെ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ ഘടനയും രീതിയും പ്രധാനപങ്കു വഹിക്കുന്നുണ്ട്.
ശാസ്ത്രാവബോധത്തിനായി ഒപ്പുചേർക്കാം
2013 ല്‍ ആഗസ്റ്റ് 20 ന് ആസൂത്രിതമായി കൊല്ലപ്പെട്ട, ശാസ്ത്രബോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ഡോ നരേന്ദ്ര ധാബോല്‍കറോടുള്ള ആദരസൂചകമായി ഇന്ത്യയൊട്ടാകെ ഇന്ന് ശാസത്രാവബോധദിനമായി ആചരിക്കുകയാണ്. ദേശീയ ശാസ്ത്രാവബോധദിനവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാജനകീയ ശാസ്ത്രപ്രസ്ഥാനം ഇറക്കിയ പ്രസ്താവന...