ഭൗതികശാസ്ത്ര ചരിത്രത്തിലെ ജ്ഞാനശാസ്ത്രത്തിന്റെ ചില വഴികൾ
ഭൗതിക ശാസ്ത്രത്തിലെ ജ്ഞാന-ശാസ്ത്രത്തിന്റെ വഴിയിലെ വിവിധ പദസൂചികകൾ അതാത് അറിവിന്റെയും ചരിത്രത്തിന്റെയുംപശ്ചാത്തലത്തിൽ ചർച്ച ചെയ്യുവാനുള്ള ഒരു ശ്രമം. അതാത് കാലത്തെ സമ്പ്രദായങ്ങളും പശ്ചാത്തലവുംകൂടി കണക്കിലെടുത്ത് മാത്രമേ ഇപ്പോൾ അറിയപ്പെടുന്ന രീതിയിൽ ശാസ്ത്രത്തെ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുന്നു.
ആൽബർട്ട് ബാൻഡുറ – എക്കാലത്തെയും മികച്ച മനഃശാസ്ത്ര ഗവേഷകൻ
സാമൂഹ്യ പരിഷ്കരണത്തിനും മനുഷ്യരാശിയുടെ നന്മയ്ക്കും മനശാസ്ത്ര ഗവേഷണത്തെ ഉപയോഗപ്പെടുത്താനും, അതിന് ശാസ്ത്രത്തിന്റെ രീതി കൃത്യമായി പ്രയോഗിക്കാനും നടത്തിയ ശ്രമങ്ങളാണ് ഒരു പക്ഷേ പ്രൊഫസർ ആൽബർട്ട് ബാൻഡുറയെ എക്കാലത്തെയും മികച്ച മനഃശാസ്ത്ര ഗവേഷകരിൽ ഒരാളാക്കി മാറ്റുന്നത്.
ഒ.ആർ.എസ് : ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റം
ലക്ഷക്കണക്കിനാളുകളുടെ പ്രത്യേകിച്ച് കുട്ടികളുടെ മരണത്തിനിടയാക്കുന്ന വയറിളക്കരോഗത്തിനുള്ള ലളിതമായ പാനീയ ചികിത്സയെ (Oral Rehydration Therapy) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായാണ് (The Medical advance of the Century) യൂണിസെഫ് വിശേഷിപ്പിച്ചിട്ടുള്ളത്.
ടൂറിസം ഭൂമിക്കപ്പുറത്തേക്ക്
മുമ്പു നടന്ന ബഹിരാകാശ യാത്രകളുമായി ഈ പുതിയ സംരംഭങ്ങൾക്ക് എന്താണ് വ്യത്യാസം ?
സ്റ്റീവൻ വെയ്ൻബെർഗ് അന്തരിച്ചു.
പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീവൻ വെയ്ൻബെർഗ് (Steven Weinberg, 1933- 2021) ജൂലൈ 24-ന് അന്തരിച്ചു. ഭൗതിക ശാസ്ത്രത്തിലെ പ്രസിദ്ധമായ ഏകീകൃത ഫീൽഡ് സിദ്ധാന്തത്തിന്റെ (Unified field theory) ഉപജ്ഞാതാക്കളിലൊരാളാണ്.
എന്താണ് പെഗാസസ് സ്പൈവെയർ ?
ഇസ്രയേലി കമ്പനിയായ എൻഎസ്ഒ നിർമിച്ച് വിപണിയിൽ എത്തിച്ച സ്പൈവെയർ (Spyware) ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്‌ടോപിലോ കടന്ന് അതിലെ വിവരങ്ങൾ അനധികൃതമായി മറ്റൊരു സർവറിലേക്ക് മാറ്റും. ഈ വിവരങ്ങൾ ആഗോളതലത്തിൽ കൃത്യമായി പരിശോധിച്ച വിദേശ സർക്കാരുകൾക്ക് മാത്രമേ കൈമാറുകയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആയിരകണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെഗാസസ് (Pegasus)നെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ – വീഡിയോ കാണാം
നിലാവിനെ തേടുന്നവർ – ദേശീയ നിശാശലഭ വാരം
ലോകത്താകമാനം 1,60,000 ത്തോളം ഇനം നിശാശലഭങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു ഇതിൽ ഇന്ത്യയിൽ മാത്രം പതിനായിരത്തിലധികം ഇനങ്ങൾ കാണുമെന്നു കരുതപ്പെടുന്നു.
മൊണാർക്ക് ശലഭങ്ങളുടെ ദേശാടനം
PS 397- തന്റെ മുന്നിൽ പരന്നുകിടക്കുന്ന, ചുറ്റുമുള്ള മരങ്ങളിൽ നിന്നും പൂമ്പാറ്റകളുടെ ഭാരം കൊണ്ട് ഒടിയുന്ന പൈൻ മരങ്ങളുടെ ശിഖരങ്ങളിൽ നിന്നും വീണുകൊണ്ടിരിക്കുന്ന മൊണാർക്ക് പൂമ്പാറ്റകളുടെ കൂട്ടത്തിൽ ഒന്നിന്റെ ചിറകിൽ ഒട്ടിച്ചിരിക്കുന്ന ടാഗ് നമ്പർ കണ്ട് കാനഡയിലെ ടൊറന്റോയിലെ ജീവശാസ്ത്രകാരനായ ഡോ. ഫ്രെഡ് ഉർഖുഹാർട്ട് അദ്ഭുതത്താൽ തരിച്ചിരുന്നുപോയി. അക്കാലംവരെ മനുഷ്യരെ വിസ്മയിപ്പിച്ച ഒരു രഹസ്യം അങ്ങനെ ചുരുളഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെതന്നെ ഏറ്റവും വിസ്മയകരമായ ജീവശാസ്ത്ര കണ്ടുപിടുത്തങ്ങളിലൊന്നായി അതുമാറി.