ആഗോളതാപനം കണ്ടുപിടിച്ച ഫെമിനിസ്റ്റ്

അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുന്നതാണ് ആഗോളതാപനത്തിന്റെ കാരണം എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ കാർബൺ ഡയോക്സൈഡിന് അന്തരീക്ഷത്തെ ചൂട് പിടിപ്പിക്കാൻ കഴിയും എന്ന് കണ്ടെത്തിയത് ആരെന്നറിയുമോ? യൂനിസ് ന്യൂട്ടൻ ഫൂട്ട് (Eunice Newton Foote 1819-1888) എന്ന അമേരിക്കൻ ശാസ്ത്രജ്ഞയാണ് 1856ൽ ഈ കണ്ടുപിടുത്തം നടത്തിയത്.

ഓസോൺ നമ്മുടെ ജീവിതത്തിന്

അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 1987 സെപ്തംബർ 16ന് നിലവിൽ വന്ന മോൺട്രിയൽ പ്രോട്ടോക്കോളിന്റെ സ്മരണാർത്ഥം എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ ഓസോൺ ദിന മുദ്രാവാക്യം ‘ഓസോൺ നമ്മുടെ ജീവിതത്തിന്’ എന്നാണ്.

‘ലാ നിന’ എത്തിയിരിക്കുന്നു!

‘ലാ നിന’ എന്ന പ്രതിഭാസം എത്തിയതായി അമേരിക്കൻ ഏജൻസി National Oceanic and Atmospheric Administration (NOAA) സ്ഥിരീകരിച്ചു. വരും മാസങ്ങളിൽ ഈ അവസ്ഥ തുടരാൻ ~75% സാധ്യത. സാധാരണ ‘എൽ നിനോ’ പ്രതിഭാസം ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായും ‘ലാ നിന’ പ്രതിഭാസം അനുകൂലമായും ബാധിക്കുന്നു. പക്ഷെ ശീതകാലത്തെ ‘ലാ നിന’ അടുത്ത വർഷത്തെ ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

മൂൺബോ – രാത്രിയിൽ മഴവില്ല് കണ്ടിട്ടുണ്ടോ ?

നമ്മളെല്ലാവരും മഴവില്ല് കണ്ടിട്ടുണ്ടാകും. എന്നാൽ രാത്രി ആരെങ്കിലും മഴവില്ല് കണ്ടിട്ടുണ്ടോ? രാത്രിയും മഴവില്ല് ഉണ്ടാകാറുണ്ട്. മൂൺബോ (moonbow) എന്നാണ് ഇതിന്റെ പേര്.

കാലാവസ്ഥാമാറ്റവും പാരീസ് കരാറും

ആഗോളതാപനം ഒരു വസ്തുതയാണെന്നും മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി പുറത്തുവിടുന്ന കാർബൺ ഡൈ ഓക്‌സൈഡാണ് ഇതിനു കാരണമെന്നും ഏവരും അംഗീകരിച്ച സാഹചര്യത്തിലാണ് പാരീസ് ഉച്ചകോടി നടക്കുന്നത്. കാർബൺ ഡൈ ഓക്‌സൈഡ് ഉത്സർജനം ഇന്നത്തെ നിലയിൽ തുടർ...

Close