2022 നവംബര്‍ 8 ചന്ദ്രഗ്രഹണം
2022 നവംബര്‍ 8ന് ഈ വർഷത്തെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുകയാണ്. വൈകിട്ട് 03.46 മുതൽ 04.29 വരെയാണ് പൂർണ്ണഗ്രഹണം സംഭവിക്കുന്നത്. കേരളത്തിൽ അന്ന് ചന്ദ്രനുദിക്കുന്നത് സന്ധ്യയ്ക്ക് 6 മണിയോടെയാണ്. അതിനാൽ കേരളത്തിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല, എന്നാൽ അല്പനേരം ഭാഗീക ചന്ദ്രഗ്രഹണം കാണാനാകും. സന്ധ്യക്ക്, മറയില്ലാതെ ചക്രവാളം കാണാനാകുന്ന സ്ഥലത്ത് നിന്നുകൊണ്ട് നിരീക്ഷിച്ചാൽ ഏതാണ്ട് കാൽ മണിക്കൂറോളം ഭാഗീക ഗ്രഹണം കാണാം (മഴക്കാറിന്റെ മറയില്ല എങ്കിൽ). രാത്രി 7.26 വരെ ഉപച്ഛായാഗ്രഹണം തുടരുംമെങ്കിലും ഉപച്ഛായാഗ്രഹണം തിരിച്ചറിയാൻ പ്രയാസമാണ്.
സൂര്യനോടൊരു ‘സ്മൈൽ പ്ലീസ്’… നാസയുടെ ക്ലിക്…
ഇതാ ആദ്യമായി പുഞ്ചിരിക്കുന്ന സൂര്യന്റെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് നാസ. ഇക്കഴിഞ്ഞ ഒക്ടോബർ 26 ബുധനാഴ്ച പുറത്തു വന്ന ചിത്രത്തെ മറ്റൊരു പുഞ്ചിരിയോടെ ആണ് ലോകം ഏറ്റെടുത്തത്. നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്സർവേറ്ററി ആണ് അൾട്രാവയലറ്റ് വെളിച്ചത്തിൽ ഈ ചിത്രം പകർത്തിയത്.
സിറ്റിസൺ സയൻസ്: ഗവേഷണത്തിലെ പൊതുജന പങ്കാളിത്തം
ശാസ്ത്രത്തിന്റെ രീതിയെ ജനങ്ങളുടെ ചിന്താരീതിയാക്കുക എന്നത് ജനകീയ ശാസ്ത്ര പ്രവർത്തനത്തിന്റെ പ്രധാന ഘടകമാണ്. ഇതിന്റെ ഒരു പ്രായോഗിക രൂപമാണ് ശാസ്ത്രീയ ഗവേഷണത്തിന്റെ വിവിധ പടവുകളിൽ ഔദ്യോഗികമായി ശാസ്ത്രജ്ഞരോ ഗവേഷകരോ അല്ലാത്ത ആളുകളെ പങ്കാളികളാക്കുകയും, അതുവഴി ശാസ്ത്രീയമായ അറിവിന്റെ നിർമ്മാണത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്ന പ്രക്രിയയായ സിറ്റിസൺ സയൻസ് (Citizen Science). പൗര ശാസ്ത്രമെന്നോ, ജനങ്ങളുടെ ശാസ്ത്രമെന്നോ, ശാസ്ത്ര ഗവേഷണത്തിലെ ജന പങ്കാളിത്തമെന്നോ ഒക്കെ മലയാളത്തിൽ പറയാം.
ചൊവ്വയിൽ ഉൽക്കാപതനം
ചൊവ്വയിൽ ഉൽക്കാപതനം – പുറത്തെത്തിയത് മണ്ണിനടിയിൽ കിടന്ന ഐസ്, അവശിഷ്ടങ്ങൾ തെറിച്ചുപോയത് കിലോമീറ്ററുകളോളം ദൂരത്തിൽ
വരുന്നൂ ഭാഗിക സൂര്യഗ്രഹണം
ഒക്ടോബർ മാസം 25 ന് ഒരു സൂര്യഗ്രഹണം കാണാനുള്ള അവസരം നമുക്ക് ഒത്തുവരികയാണ്. പക്ഷേ, ഇതൊരു പൂർണസൂര്യഗ്രഹണമല്ല. കേരളത്തിന്റെ വടക്കേ അറ്റത്ത്, കാസറഗോഡ് ഭാഗങ്ങളിൽ സൂര്യബിംബത്തിന്റെ 10 ശതമാനം വരെ മറയ്ക്കപ്പെടും. തെക്കോട്ടു പോകുന്തോറും ഇതിന്റെ അളവ് കുറഞ്ഞു വരും.
Pillars of Creation – ഹബിൾ – ജെയിംസ് വെബ്ബ് ചിത്രങ്ങൾ സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?
ജെയിംസ് വെബ്ബ് പുതുതായി പുറത്തുവിട്ട Pillars of Creation ചിത്രം 1995 ലെ ഹബിൾ ചിത്രവും സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?
ആൻഡ്രോമീഡ ഗാലക്സിയെ ചിത്രീകരിച്ചത് എങ്ങനെ ?
ഇരുപത്തി മൂന്ന് വയസ്സുള്ള കൊച്ചി മുണ്ടംവേലിയിലെ എംഇഎസ് കോളേജിലെ ബിബിഎ വിദ്യാർത്ഥിയായ എ.ആർ.കൃഷ്ണദാസ് ഒരു ടൈം ട്രാവൽ നടത്തിയതിന്റെ ത്രില്ലിലാണ്. അതും കൊച്ചിയിലെ അമരാവതിയിലെ തന്റെ വീടിന്റെ മേൽക്കൂരയിൽ നിന്ന്.
ഡാർട്ട് മിഷൻ വിജയകരം – ലക്ഷ്യമിട്ടതിലും 25 ഇരട്ടി വഴിമാറി ഛിന്നഗ്രഹം
ഡാർട്ട് മിഷൻ വിജയകരം. അതേ, അവസാനം അതു നമ്മൾ സാധിച്ചെടുത്തു. ഒരു പ്രപഞ്ചവസ്തുവിന്റെ സഞ്ചാരപഥം നമ്മൾ മാറ്റിയിരിക്കുന്നു…