ജനിതക ശാസ്ത്രം ക്ലാസ്മുറിയിൽ-ഓൺലൈൻ അധ്യാപക പരിശീലനം രജിസ്ട്രേഷൻ ആരംഭിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ഗ്രിഗർ മെൻഡലിന്റെ 200മത് ജന്മവാർഷികത്തിന്റെ ഭാഗമായി യു.പി., ഹൈസ്കൂൾ അധ്യാപകർക്ക് പഠനപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സ്കൂൾ ശാസ്ത്രവിദ്യാഭ്യാസ രംഗത്ത് അഖിലേന്ത്യാ തലത്തിൽ പ്രവർത്തിച്ചു വരുന്ന Joy of Learning Foundation നുമായി സഹകരിച്ചാണ് രണ്ടു ദിവസത്തെ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നത്. 2022 ജൂലൈ 16,17 തിയ്യതികളിലായി നടക്കുന്ന ഓൺലൈൻ പരിശീലനത്തിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് Zoom Meet ൽ വെച്ച് നടക്കന്ന പരിപാടിയിൽ പങ്കെടുക്കാം.
ആധുനിക കൃഷി : മെൻഡല്‍ മുതല്‍ മ്യൂട്ടേഷൻ ബ്രീഡിങ് വരെ
പരമ്പരാഗത കൃഷിയില്‍ നിന്നും ആധുനിക കൃഷിയിലേക്ക് എത്തുമ്പോൾ സസ്യങ്ങളുടെ ജനിതക ഘടന മനസ്സിലാക്കി, ശാസ്ത്രീയമായി മേന്‍മയുള്ള വിളകളെ ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യങ്ങള്‍ രംഗത്തു വന്നു.
മെൻഡലിനു ശേഷമുള്ള ജനിതകശാസ്ത്ര മുന്നേറ്റങ്ങൾ
കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ജനിതകശാസ്ത്ര-സാങ്കേതികവിദ്യാ രംഗത്ത് ഉണ്ടായ പുരോഗതി വിലയിരുത്തുന്നു. ഇത് വൈദ്യശാസ്ത്ര മേഖലയിൽ ഉണ്ടാക്കിയ
സ്വാധീനം വിശകലനം ചെയ്യുന്നു
മെൻഡലും ഫിഷറും – ഒരു ശാസ്ത്രവിവാദത്തിന്റെ ചരിത്രം
രണ്ടു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഈ രണ്ട് അതികായന്മാർ തമ്മിലുണ്ടായ ഒരു ‘ഏറ്റുമുട്ടലി’ന്റെ കഥയാണിത്. ഈ വിവാദം ശാസ്ത്രത്തിന്റെ രീതിയെക്കുറിച്ച് പല പാഠങ്ങളും നൽകുന്നുണ്ട്. ഒന്നാമത്, എത്ര വലിയ ആളായാലും, ചോദ്യം ചെയ്യപ്പെടണം എന്നത്. അതോടൊപ്പം വസ്തുതകളിൽ ഊന്നിനിന്നുകൊണ്ടു മാത്രമെ ഒരു സംവാദം തുടരാനാവൂ എന്നതും. ജനിതകശാസ്ത്രത്തിൽ മെൻഡലും ഫിഷറും നടത്തിയ സംഭാവനകളുടെ വലിപ്പം വ്യക്തമാക്കുന്ന ആ ശാസ്ത്രചരിത്രം വായിക്കാം.
ഗ്രിഗര്‍ മെൻഡലിന് 200വയസ്സ് – വിദ്യാർത്ഥികൾക്ക് വീഡിയോ നിർമ്മാണ മത്സരം
2022 ഗ്രിഗര്‍ മെൻഡലിന്റെ 200ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര ലൂക്ക സയന്‍സ് പോര്‍ട്ടല്‍ ഹൈസ്കൂള്‍ – ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു.
മെൻഡലും ഡാർവിനും കണ്ടുമുട്ടിയിരുന്നെങ്കിൽ
നടക്കാതെ പോയ മെൻഡൽ-ഡാർവിൻ സംഗമം കൊണ്ട് ശാസ്ത്രത്തിന് വലിയ നഷ്ടം തന്നെയാണ് സംഭവിച്ചത്…നീണ്ട മുപ്പത്തിയഞ്ച് വർഷങ്ങൾ.
മടങ്ങിവരുമോ കുറ്റിയറ്റുപോയ ജീവികൾ ?
വൂളി മാമത്തുകളെയും ദിനോസറുകളെയും പോലെ കുറ്റിയറ്റുപോയ ജീവിവർഗ്ഗങ്ങൾ നിരവധിയുണ്ട്. ഇവയിലേതെങ്കിലുമൊക്കെ തിരിച്ചുവരിക എന്നത് ഒരുപാടുകാലമൊന്നും സയൻസ് ഫിക്‌ഷൻ ആയി തുടരാൻ സാധ്യതയില്ലെന്നാണ് ഗവേഷണങ്ങൾ നൽകുന്ന സൂചന. ക്ലോണിങ്ങും ക്രിസ്പർ ജീൻ എഡിറ്റിങ്ങും സിന്തറ്റിക് ബയോളജിയുമൊക്കെ എന്തൊക്കെ വിസ്മയങ്ങൾ വിരിയിക്കുമെന്നറിയാൻ കൺതുറന്നിരിക്കുകയാണ് ലോകം.
ജൂലൈ – ലൂക്കയിൽ ജനിതകശാസ്ത്ര മാസം
2022 ഗ്രിഗർ മെന്റലിന്റെ 200ാമത് ജന്മവാർഷികമാണ്. ഇതിന്റെ ഭാഗമായി ജനിതകശാസ്ത്രം മുഖ്യവിഷയമായെടുത്ത് 2022 ജൂലൈ മാസം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.