പൂമ്പാറ്റ മുതൽ ബഹിരാകാശ നിലയം വരെ – നാനോ ടെക്നോളജിക്കൊരു മുഖവുര LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് ഇൻ ആക്ഷൻ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK ൽ ആഗസ്റ്റ് 28 ന് രാത്രി 7 മണിയ്ക്ക് അപർണ്ണ മർക്കോസ് (ഗവേഷക, പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല) – പൂമ്പാറ്റ മുതൽ ബഹിരാകാശ നിലയം വരെ (Emphasis on technological advancements based on nano technology) എന്ന വിഷയത്തിൽ സംസാരിക്കുന്നു. പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം.

സയൻസും കുറ്റാന്വേഷണവും – LUCA TALK ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന LUCA TALK – യുവശാസ്ത്രജ്ഞരുമായി കുട്ടികൾ സംവദിക്കുന്നു പരമ്പരയിൽ ആദ്യ പരിപാടി സയൻസും കുറ്റാന്വേഷണവും എന്ന വിഷയത്തിൽ ജൂലൈ 25 രാവിലെ 10 മണിക്ക് നടക്കും. സൂസൻ ആന്റണി (അസിസ്റ്റന്റ് ഡയറക്ടർ – ഫിസിക്സ്, റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറി, കൊച്ചി) സംസാരിക്കും. സൂമീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലിങ്ക് ലഭ്യമാക്കും.

വൈദ്യശാസ്ത്രത്തിലെ ഡാർവിൻ – പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പ്രഭാഷണം – ഡോ.കെ.പി.അരവിന്ദൻ

ശാസ്ത്രസാഹിത്യകാരനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുതിർന്ന പ്രവർത്തകനമായിരുന്ന പ്രൊഫ.എം.ശിവശങ്കരന്റെ ചരമവാർഷികദിനമാണിന്ന് (മെയ് 19). പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പരിപാടിയുടെ ഭാഗമായി ഐ.ആർ.ടി.സി പാലക്കാട് വെച്ച് ഡോ.കെ.പി.അരവിന്ദൻ നടത്തിയ പ്രഭാഷണം കേൾക്കാം

ഡോ.സി.ആർ. സോമൻ അനുസ്മരണ വെബിനാർ – ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഡോ. സി. ആർ. സോമൻ അനുസ്മരണ വെബിനാർ ആരോഗ്യത്തിന്റെ കേരള മാതൃക, ഒരു പുനർവായന എന്ന വിഷയത്തിൽ ഏപ്രിൽ 7 ലോകാരോഗ്യദിനത്തിൽ ബുധനാഴ്ച്ച രാത്രി 7 മണിക്ക് നടക്കും. പാങ്ങപ്പാറ സംയോജിത കുടുംബാരോഗ്യ കേന്ദം, ലൂക്ക, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ആർദ്രം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

LUCA TALK – ജലത്തെ വിലമതിക്കുക – ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഈ വർഷത്തെ ലോക ജലദിനത്തിന്റെ സന്ദേശം ജലത്തെ വിലമതിക്കുക (valuing water) എന്നതാണ്. ഈ വിഷയത്തിൽ  സംഘടിപ്പിക്കുന്ന LUCA TALK ൽ ഡോ.പി.ഷൈജു (ശാസ്ത്ര സമൂഹ കേന്ദ്രം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല) മാർച്ച് 22 രാത്രി 8മണിക്ക് സംസാരിക്കുന്നു.

ന്യൂട്രിനോ ഗവേഷണവും ഇന്ത്യയും – LUCA TALK രജിസ്ട്രേഷൻ ആരംഭിച്ചു.

ശാസ്ത്രജ്ഞരുമായി ഏറ്റവും കൂടുതൽ ഒളിച്ചു കളി നടത്തിയിട്ടുള്ള കൗശലക്കാരായ ന്യൂടിനോകളെ കണ്ടെത്താൻ, പഠിക്കാൻ ഇന്ത്യയിൽ സ്ഥാപിക്കുന്ന പുതിയ ന്യൂടിനോ നിരീക്ഷണശാലയെ സംബന്ധിച്ച് ആ പദ്ധതിയുടെ ഭാഗമായിരുന്ന ഡോ. ലക്ഷ്മി മോഹൻ സംസാരിക്കുന്നു. പോളണ്ടിലെ വാഴ്സായിൽ നാഷണൽ സെന്റർ ഫോർ ന്യൂക്ലിയർ റിസെർച്ചിൽ ശാസ്ത്രജ്ഞയാണ് ഡോ. ലക്ഷ്മി മോഹൻ. ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം.

Human Genome Project – 20 വർഷം പിന്നിടുമ്പോൾ – ലൂക്ക വെബിനാർ

ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ കരട് റിപ്പോർട്ട് പുറത്തിറക്കിയിട്ട് 2021 ഫെബ്രുവരി 12 ന് 20 വർഷം തികയുകയാണ്. ഇതിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിക്കുന്ന വെബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഫെബ്രുവരി 12 രാത്രി 7മണിക്ക് ഗൂഗിൾ മീറ്റിലൂടെ പരിപാടിയിൽ പങ്കെടുക്കാം.. ഇപ്പോൾ രജിസ്റ്റർ ചെയ്യാം

Close