LUCA NOBEL TALK 2022 – രജിസ്ട്രേഷൻ ആരംഭിച്ചു

2022-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങളെക്കുറിച്ചുള്ള LUCA NOBEL TALK ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.  2021 ഒക്ടോബർ 13-ന് 7.30 – 8.30 PM വരെയാണ് ഒരു മണിക്കൂറിൽ 20 മിനിറ്റ് വീതമുള്ള 3 അവതരണങ്ങൾ ലൂക്ക എഡിറ്റോറിയൽ ബോർഡംഗങ്ങളായ ഡോ.കെ.പി.അരവിന്ദൻ ( Medicine & Physiology), ഡോ.എൻ.ഷാജി (Physics), ഡോ.സംഗീത ചേനംപുല്ലി (Chemistry) എന്നിവർ നടത്തും.

ജി.എൻ.രാമചന്ദ്രൻ ജന്മശതാബ്ദി

പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ ജി എൻ രാമചന്ദ്രന്റെ ജന്മശതാബ്ദി വർഷമാണ് 2022. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും നേതൃത്വത്തിൽ ജി.എൻ രാമചന്ദ്രൻ ജന്മശതാബ്ദി സമുചിതമായി ആഘോഷിക്കുന്നു.

തെളിമയാർന്ന പ്രപഞ്ചകാഴ്ചകൾ കാണുവാൻ

അന്തരീക്ഷം കാരണം ഭൂമിയിൽ നിന്ന് ടെലിസ്ക്കോപ്പിലൂടെ യഥാർത്ഥ പ്രപഞ്ചക്കാഴ്ചകൾ കാണുക അസാധ്യമാണ്. അഡാപ്റ്റീവ് ഒപ്റ്റിക്സിലൂടെ ഈ പരിമിതികളെ മറികടക്കുവാൻ ശാസ്ത്രം നമ്മെ സഹായിക്കുന്നു. ലക്ഷ്മി എസ്. ആർ (ഗവേഷക, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം-IIST) വിശദീകരിക്കുന്നു.

എപ്പിജെനിറ്റിക്സ് – നേരും പതിരും LUCA TALK

എന്താണീ എപ്പിജനറ്റിക്സ്? ഇന്ന് ഏറെ പ്രാധാന്യമുള്ള ഈ വിഷയം ഇന്നും പലർക്കും ദുരൂഹമാണ്. ഗ്രിഗർ മെൻഡൽ ജന്മശതാബ്ദി പരമ്പര തുടരുന്നു ഇത്തവണ ഡോ. കെ. പി. അരവിന്ദനും ഡോ. രാജലക്ഷ്മിയും സംസാരിക്കുന്നത് എപ്പിജെനറ്റിക്സിനെ കുറിച്ചാണ്.

Close