മാരി ക്യൂറി- ജീവിതവും ലോകവും
മേരി ക്യൂറി എന്ന മന്യയുടെ ജീവിതകഥ പലരായി മലയാളത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ശ്രീ പി എം സിദ്ധാര്‍ത്ഥന്‍ എഴുതിയ ‘മദാം മാരി ക്യൂറി- ജീവിതവും ലോകവും’ എന്ന പുതിയ പുസ്തകം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മുമ്പ് കേട്ട പലതിന്റെയും വിശദാംശങ്ങള്‍, മുമ്പ് കേള്‍ക്കാത്ത ചില കാര്യങ്ങള്‍ എന്നിവയെല്ലാം ഈ പുസ്തകം വായനക്കാര്‍ക്ക് നല്‍കും….
സി.എം. മുരളീധരൻ എഴുതുന്നു…
മിഷിയോ കാകു – ഫിസിക്സ് ഓഫ് ദി ഫ്യൂച്ചർ
പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും ശാസ്ത്രസാഹിത്യകാരനും ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റിയിലെ തിയറട്ടിക്കൽ ഫിസിക്സ് പ്രൊഫസറുമായ മിഷിയോ കാകുവിന്റെ ഫിസിക്സ് ഓഫ് ദി ഫ്യൂച്ചർ (Michio Kaku: Physics of the Future: Allen Lane: Penguin...
ജൂണിലെ ആകാശം – 2019
മൺസൂണിന്റെ തുടക്കമാണ് ജൂൺമാസം. കേരളത്തിലെ ആകാശ നിരീക്ഷകര്‍ക്ക് ഏറ്റവും മോശം കാലം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും. താരശോഭയുള്ള വ്യാഴവും ശനിയും 2019 ജൂണിലെ സന്ധ്യാകാശത്ത് ദൃശ്യമാണ്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും ജൂണിന്റെ സന്ധ്യാകാശത്ത് നിങ്ങളെ വശീകരിക്കാനെത്തും. ശോഭയേറിയ ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ഈ മാസം ആകാശത്ത് നിരീക്ഷിക്കാം.
തമോഗര്‍ത്ത ചിത്രവും കേറ്റി ബോമാനും
വിവിധ ടെലസ്കോപ്പുകള്‍ നല്‍കുന്ന വിവരങ്ങളെ കൂട്ടിച്ചേര്‍ത്ത് തമോഗര്‍ത്തത്തിന്റെ ചിത്രം നിര്‍മ്മിക്കാനാവശ്യമായ കമ്പ്യൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചതില്‍ പ്രധാനിയാണ് കേറ്റി ബോമാന്‍.
2018 ഡിസംബറിലെ ആകാശം
വാനനിരീക്ഷണത്തിന് എന്തുകൊണ്ടും നല്ല മാസമാണ് ഡിസംബര്‍. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ തിരിച്ചറിയാൻ കഴിയുന്ന, നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ ഈ മാസം മുതല്‍ സന്ധ്യയ്ക്ക് കിഴക്കൻ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അതിശോഭയോടെ ചൊവ്വ ഗ്രഹം തലയ്ക്കുമുകളില്‍ ദൃശ്യമാകും.
2018 നവംബറിലെ ആകാശം
[author title="എൻ. സാനു" image="http://luca.co.in/wp-content/uploads/2016/12/Sanu-N-e1493187487707.jpg"]അമച്വർ അസ്ട്രോണമര്‍, ലൂക്ക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം[/author] ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ്...
2018 ജൂലൈ മാസത്തിലെ ആകാശം
മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2018 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. താരശോഭയുള്ള ഗ്രഹങ്ങളായ ശുക്രന്‍, വ്യാഴം, ശനി എന്നിവ കാഴ്ചയുടെ വിരുന്നൊരുക്കി കാത്തിരിക്കുകയാണ്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നിങ്ങളെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര, തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ജൂലൈയിലെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക. 2018 ജൂലൈമാസത്തെ ആകാശ വിശേഷങ്ങള്‍ വായിക്കാം.
ശാസ്ത്രജ്ഞരുടെ ദുരിതപർവം
ഇതൊരു പുസ്തകത്തെപ്പറ്റിയാണ്. പുസ്തകത്തിന്റെ പേര്: ഓപറേഷൻ എപ്സിലൺ – ഫാം ഹാൾ പകർപ്പുകൾ (Operation Epsilon – The Farm hall Transcripts). എഴുത്തുകാരന്റെ പേരിന് പ്രസക്തിയില്ല. 1944: രണ്ടാം ലോക യുദ്ധത്തിൽ ജർമനി തോൽക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അമേരിക്കയും ബ്രിട്ടനും ചേർന്നുള്ള അണുബോംബ് നിർമാണം അന്തിമഘട്ടത്തിലാണ്. ജർമനിയും ബോംബു നിർമാണ ശ്രമത്തിലാണെന്ന് കിംവദന്തിയുണ്ട്. അതെത്രത്തോളം മുന്നേറി എന്നറിയണം. എവിടെയാണ് പരീക്ഷണ ങ്ങൾ നടക്കുന്നത് എന്ന് കൃത്യമായറിയണം. അതിലുൾപ്പെട്ട ശാസ്ത്രജ്ഞർ ആരൊക്കെയെന്നും അറിയണം.