Read Time:2 Minute


വിജയകുമാർ ബ്ലാത്തൂർ

കനിത്തോഴൻ/ഴി (Common baron – Euthalia aconthea )

പൂക്കളിലെ തേനിനേക്കാളും പഴങ്ങളുടെ മധുരം ഇഷ്ടപ്പെടുന്ന പൂമ്പാറ്റ ആയതിനാലാണ് ഇതിന് കനിത്തോഴൻ എന്ന് പേരിട്ടിരിക്കുന്നത്. കനിത്തോഴി എന്നും വിളിക്കാറുണ്ട്. പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്ന ശീലമുണ്ട്. പഴക്കടകളിൽ മുന്തിരി കൊട്ടയിൽ ഒക്കെ സുഖിച്ച് മധുരം കുടിച്ച് നിൽക്കുന്നത് കാണാം.   കശുമാവ് , മാവ് എന്നിവയുടെ ഇലകളിലാണ് മുട്ടയിടുക . ലാർവകൾക്ക് ഇഷ്ട ഭക്ഷണം ആ ഇലകളാണ്. ഇടനാടൻ കുന്നുകളിലാണ് കൂടുതലായി ഈ ശലഭത്തെ  കാണുക. ചിറകിന് പച്ചകലർന്ന തവിട്ടുനിറമാണ്. പെൺ ശലഭം ആണിനേക്കാൾ വലുതും ചിറകിൽ വലിയ വെളുത്ത പൊട്ടുകൾ ഉള്ളതും ആണ്. വേഗം പറന്ന് നീങ്ങുന്ന സ്വഭാവം ഉണ്ട്. മൂന്നാലു തവണ ചിറകടിച്ച ശേഷം പിന്നെ ചിറകുകൾ പരത്തി വെച്ച് തെന്നി നീങ്ങി പറക്കുന്ന ശീലം ഉണ്ട്.

പച്ച നിറമുള്ള ഒറ്റയ്ക്കുള്ള മുട്ടകൾ മൂത്ത മാവിലകൾക്ക് മുകളിൽ ആണ് ഇടുക. ഇവയുടെ ലാർവകൾ ഇലകളുടെ നടു ഞരമ്പിൽ ചേർന്ന് നിന്നാൽ കണ്ടുപിടിക്കാൻ പ്രയാസമാണ്. കാമോ ഫ്ലാഷ് അത്രമാത്രം പൂർണ്ണമാണ്. ശല്യപ്പെടുത്തിയാലും  , ഭയപ്പെട്ടാലും  ലാർവ അതിന്റെ മുള്ളുകൾ വിടർത്ത് ശരീരത്തിന്റെ മുൻഭാഗം ഉയർത്തി  എതിർക്കാൻ നിൽക്കും. . ലാർവ നല്ല സഞ്ചാരികളും ആണ്. തൊട്ടടുത്ത മരങ്ങളിലും വീട്ട് ചുമരിലും ഒക്കെ അതിനാൽ ഇതിന്റെ പ്യൂപ്പയെ  കാണും.

 

Happy
Happy
62 %
Sad
Sad
0 %
Excited
Excited
8 %
Sleepy
Sleepy
8 %
Angry
Angry
0 %
Surprise
Surprise
23 %

Leave a Reply

Previous post ക്ലിപ്പർ
Next post വിലാസിനി
Close