Read Time:3 Minute


വിജയകുമാർ ബ്ലാത്തൂർ

ബുദ്ധമയൂരി (Papilio buddha/Malabar Banded Peacock)

മയൂര വർണമുള്ള മനോഹര ചിത്രശലഭമാണ് ബുദ്ധമയൂരി. കിളിവാലൻ ശലഭങ്ങളായ  പാപ്പിലിയോനിഡെയിൽ ഉൾപ്പെടുന്നു.  കേരളത്തിലെ പൊതുജനങ്ങളിൽ നടത്തിയ തിരഞ്ഞെടുപ്പിലൂടെ  2018 നവംബർ 12ന്   സംസ്ഥാന ചിത്രശലഭം എന്ന പദവി ലഭിക്കുകയുണ്ടായി. വനദേവത, പുള്ളിവാലൻ, മലബാർ റോസ് എന്നീ ഇനം പൂമ്പാറ്റകളാണ് സംസ്ഥാന ചിത്ര ശലഭ തിരഞ്ഞെടുപ്പിൽ ബുദ്ധ മയൂരിക്ക് തൊട്ട് ഒപ്പം ഉണ്ടായിരുന്നത്. 9- 10 സെന്റീ മീറ്റർ ചിറകു വിടർത്തു വീതിയുള്ള ഇവ വളരെ വേഗത്തിൽ ചിറകടിച്ച് പറക്കുന്നവ ആണ്. ചിറകിന്റെ  മുകൾ ഭാഗം കറുത്ത താണ്. നീലിമ കലർന്ന്  മിന്നിത്തിളങ്ങുന്ന,  പച്ച നിറത്തിലുള്ള വീതിയാർന്ന  പട്ട ഇരു ചിറകുകളിലേക്കും പടർന്ന് കാണാം. പിൻ‌ചിറകിൽ നീണ്ട ചെറു വാലുണ്ടാകും. പിൻചിറകുകളുടെ അരികിലൂടെ നേരിയ മഞ്ഞനിറത്തിലുള്ള കുത്തുകൾ കാണാം. കൃഷ്ണകിരീടം ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന Red Pagoda Tree: Clerodendrum paniculatum. എന്ന ചെടിയുടെ പൂവുണ്ണാൻ ഇവ സാധാരണ വരും.  എന്നാൽ മുട്ടയിടുന്നത് അതിലല്ല.  മുള്ളിലവ് അഥവാ മുള്ളിലം (ശാസ്ത്രീയനാമം: Zanthoxylum rhetsa), കൊത്തുമുരിക്ക്, കുമിറ്റി എന്നെല്ലാം അറിയപ്പെടുന്ന മരത്തിലാണ് ഇവ മുട്ടയിടുക. ഗോളാകൃതിയിലുള്ള ഇളം മഞ്ഞ നിറത്തിലുള്ള മുട്ട കുറച്ച് കഴിയുമ്പോൾ നരച്ച നിറമാകും.  വിരിഞ്ഞിറങ്ങുന്ന ലാർവകൾക്ക് പച്ച നിറമാണുണ്ടാകുക. പ്യൂപ്പയ്ക്കും പച്ച നിറമാണുണ്ടാകുക. കേരളത്തിൽ കണ്ടുവരുന്ന മറ്റ് രണ്ട് മയൂരി ശലഭങ്ങളാണ് (Peacock Butterflies), ചുട്ടി മയൂരി (Paris peacock- Papilio Paris), നാട്ട് മയൂരി (Common Banded Peacock -Papilio crino ) എന്നിവ.

ബുദ്ധമയൂരി – ഫോട്ടോ വിനയരാജ് വി.ആർ

പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്ന അപൂർവ്വ ചിത്രശലഭമായ ഇതിനെ 1972 ലെ ഇന്ത്യൻ വന്യ ജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ 2 പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിരിക്കുകയാണ്.

ഫോട്ടോ : ബാലകൃഷ്ണൻ വളപ്പിൽ
Happy
Happy
53 %
Sad
Sad
0 %
Excited
Excited
27 %
Sleepy
Sleepy
8 %
Angry
Angry
2 %
Surprise
Surprise
10 %

One thought on “ബുദ്ധമയൂരി

Leave a Reply

Previous post പൊട്ടു വെള്ളാട്ടി
Next post ആവര്‍ത്തനപ്പട്ടിക ഇങ്ങനെയും പഠിക്കാം – വീഡിയോ കാണാം
Close