കോവിഡ് 19: നാം എന്തു ചെയ്യണം ?- ഡോക്ടര്‍മാരുടെ FB ലൈവ് 7മണി മുതല്‍

ലാേകാരോഗ്യ ദിനത്തോടനുബന്ധിച്ച് കേരളം ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ന് എല്ലാ ജില്ലകളിലും
ഡോക്ടർമാരുമായി FB ലൈവിലൂടെ സംവാദം സംഘടിപ്പിക്കുന്നു. ഇന്ന് 7 മണി മുതല്‍

കൊതുക് മൂളുന്ന കഥകള്‍

കോവിഡ് ഭീതി മറ്റെല്ലാ രോഗഭയങ്ങളേയും നിസാരമാക്കിക്കഴിഞ്ഞു. ചരിത്രത്തിൽ ഇത്ര കാലവും രോഗപ്പകർച്ച നടത്തുന്നതിൽ ഒന്നാം സ്ഥാനത്തുണ്ടായത് കൊതുകുകളാണ്. അവർ ഇപ്പഴും മൂളിപ്പറന്ന് ചുറ്റും ഉണ്ട്. പണി നിർത്തീട്ടും ഇല്ല. നമ്മളെല്ലാം വീടിനുള്ളിൽ കുടുങ്ങിക്കഴിയുന്ന ലോക്ക് ഡൗൺ കാലത്ത് കൊതുകുകൾ ലോക്ക് ഡൗണിലല്ല. ഇപ്പോൾ വീട്ടിനുള്ളിലും പറമ്പിലും ഉള്ള വിവിധ തരം കൊതുകുകളെ നിരീക്ഷിക്കാൻ സമയം ചിലവിടാം. ശത്രുക്കളെ കൂടുതൽ അറിയുന്നത് പ്രതിരോധത്തിന് ഇരട്ടി ഗുണം ചെയ്യും.

തേരുരുൾ പോലെ ചുരുളും തേരട്ട

മറ്റ് ആർത്രോപോഡുകളിൽ നിന്നും വ്യത്യസ്ഥമായി തേരട്ടകൾ കൂടുതൽ ആയുസ്സുള്ളവരാണ്. ചില സ്പീഷിസുകൾ ഏഴു വർഷം വരെ ജീവിക്കും. ആൺ തേരട്ടകൾ ഒരു ഇണചേരൽ കാലം കഴിഞ്ഞാൽ അതോടെ ആയുസ്സൊടുങ്ങി മരിച്ചുപോകുകയാണ് ചെയ്യുക. എന്നാൽ പെൺ തേരട്ടകൾ പിന്നെയും ഉറപൊഴിക്കൽ നടത്തി വീണ്ടും പുതിയ ആളായി വളർന്ന് പുത്തൻ ജീവിതം വീണ്ടും തുടരും.

വായിക്കാനറിയാത്ത പുസ്തകപ്പുഴു

ലോക്ക് ഡൗൺ ദിനങ്ങളിൽ പഴയ പുസ്തകങ്ങളും ഡയറികളും ആഴ്ചപ്പതിപ്പുകളും ഒക്കെ പൊടി തട്ടി എടുത്തും തുറന്നു നോക്കിയും ദിവസം കളയുകയാവും ചിലർ. എന്തായാലും ഒരു സിൽവർ ഫിഷിനെ എങ്കിലും കാണാൻ ഭാഗ്യം കിട്ടാതിരിക്കില്ല.

നാരങ്ങയും കോവിഡും – വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം

വ്യാജസന്ദേശങ്ങൾ അയക്കുന്നതിനു മുമ്പ് നാമോർക്കണം. സർക്കാരും നിരവധി അന്താരാഷ്ട്ര ഏജൻസികളും കൊറോണ വ്യാപനം തടയാൻ പണിയെടുക്കുന്നു. നാലു നാരങ്ങായിൽ തീരാവുന്നതാണ് കോറോണയെങ്കിൽ  അതെന്താ ഇതുവരെ അവർ തന്നെ പറയാത്തത്?

കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം

പാതിരാത്രിയിൽ ഇത്തിരി വെള്ളംകുടിക്കാൻ അടുക്കളയിൽ പോയി ലൈറ്റ് ഇടുമ്പോൾ കാണാം അടുക്കളയുടെ ശരിക്കുമുള്ള അവകാശികളെ. അടുപ്പിനടുത്തും, വാഷ്ബേസിനിലും, കഴുകാൻ ബാക്കിവെച്ച പാത്രങ്ങളിലും ഓടിക്കളിച്ചർമാദിക്കുന്ന പാറ്റകളെ.

മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍

ജാലകപ്പടികൾ , മച്ച്, മരക്കസേരകൾ, ഒക്കെ കുറച്ച് സമയം സൂക്ഷിച്ച് നോക്കുക. ശ്രമം വിഫലമാകില്ല. ഒരു വേട്ടാളനെ കാണാതിരിക്കില്ല. ഭയപ്പെടേണ്ട കാര്യമില്ല. മറ്റ് കടന്നലുകളെപ്പോലെ ആക്രമകാരികളല്ല. ഒന്ന് സൂക്ഷിക്കണം എന്ന് മാത്രം.

ഉത്തരം താങ്ങുന്ന പല്ലികള്‍

വീട്ടിനുള്ളിൽ ഇതുപോലെ നിങ്ങൾ കുടുങ്ങികിടന്ന ഒരു കാലം ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ല. വീട്ടു ജീവികളെ ഒന്ന് ശ്രദ്ധിച്ച് നോക്കാൻ ഇത്രയും സമയവും ക്ഷമയും ഒരിക്കലും കിട്ടീട്ടുണ്ടാവില്ല. വീട്ടകത്തിലെയും പറമ്പിലെയും ജീവലേകത്തെ പരിചയപ്പെടാം.. സൂക്ഷ്മ നിരീക്ഷണം നടത്താം.

Close