ശിവനാഗവേരല്ല, ഇത് കുതിരരോമവിര

ശിവനാഗമെന്ന മരത്തിന്റെ വേര് എന്ന് പറഞ്ഞ് ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. മുറിച്ച് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞാലും വേരുകൾ നാഗങ്ങളെപ്പോലെ പിണഞ്ഞ് കഴിയും – എന്നൊക്കെ പറഞ്ഞ്. അത് യഥാർത്ഥത്തിൽ ഷഡ്പദങ്ങളുടെ ഉള്ളിൽ വളർന്ന് അതിന്റെ മനസ് മാറ്റി വെള്ളത്തിൽ ചാടിച്ച് ആത്മഹത്യ ചെയ്യിപ്പിക്കുന്ന പരാദ വിരകളാണ്. കുതിരരോമവിര(horsehair worms)കളുടെ സങ്കീർണമായ ജീവിതചക്രം എങ്ങനെയെന്ന് കാണാം.

സെപ്റ്റംബർ 17 – ശാസ്ത്രചരിത്രത്തിൽ ഇന്ന്

ശാസ്ത്രചരിത്രത്തിൽ ഇന്ന് – സെപ്റ്റംബർ 17 – ബഹിരാകാശയാത്രയ്ക്കും റോക്കറ്റ് വിക്ഷേപണത്തിനും അടിസ്ഥാനതത്വങ്ങൾ ആവിഷ്കരിച്ച സോവിയറ്റ് ജ്യോതിശ്ശാസ്ത്രജ്ഞനായ കോൺസ്റ്റാന്റിൻ സിയോൾക്കോവ്‌സ്‌കി, പത്തൊമ്പതാം നൂറ്റാണ്ടിൽ ഗണിതശാസ്ത്രത്തിന്റെ മുഖഛായതന്നെ മാറ്റിമറിക്കുന്നതിനു സുപ്രധാന പങ്കുവഹിച്ച ജർമൻ ഗണിതശാസ്ത്രജ്ഞനായ ബെർണാഡ് റീമാൻ എന്നിവരുടെ ജന്മദിനം

2020 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2020 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.

Close