2023 ലെ ആകാശക്കാഴ്ചകൾ – വാനനീരീക്ഷണ കലണ്ടർ

സ്‌കൂൾകുട്ടികൾ മുതൽ അമച്വർ വാനനിരീക്ഷകർവരെ ഇന്ന് വളരെ ഗൗരവമായി മാനം നോക്കുന്നുണ്ട്. വാനനിരീക്ഷകർക്ക് ധാരാളം കാഴ്ചകൾ സമ്മാനിക്കുന്ന  വർഷമാണ് 2023 .

ലൂക്ക – താരനിശകൾക്ക് തുടക്കമായി

ആകാശത്തെ വിസ്മയലോകത്തെ ആഴത്തിൽ അറിയാൻ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ജ്യോതിശാസ്ത്രകോഴ്സിന്റെ ആദ്യക്യാമ്പുകൾക്കു സംസ്ഥാനത്തെ മുന്നു കേന്ദ്രങ്ങളിൽ തുടക്കമായി. കോഴ്സിൽ ചേർന്ന ആയിരം പേരിൽ 200 പേരാണ് ആദ്യക്യാമ്പുകളിൽ പങ്കെടുക്കുന്നത്.

2022 നവംബര്‍ 8 ചന്ദ്രഗ്രഹണം

2022 നവംബര്‍ 8ന് ഈ വർഷത്തെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുകയാണ്. വൈകിട്ട് 03.46 മുതൽ 04.29 വരെയാണ് പൂർണ്ണഗ്രഹണം സംഭവിക്കുന്നത്. കേരളത്തിൽ അന്ന് ചന്ദ്രനുദിക്കുന്നത് സന്ധ്യയ്ക്ക് 6 മണിയോടെയാണ്. അതിനാൽ കേരളത്തിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല, എന്നാൽ അല്പനേരം ഭാഗീക ചന്ദ്രഗ്രഹണം കാണാനാകും. സന്ധ്യക്ക്, മറയില്ലാതെ ചക്രവാളം കാണാനാകുന്ന സ്ഥലത്ത് നിന്നുകൊണ്ട് നിരീക്ഷിച്ചാൽ ഏതാണ്ട് കാൽ മണിക്കൂറോളം ഭാഗീക ഗ്രഹണം കാണാം (മഴക്കാറിന്റെ മറയില്ല എങ്കിൽ). രാത്രി 7.26 വരെ ഉപച്ഛായാഗ്രഹണം തുടരുംമെങ്കിലും ഉപച്ഛായാഗ്രഹണം തിരിച്ചറിയാൻ പ്രയാസമാണ്.

വരുന്നൂ ഭാഗിക സൂര്യഗ്രഹണം

ഒക്ടോബർ മാസം 25 ന് ഒരു സൂര്യഗ്രഹണം കാണാനുള്ള അവസരം നമുക്ക് ഒത്തുവരികയാണ്. പക്ഷേ, ഇതൊരു പൂർണസൂര്യഗ്രഹണമല്ല. കേരളത്തിന്റെ വടക്കേ അറ്റത്ത്, കാസറഗോഡ് ഭാഗങ്ങളിൽ സൂര്യബിംബത്തിന്റെ 10 ശതമാനം വരെ മറയ്ക്കപ്പെടും. തെക്കോട്ടു പോകുന്തോറും ഇതിന്റെ അളവ് കുറഞ്ഞു വരും.

നിങ്ങൾക്കും ആസ്ട്രോണമർ ആകാം – LUCA BASIC ASTRONOMY COURSE ൽ ചേരാം

നിങ്ങൾക്കും അസ്ട്രോണമർ ആവാം മാനത്തേക്ക് നോക്കി അത്ഭുതപ്പെടാത്തവരാരുണ്ട്..? ലൂക്ക സയന്‍സ് പോര്‍ട്ടലും പരിഷത്ത് ബാലവേദിയും ജ്യോതിശ്ശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരളയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ജ്യോതിശ്ശാസ്ത്ര കോഴ്സിൽ ചേരൂ..നമ്മുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങൾ പഠിക്കാം....

ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ ? – പ്രഭാഷണം ഒക്ടോബർ 6 ന് – രജിസ്റ്റർ ചെയ്യാം

ബഹിരാകാശവും സുസ്ഥിരതയും എന്ന ആശയത്തിൽ ഊന്നി ആചരിക്കുന്ന ലോക ബഹിരാകാശ വാരാഘോഷങ്ങളിൽ ആസ്ട്രോ കേരളയും പങ്കു ചേരുകയാണ്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ മനുഷ്യന്റെ ബഹിരാകാശത്തെ അന്യഗ്രഹജീവനായുള്ള തിരച്ചിൽ സംബന്ധിച്ച്  ഒരു സംവാദാത്മക ശാസ്ത്ര പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നു.

2022 ഒക്ടോബറിലെ ആകാശം

സന്ധ്യാകാശത്ത് തിളങ്ങിനിൽക്കുന്ന വ്യാഴം ശനി, എന്നീ ഗ്രഹങ്ങൾ;അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2022 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.

60 വർഷത്തിന് ശേഷം, വ്യാഴം ഭൂമിയുടെ ഏറ്റവും അടുത്ത് – ഇന്ന് വ്യാഴത്തെ അടുത്തുകാണൂ..

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഏതാണ്ടു അറുപതു വർഷങ്ങർക്കുശേഷം ഇന്ന് (2022 സെപ്റ്റംബർ 26ന് ) കൂടിയ തിളക്കത്തോടെ ഭൂമിയിൽനിന്നും ഏറ്റവും അടുത്തടുത്ത ദൂരത്തെത്തുന്നു(ഏതാണ്ട് 56 കോടി കിലോമീറ്റർ ).

Close