2023 മെയ് മാസത്തെ ആകാശം

തലയ്ക്കുമുകളിൽ ചിങ്ങം രാശി, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ്, കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെയും ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളെയും 2023 മെയ് മാസം സന്ധ്യാകാശത്തു കാണാനാകും.

2023 ഏപ്രിൽ മാസത്തെ ആകാശം

വേട്ടക്കാരൻ, ചിങ്ങം, സപ്ത‍ർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്ര്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളും ഈ വർഷം ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളിൽ പ്രധാനമാണ്. ഏപ്രിൽ 10ന് ശുക്രനും കാർത്തിക നക്ഷത്രക്കൂട്ടവും സമ്മേളിക്കുന്നത് കാണാം. ഓസ്ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ ഏപ്രിൽ 20ന് സങ്കര സൂര്യഹ്രഹണം അനുഭവപ്പെടും.

ധൂമകേതുവിനെ വരവേൽക്കാം – COMET LUCA TALK വീഡിയോ കാണാം

എന്താണ് ധൂമകേതു ? ഇപ്പോൾ നമ്മുടെ അടുത്തു വന്നിരിക്കുന്ന C/2022 E3 ZTF ധൂമകേതുവിനെ എങ്ങനെ കാണാം? – LUCA TALK ൽ ഡോ. എൻ.ഷാജി. , ഡോ. നിജോ വർഗ്ഗീസ് എന്നിവർ അവതരിപ്പിക്കുന്നു. ജനുവരി 27 വെള്ളി, രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുക.

2023 ലെ ആകാശക്കാഴ്ചകൾ – വാനനീരീക്ഷണ കലണ്ടർ

സ്‌കൂൾകുട്ടികൾ മുതൽ അമച്വർ വാനനിരീക്ഷകർവരെ ഇന്ന് വളരെ ഗൗരവമായി മാനം നോക്കുന്നുണ്ട്. വാനനിരീക്ഷകർക്ക് ധാരാളം കാഴ്ചകൾ സമ്മാനിക്കുന്ന  വർഷമാണ് 2023 .

ലൂക്ക – താരനിശകൾക്ക് തുടക്കമായി

ആകാശത്തെ വിസ്മയലോകത്തെ ആഴത്തിൽ അറിയാൻ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ജ്യോതിശാസ്ത്രകോഴ്സിന്റെ ആദ്യക്യാമ്പുകൾക്കു സംസ്ഥാനത്തെ മുന്നു കേന്ദ്രങ്ങളിൽ തുടക്കമായി. കോഴ്സിൽ ചേർന്ന ആയിരം പേരിൽ 200 പേരാണ് ആദ്യക്യാമ്പുകളിൽ പങ്കെടുക്കുന്നത്.

2022 നവംബര്‍ 8 ചന്ദ്രഗ്രഹണം

2022 നവംബര്‍ 8ന് ഈ വർഷത്തെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുകയാണ്. വൈകിട്ട് 03.46 മുതൽ 04.29 വരെയാണ് പൂർണ്ണഗ്രഹണം സംഭവിക്കുന്നത്. കേരളത്തിൽ അന്ന് ചന്ദ്രനുദിക്കുന്നത് സന്ധ്യയ്ക്ക് 6 മണിയോടെയാണ്. അതിനാൽ കേരളത്തിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല, എന്നാൽ അല്പനേരം ഭാഗീക ചന്ദ്രഗ്രഹണം കാണാനാകും. സന്ധ്യക്ക്, മറയില്ലാതെ ചക്രവാളം കാണാനാകുന്ന സ്ഥലത്ത് നിന്നുകൊണ്ട് നിരീക്ഷിച്ചാൽ ഏതാണ്ട് കാൽ മണിക്കൂറോളം ഭാഗീക ഗ്രഹണം കാണാം (മഴക്കാറിന്റെ മറയില്ല എങ്കിൽ). രാത്രി 7.26 വരെ ഉപച്ഛായാഗ്രഹണം തുടരുംമെങ്കിലും ഉപച്ഛായാഗ്രഹണം തിരിച്ചറിയാൻ പ്രയാസമാണ്.

വരുന്നൂ ഭാഗിക സൂര്യഗ്രഹണം

ഒക്ടോബർ മാസം 25 ന് ഒരു സൂര്യഗ്രഹണം കാണാനുള്ള അവസരം നമുക്ക് ഒത്തുവരികയാണ്. പക്ഷേ, ഇതൊരു പൂർണസൂര്യഗ്രഹണമല്ല. കേരളത്തിന്റെ വടക്കേ അറ്റത്ത്, കാസറഗോഡ് ഭാഗങ്ങളിൽ സൂര്യബിംബത്തിന്റെ 10 ശതമാനം വരെ മറയ്ക്കപ്പെടും. തെക്കോട്ടു പോകുന്തോറും ഇതിന്റെ അളവ് കുറഞ്ഞു വരും.

Close