ഡോ. ഫിർദൗസി ഖദ്രി – ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞയ്‌ക്ക് മാഗ്സസെ
ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം ഇത്തവണ ലഭിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് വാക്സിൻ ശാസ്ത്രജ്ഞ ഡോ. ഫിർദൗസി ഖദ്രി. എല്ലാ പ്രായക്കാർക്കും വായിലൂടെ നൽകാവുന്ന, ചെലവ്കുറഞ്ഞ കോളറ വാക്സിനും ടൈഫോയ്ഡ് കൺജുഗേറ്റ്...
ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തി
ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തുന്നതിൽ നാസ വിജയിച്ചിരിക്കുന്നു. 2018-ൽ ചൊവ്വയിലെത്തിച്ച ഇൻ സൈറ്റ് ലാൻഡർ (Insight lander) ഉപയോഗിച്ചുള്ള പഠനത്തിന്റെ ഫലമായാണ് ഈ ചുവന്ന ഗ്രഹത്തിന്റെ അദൃശ്യമായ അന്തർഭാഗങ്ങളെ അറിയാൻ സാധിച്ചത്.
C.1.2 – കോവിഡിന്റെ പുതിയ വ്യതിയാനം – അറിയേണ്ട കാര്യങ്ങൾ
ഈ വൈറസ് ഏറ്റവുമധികം വ്യാപിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് C .1.2 അല്ല. അവിടെയും നിലവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഡെൽറ്റ വകഭേദമാണ്. ഡെൽറ്റയേക്കാൾ കൂടുതൽ വേഗതയിൽ പകരാനുള്ള ശേഷി C.1.2 ന് ഇല്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. അതായത് ഇന്ത്യയിലും കേരളത്തിലും ഏറ്റവുമധികം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റ വകഭേദത്തോളം വ്യാപനശേഷി ഇവർക്ക് ഉണ്ടാവാൻ സാധ്യത കുറവാണ് എന്നാണ് നിലവിലെ അനുമാനം.
കടൽ വെള്ളം 99.9 % ശുദ്ധീകരിക്കുന്ന മെംബ്രേയ്ൻ
ഈ സംയുക്തം കൊണ്ട് ഉണ്ടാക്കിയ നാനോഫൈബറുകളുടെ ഉപരിതലം ശുദ്ധീകരണത്തിന്റെ ക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു. ചതുരശ്ര മീറ്ററിന് ഒരുമണിക്കൂറിൽ 14.5 ലിറ്റർ (14.5 L/mº2h) എന്ന തോതിൽ വളരെ വേഗത്തിൽ തന്നെ 99.99% ഉപ്പും ഈ നാനോമെംബ്രൈൻ ഉപയോഗിച്ച് നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും നേരിയ ഇലക്ട്രോണിക് ഉപകരണം
ഇസ്രായേൽ ഗവേഷകരാണ് രണ്ട് കണികകളുടെ (atoms) മാത്രം കട്ടിയുള്ള ഇലക്ട്രോണിക് ഉപകരണത്തിനുള്ള വിദ്യ വികസിപ്പിച്ചെടുത്തത്. ബോറോണിന്റെയും നൈട്രജന്റെയും ഓരോ പാളികൾ കൊണ്ട് നിർമ്മിക്കാവുന്ന ഈ ഉപകരണം വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കാം.
കോവിഡ് പ്രതിരോധം: കേരളം പരാജയമല്ല -നാം ഇനി ചെയ്യേണ്ടത് ? RADIO LUCA
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം കേരളം കോവിഡിനെ പ്രതിരോധിച്ച രീതി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നിലവിലെ സാഹചര്യത്തിൽ നാം ചെയ്യേണ്ടതെന്താണ് ? ഡോ.ടി.എസ്.അനീഷ് (കമ്യൂണിറ്റി മെഡിസിൻ വിഭാഗം, തിരുവനന്തപുരം മെഡിക്കൽ കോളേജ്) സംസാരിക്കുന്നു.
കോവിഡ് വാക്സിനുകളും രക്തക്കുഴലുകളിലെ ക്ലോട്ടിങ്ങുകളും
ഇപ്പോൾ ഉപയോഗിക്കപ്പെടുന്ന വാക്സിനുകൾ നിരന്തരം നിരീക്ഷണം നടത്തി അപാകതകൾ കണ്ടെത്തി പരിഹരിച്ചാണ് ഭാവിയിൽ കൂടുതൽ പാർശ്വഫലങ്ങൾ കുറച്ച് ഫലപ്രദമാക്കി ജനങ്ങൾക്ക് ലഭ്യമാക്കുക. അതിനാൽ എലിയെ പേടിച്ച് ഇല്ലം ചുടേണ്ടേതില്ല. വാക്സിനായി അർഹതപ്പെട്ട റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മടിച്ച് നിൽക്കാതെ രണ്ട് ഡോസ് വാക്സിനും എടുക്കേണ്ടതാണ്.
അഫ്ഗാനിസ്ഥാനില്‍ സയന്റിസ്റ്റുകള്‍ ആശങ്കയില്‍
കഴിഞ്ഞ 20 കൊല്ലമായി അഫ്ഗാനിസ്ഥാനില്‍ സയന്‍സ് വളരുകയായിരുന്നു. എന്നാലിപ്പോള്‍ പല സയന്റിസ്റ്റുകളും ഗവേഷകരും പലായനം ചെയ്യുകയാണ്, ശേഷിക്കുന്നവര്‍ പീഡിപ്പിക്കപ്പെടുമോ എന്ന ആശങ്കയിലുമാണ്.