ഗ്ലൂക്കോസ് വെള്ളത്തില്‍ കൊറോണ മുങ്ങിമരിക്കുമോ?
മൂക്കില്‍ ദിവസവും ഗ്ലൂക്കോസ് ഒഴിക്കുന്നത് കൊറോണ വരുന്നത് തടയും എന്ന കേരളത്തില്‍ നിന്നുള്ള ഒരു ഇ.എന്‍.ടി ഡോക്ടറുടെ അവകാശവാദമാണ് ഇന്നത്തെ പത്രത്തിലെ താരം. ഗ്ലൂക്കോസ്സില്‍ നിന്നുണ്ടാകുന്ന ഓക്സിജന്‍ അയോണുകള്‍ കൊറോണ വൈറസിന്റെ ബാഹ്യാവരണത്തെ നശിപ്പിക്കും എന്നാണ് ഡോക്ടറുടെ കണ്ടെത്തല്‍. വാസ്തവമാണോ എന്നുറപ്പില്ലെങ്കിലും ഒഴിച്ച് നോക്കുന്നതുകൊണ്ട് എന്താ കുഴപ്പം എന്ന ചോദ്യവുമായി കുറേപ്പേരും ഇറങ്ങിയിട്ടുണ്ട്.
ഡിജിറ്റൽ ക്ലാസുകൾ – ഒരു പഠനം
ഡിജിറ്റൽ ക്ലാസുകളുടെ പ്രത്യക്ഷഗുണഭോക്താക്കളായ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ് വിശകലനത്തിന് വിധേയമാക്കിയത്. 2020 ആഗസ്റ്റ് മാസം 10 മുതൽ 20 വരെയായിരുന്നു വിവരശേഖരണം.
ട്രംപ് എങ്ങിനെ സയന്‍സിനെ നശിപ്പിച്ചു?
ട്രംപ് എങ്ങിനെ സയന്‍സിനെ നശിപ്പിച്ചു? എന്തുകൊണ്ടാണ് അത് പരിഹരിക്കാന്‍ ദശാബ്ദങ്ങള്‍ വേണ്ടിവരും എന്നു പറയുന്നത്? പ്രശസ്തമായ സയന്‍സ് വാരികയായ “നേച്ചര്‍” പരിശോധിക്കുന്നു.
കോവിഡും ക്രിസ്പർ ടെസ്റ്റും
കോവിഡ് ലോകത്തെ വിറപ്പിക്കുമ്പോൾ ക്രിസ്പർ ഗവേഷണങ്ങളിലേക്ക് ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
കോവിഡാനന്തര രോഗങ്ങൾ
കോവിഡ് രോഗവിമുക്തി നേടിയ 20 ശതമാനം പേരിൽ തുടർന്ന് പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാവാൻ സാധ്യതയുണ്ടെന്ന് നിരവധി രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗലക്ഷണമില്ലാതെ കോവിഡ് ടെസ്റ്റിംഗ് പോസീറ്റീവ് ഫലം കണ്ടവരിലും തുടർ ആരോഗ്യപ്രശ്നങ്ങൾ കാണുന്നുണ്ട് ഇങ്ങനെ കോവിഡ് രോഗം ഭേദമായവരിൽ കാണുന്ന രോഗലക്ഷണങ്ങളെ ലോങ് കോവിഡ് (Long Covid), പോസ്റ്റ് കോവിഡ് സിൻഡ്രോം (Post Covid Syndrome) എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
കൊറോണ വൈറസ് – ജനിതകശ്രേണീകരണം കേരളത്തിൽ
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സഹായത്തോടെ ഡൽഹിയിൽ സി എസ് ഐ ആറിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി, അക്കാദമി ഓഫ് സയന്റിഫിക്ക് ആന്റ് ഇന്നവേറ്റീവ് റിസർച്ച് എന്നീ ഗവേഷണ സ്ഥാപനങ്ങൾ കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ് 2 ന്റെ നടത്തിയ ജനിതക ശ്രേണീകരണ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് തയ്യാറായി
ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം തുടരാൻ സാധ്യത
ബ്രിട്ടനിലെ ഔഷധപരീക്ഷണ നിരീക്ഷണ ഏജൻസിയായ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട് റഗുലേറ്ററി ഏജൻസി പരിശോധനക്ക് ശേഷം വാക്സിൻ സുരക്ഷിതമെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാൽ വാക്സിൻ പരീക്ഷണം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തുടരാൻ അനുമതി നൽകാനാണ് സാധ്യത.
ആരോഗ്യകേരളം; ചില ഭൂമിശാസ്ത്രചിന്തകൾ
ആരോഗ്യസുരക്ഷക്കായി ഇനിയുള്ള കാലം ഭൗമമാനവിക ഭൂമിശാസ്ത്രത്തെ കൂടി ഉൾക്കൊണ്ടുകൊണ്ടുളള ക്രാന്തദർശിത്വമുളള നിലപാടുകളും സമീപനങ്ങളും നാം സ്വീകരിക്കേണ്ടതുണ്ട്. അതിന് കേരളത്തിന്റെ ഭൂമിയും, കാലാവസ്ഥയും, കുടിയേറ്റബന്ധങ്ങളും സ്വഭാവരീതികളും വിനിമയസംവിധാനങ്ങളും ഒക്കെ പുനപരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്.