Read Time:4 Minute
ലോങ് കോവിഡ് (Long Covid), പോസ്റ്റ് കോവിഡ് സിൻഡ്രോം (Post Covid Syndrome)
കോവിഡ് പ്രായാധിക്യമുള്ളവരെയും പ്രമേഹം, രക്താതിമർദ്ദം, ശ്വാസകോശരോഗങ്ങൾ, കാൻസർ തുടങ്ങിയ അനുബന്ധരോഗങ്ങളുള്ളവരെയും ബാധിക്കുമ്പോഴാണ് ഗുരുതര സ്വഭാവം കൈവരിക്കുന്നത്. പുതിയൊരു രോഗമായതുകൊണ്ട് ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന പഠനത്തിലൂടെ നേരത്തെ അറിവില്ലാതിരുന്ന നിരവധി വിവരങ്ങൾ ഇപ്പോൾ ലഭിച്ച് വരുന്നുണ്ട്. അവയുടെ അടിസ്ഥാനത്തിൽ കോവിഡ് നിയന്ത്രണ പ്രതിരോധ ചികിത്സാ രീതികൾ നവീകരിച്ച് വരികയുമാണ്.
കോവിഡ് രോഗവിമുക്തി നേടിയ 20 ശതമാനം പേരിൽ തുടർന്ന് പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാവാൻ സാധ്യതയുണ്ടെന്ന് നിരവധി രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗലക്ഷണമില്ലാതെ കോവിഡ് ടെസ്റ്റിംഗ് പോസീറ്റീവ് ഫലം കണ്ടവരിലും തുടർ ആരോഗ്യപ്രശ്നങ്ങൾ കാണുന്നുണ്ട് ഇങ്ങനെ കോവിഡ് രോഗം ഭേദമായവരിൽ കാണുന്ന രോഗലക്ഷണങ്ങളെ ലോങ് കോവിഡ് (Long Covid), പോസ്റ്റ് കോവിഡ് സിൻഡ്രോം (Post Covid Syndrome) എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
കോവിഡ് രോഗം ഭേദമായവരിൽ പലരിലും ശരീരവേദന, ചുമ, തലവേദന കഠിനമായ ക്ഷീണം, ശ്വാസം മുട്ടൽ, തളർച്ച, മാനസിക സംഘർഷം തുടങ്ങിയ താരതമ്യേന നിസ്സാരങ്ങളായ രോഗലക്ഷണങ്ങളാണ് കണ്ടു വരുന്നത്. എന്നാൽ മേയോക്ലിനിക്കിൽ നിന്നുള്ള റിപ്പോർട്ടിൽ പലർക്കും ഗുരുതരങ്ങളായ ശാരീരികാവയവ തകാറുകൾ ഉണ്ടാവുന്നതായി വെളിപ്പെടുത്തുന്നു. ഹൃദയ പേശീകൾക്കും ശ്വാസകോശ അറകൾക്കും തലച്ചോറിനു,, രക്തത്തിലും മറ്റും പലതരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാവാനിടയുണ്ട്. ഇതിന്റെ ഫലമായ് ഹൃദയസ്തംഭനം, പക്ഷാഘാതം, അപസ്മാരം, പാർക്കിൻസൺസ്, ആൽ സിമേഴ് സ് രോഗങ്ങൾ ചിലരിൽ കാണപ്പെടുന്നുണ്ട്. സമാനമായ റിപ്പോർട്ടുകൾ ലോകാരോഗ്യ സംഘടനയും ചൈനീസ് ഗവേഷകരും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോവിഡ് മുക്തർ നേരിടുന്ന ഹ്രസ്വകാല- ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ബ്രിട്ടനിൽ Post Hospitalization Covid Project (PHOSP) എന്നൊരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. മറ്റ് പലരാജ്യങ്ങലും കോവിഡ് രോഗവിമുക്തരെ ഇടക്കിടെ പരിശോധിക്കുന്നതിനായുള്ള Post Covid/Long Covid ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.
ഡൽഹി സർക്കാർ ഏതാനും Post Covid ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരം ലഭിച്ചിട്ടില്ല. കോഴിക്കോട്, ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ, കോവിഡ് ചികിത്സ നടത്തുന്ന IQRA ആശുപത്രിയിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ 3 മണിമുതൽ ഒരു മണിക്കൂർ കോവിഡാനന്തര രോഗികൾക്കായി ക്ലിനിക്ക് നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ കീഴിലും Post Covid ക്ലിനിക്കുകൾ ആരംഭിക്കുന്നത് പരിഗണിച്ച് വരികയാണ്.
Related
0
0