കോവിഡ് രോഗം മാറിയവർ ചെയ്യേണ്ട വ്യായാമങ്ങൾ
കോവിഡ് മുക്തരായ രോഗികളുടെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലെ സേവനങ്ങളിൽ പ്രധാനമായ ഒന്നാണ് പൾമണറി റിഹാബിലിറ്റേഷൻ. ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചെയ്യേണ്ട വ്യായാമങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വീഡിയോയിൽ വിശദമാക്കുന്നു. കേരള സർക്കാർ ആരോഗ്യകുടുംബക്ഷേമ വകുപ്പ് തയ്യാറാക്കിയ വീഡിയോ
ലൂക്കയുടെ കോവിഡ്പീഡിയ – കോവിഡ് വിജ്ഞാനശേഖരം
ലൂക്കയിൽ ഇതേവരെ പ്രസിദ്ധീകരിച്ച കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട 500ലേഖനങ്ങൾ ക്രോഡീകരിക്കുന്നു. 2020 മാർച്ച് മുതൽ ഒക്ടോബർ പ്രസിദ്ധീകരിച്ച ആ ലേഖനങ്ങൾ മഹാമാരികളുടെ ചരിത്രം, കോവിഡ് ഗവേഷണം, ആരോഗ്യമാർഗ്ഗനിർദ്ദേശങ്ങൾ, പ്രതിദിന അവലോകനങ്ങൾ തുടങ്ങി പത്തോളം കാറ്റഗറിയിലായി അവ വായിക്കാം.
SARS-CoV-2 കൊറോണ വൈറസ് ജീനോം ആർഎൻഎ ഘടനയുടെ വിശദപഠനം
SARS-CoV-2 കൊറോണ വൈറസ് ജീനോമിന്റെ ആർഎൻഎ ഘടനയെക്കുറിച്ചുള്ള വിശദമായ പഠനം
ലോക ശാസ്ത്രദിനം – നവംബർ 10
ഇന്ന് ലോക ശാസ്ത്രദിനം. കോവിഡിനെതിരെയുള്ള മാനവരാശിയുടെ പ്രതിരോധത്തിന്റെ മുന്നണിപ്പടയാളികൾ ലോകമൊട്ടുക്കുമുള്ള ശാസ്ത്രസമൂഹമാണ്. എല്ലാ രാജ്യങ്ങളിലെയും ശാസ്ത്രഗവേഷണങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പിച്ചുകൊണ്ടുമാത്രമേ ആഗോള മഹാമാരിയെ നമുക്ക് തടയാനാകൂ.
മഹാമാരിയുടെ കാലത്തെ കപടശാസ്ത്രങ്ങളും ആഗോള കാഴ്ചപ്പാടും.
കോവിഡ്-19 മഹാമാരി പ്രകൃതിയേക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിമിതികളെ തുറന്നുകാണിക്കുന്നു. അതിനര്‍ത്ഥം സയന്‍സ് വെറുതെ ഇരിക്കുന്നു എന്നല്ല, അതിപ്പോള്‍ ഈ വെല്ലുവിളിയ്ക്കുള്ള ഉത്തരം കാണാനുള്ള തീവ്രയത്നത്തിലാണ്. ആധുനികതയുടെ മേലങ്കിയണിഞ്ഞ് യുക്തിരാഹിത്യവും ശാസ്ത്രബോധമില്ലായ്മയും അനിശ്ചിതത്വം മൂലമുള്ള ശൂന്യത ആയുധമാക്കി ലോകമെമ്പാടുമുള്ള നിരാശരായ ആളുകള്‍ക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്നതായി നടിക്കുന്നു.
വാക്സിൻ ഗവേഷണം എവിടെ വരെ?
റോയൽ സൊസൈറ്റിയുടെ 400 വർഷത്തെ ചരിത്രത്തിൽ ഫെല്ലോയായി തെരഞ്ഞെടക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതയാണ്. ഡോ. ഗഗൻദീപ് കാങ്. വാക്സിൻ ഗവേഷണം എവിടെ വരെ?- ഗഗൻദീപ് കാങ് എഴുതിയ കുറിപ്പ്
കോവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ പരിപാലനം എങ്ങിനെ വേണം?
ഇപ്പോള്‍ സംസ്ഥാനത്ത് ദിവസവും ഇരുപതിലധികം പേര്‍ കോവിഡ് കാരണം മരിക്കുന്നുണ്ട്. ഇങ്ങനെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുന്നതായും , ബന്ധുക്കള്‍ ഏറ്റെടുത്താല്‍ തന്നെ വീട്ടിലെത്തിച്ചു സംസ്കരിക്കാന്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്. കൂടാതെ കോവിഡ് രോഗികളെയും കോവിഡ് മൂലം മരണപ്പെടുന്നവരെയും കുറ്റവാളികളായി കാണുന്ന പ്രവണതയും , അവരുടെ കുടുംബാംഗങ്ങളെ ഒറ്റ പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. മരണം ആരുടേതായാലും വേദനാ ജനകമാണ്. അവര്‍ക്ക് വേണ്ട മരണാനന്തര പരിചരണവും വിടവാങ്ങലും നല്‍കുന്നത് ജീവിച്ചിരിക്കുന്നവരുടെ കടമയാണ്.
INFODEMIC – വ്യാജവാർത്തകളിൽ നിന്നും അകലം പാലിക്കാം
ഇൻഫോഡമിക് വ്യാപിക്കുന്നത് വൈറസ് വ്യാപിക്കുന്നതിനു സമാനമായിത്തന്നെ, അതെ വേഗത്തിൽ, പലരെയും തെറ്റിദ്ധരിപ്പിക്കുന്നു. തെറ്റായി ധരിച്ചവർ, അത് മറ്റുള്ളവരിലേക്ക് കൈമാറുന്നു. നാം കേൾക്കുന്ന വ്യാജവാർത്തകൾ, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് അതിനാൽ അപകടകരകമാകാം. തീർച്ചയായും, ഇൻഫോഡമിക്കിൽ നിന്ന് നമുക്ക് അകന്നു നിൽക്കാം.