ജപ്പാനിലെ ഹൈഡ്രജൻ ഒളിമ്പിക്‌സ്
ഫോസിൽ ഇന്ധനങ്ങളിന്മേലുള്ള ആശ്രയത്വവും കാർബൺ ഉത്സർജനവും പരമാവധി ഒഴിവാക്കി, ഹൈഡ്രജൻ എന്ന അക്ഷയ ഊർജ സ്രോതസ്സിന്റെ പ്രസക്തിയും സാധ്യതകളും ഈ ഒളിമ്പിക്സിൽ ലോകത്തിനു മുന്നിൽ തുറന്നു കാണിച്ച് ഒരു “ഹൈഡ്രജൻ സമൂഹ”ത്തിന്റെ പുതിയ മാതൃകയാവാൻ ഒരുങ്ങുകയാണ് ജാപ്പനീസ് സർക്കാർ. ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഉദ്യമം എന്നതും ശ്രദ്ധേയം.
ഒസിരിസ്-റെക്സ് തിരികെ ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി!
ബെന്നു എന്ന ഛിന്നഗ്രഹത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച ഒസിരിസ്-റെക്സ് എന്ന പേടകം തന്റെ മടക്കയാത്ര ആരംഭിച്ചു. മേയ് 11 രാവിലെ ഇന്ത്യൻ സമയം 1.53നായിരുന്നു ഈ വിടപറയൽ. വെറുതേ പോരലല്ല, മറിച്ച് ഛിന്നഗ്രഹത്തിൽനിന്നുള്ള മണ്ണുമായിട്ടാണ് മടക്കം.
ബഹിരാകാശ യാത്രികന് മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു
ബഹിരാകാശ സഞ്ചാരിയും മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യ സംഘാംഗവുമായ മൈക്കിള്‍ കോളിന്‍സ് (90) അന്തരിച്ചു.
മുറിക്കകം തണുപ്പിക്കാൻ അൾട്രാവൈറ്റ് പെയിന്റ്
യുഎസിലെ പെർഡ്യൂ സർവ്വകലാശാലയിൽ പുതിയതായി വികസിപ്പിച്ചെടുത്ത പെയിന്റ് 98% സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതായി കണ്ടെത്തി. ഇത് എയർ കണ്ടീഷനിംഗിന്റെ ആവശ്യകത കുറയ്ക്കുകയും തന്മൂലം അവ ഉൽപാദിപ്പിക്കുന്ന കാർബണിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. സൗന്ദര്യ വർദ്ധക വസ്തുക്കളിലും പേപ്പറിലും കണ്ടുവരുന്ന ബേരിയം സൾഫേറ്റ് സംയുക്തം ആണ് പെയിന്റിന്റെ അടിസ്ഥാന ഘടകം.
ചൊവ്വയിൽ പത്തുമിനിറ്റ് ഓക്സിജൻ ശ്വസിക്കാം!
ഒരു മനുഷ്യന് 10 മിനിറ്റ് ശ്വസിക്കാനുള്ള ഓക്സിജൻ ചൊവ്വയിൽ നിർമ്മിച്ച് പേഴ്സിവിയറൻസ്!
പ്രപഞ്ചബലങ്ങളിലൊരു അഞ്ചാമന്‍?
ഇപ്പോള്‍ പ്രകൃതിയില്‍ അഞ്ചാമതൊരു അടിസ്ഥാനബലത്തിന്റെ സാദ്ധ്യത കണ്ടെത്തി എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അമേരിക്കയിലെ ചിക്കാഗോയ്ക്ക് സമീപമുള്ള ഫെര്‍മിലാബിൽ നടത്തിയ പരീക്ഷണങ്ങളുടെ ആദ്യഫലങ്ങളാണ് ഈ കണ്ടെത്തലില്‍ ചെന്നെത്തിയത്.
മുവോൺ g -2 വ്യതിചലനം- ഒരു വിശദീകരണം
മുവോൺ g -2 വ്യതിചലനം- ഒരു കാർട്ടൂൺ വിശദീകരണം
ചൊവ്വയിലെ ചിലന്തികള്‍
ചൊവ്വയുടെ ഉപരിതലത്തിലെ ഈ അടയാളങ്ങള്‍ 2003ല്‍ തന്നെ നാസ കണ്ടെത്തിയിരുന്നു. എന്നാല്‍ നാസയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമാണ് 2018 ജൂലൈയില്‍ ഈ എട്ടുകാലിക്കൂട്ടങ്ങളുടെ ചിത്രം എടുത്തത്. കണ്ടാല്‍ എട്ടുകാലികള്‍ ഇഴഞ്ഞുനീങ്ങുന്നതാണോ എന്നു തോന്നിപ്പോകും. ഓരോന്നിനും ഏകദേശം ഒരു കിലോമീറ്റര്‍ വരെ നീളമുണ്ട്. ചൊവ്വയുടെ ദക്ഷിണധ്രുവപ്രദേശത്താണ് ഇത് കണ്ടത്. ഈയിടെയാണ് ഇവയുടെ യാഥാര്‍ത്ഥ്യം ശാസ്ത്രം കണ്ടെത്തിയത്.