കേവലപൂജ്യത്തിലേക്ക്
കൃത്രിമമായി ലബോറട്ടറിയിൽ ഏറ്റവും കുറഞ്ഞ താപനില (അതായത് വെറും 100 നാനോ കെൽവിൻ മുകളിൽ വരെ) സൃഷട്ടിച്ചിരിക്കുന്നു, പുതിയ റെക്കോർഡാണ് ഇത്.
മലേറിയയ്ക്ക് ആദ്യ വാക്സിൻ
മലേറിയ പരത്തുന്ന പ്ലാസ്മോഡിയം ഫാൽസിപറം (Plasmodium falciparum) എന്ന പരാദത്തെ (parasite) തിരിച്ചറിഞ്ഞിട്ടു 130 വർഷം പിന്നിട്ടെങ്കിലും ഇതിനെതിരെയുള്ള വാക്സിൻ അംഗീകരിക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്.
പൊണ്ണത്തടിക്ക് കാരണമായ 14 ജീനുകൾ
വിർജീനിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ നിന്നും അമിതവണ്ണത്തിനു കാരണമായ 14 ജീനുകളെയും ശരീരഭാരം തടയാൻ കഴിയുന്ന മൂന്നു ജീനുളെയും തിരിച്ചറിഞ്ഞിരിക്കുന്നു.
ബഹിരാകാശ ടൂറിസവുമായി സ്പേസ് എക്സ്
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എന്ന കമ്പനിയാണ് ബഹിരാകാശ ടൂറിസത്തിന്റെ ഭാഗമായുള്ള ഈ യാത്ര സാധ്യമാക്കിയത്.
പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു
വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു.
താണു പത്മനാഭൻ – കേരളത്തിന് അഭിമാനമായ ശാസ്ത്രപ്രതിഭ
2021 ലെ കേരള ശാസ്ത്ര പുരസ്കാരം പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ താണു പത്മനാഭനുമാണ് ലഭിച്ചത്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടമാണ് പ്രൊഫ. താണു പത്മനാഭനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഡോ. താണു പത്മനാഭനുമായി ഡോ.എൻ ഷാജി നടത്തിയ അഭിമുഖം വായിക്കാം.
കോഡ് റെഡ് മുന്നറിയിപ്പുമായി യു.എൻ കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട്
വരും പതിറ്റാണ്ടുകളിൽ മാരകമായ ചൂട് തരംഗങ്ങൾ, ഭീമാകാരമായ ചുഴലിക്കാറ്റുകൾ, കാട്ടുതീ തുടങ്ങിയുള്ള ദുരന്തങ്ങൾ കൂടുതൽ കഠിനമാകും എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തി
ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തുന്നതിൽ നാസ വിജയിച്ചിരിക്കുന്നു. 2018-ൽ ചൊവ്വയിലെത്തിച്ച ഇൻ സൈറ്റ് ലാൻഡർ (Insight lander) ഉപയോഗിച്ചുള്ള പഠനത്തിന്റെ ഫലമായാണ് ഈ ചുവന്ന ഗ്രഹത്തിന്റെ അദൃശ്യമായ അന്തർഭാഗങ്ങളെ അറിയാൻ സാധിച്ചത്.